ഹിമാലയത്തിലെ ദുരന്തങ്ങൾ 2023 ൽ അതിരൂക്ഷമായിരുന്നു !




ഹിമാലയത്തിന്റെ ദുർബലമായ അവസ്ഥയെക്കുറിച്ചും അണ ക്കെട്ടുകൾ,റോഡുകൾ,വൈദ്യുത നിലയങ്ങൾ,തുരങ്കങ്ങൾ എന്നിവ നിർമ്മിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്നും ഭൗമശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.അശ്രദ്ധമായ നിർമ്മാണം,ടൂറിസം,തീർ ഥാടനങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനത്തെ പരിഗണിച്ച്  മുൻകരുതലുകൾ അവഗണിച്ചതിന്റെ തിരിച്ചടികളാണ് ഇന്ന് ദുരന്തങ്ങളെ വർധിപ്പിച്ചത്.

 

 

ഉത്തരാഖണ്ഡിലെ ബ്രഹ്മഖൽ-യമുനോത്രി ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിന്റെ തകർച്ച നവംബർ 12 മുതൽ 17 ദിവസത്തേക്ക് അതിൽ കുടുങ്ങിയ 41 തൊഴിലാളികളെ ഏറെക്കുറെ കൊന്നൊടുക്കിയ ദുരന്തങ്ങ ളുടെ ശൃംഖലയിലെ ഏറ്റവും പുതിയതാണ്.

 

 

നിർമ്മാണത്തിലിരിക്കുന്ന ടണലിൽ അവശിഷ്ടങ്ങൾ വീഴുന്ന ത് ആവർത്തിച്ചുള്ള സവിശേഷതയാണെന്നും തൊഴിലാളി കളെ അകത്ത് കുടുക്കാൻ തക്ക തീവ്രതയുണ്ടാകുമെന്ന് പ്രതീ ക്ഷിച്ചിരുന്നില്ലെന്ന് NH and Infrastructure Develoment Corporation മാനേജിംഗ് ഡയറക്ടർ പിന്നീടു പറഞ്ഞു.

 

 

എന്തുകൊണ്ടാണ് ടണൽ തകർന്നത്?

 

പർവതപ്രദേശത്തിന്റെ ഹൃദയത്തിലൂടെ നീണ്ട തുരങ്കം കുഴി ക്കുമ്പോൾ പർവതത്തിന്റെ ദുർബലതയെ അവഗണിച്ചു.

 

 

വനങ്ങളുടെ ക്രമാതീതമായ നശീകരണം,പേമാരി,ഉരുൾ പൊട്ടൽ എന്നിവ വിട്ടുമാറാത്തതായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,ഹിമാലയത്തിലെ എല്ലാ പദ്ധതികളും സർക്കാർ പുനഃപരിശോധിക്കേണ്ടതുണ്ട്.

 

 

ഗാഡ്ഗിൽ തന്റെ ആത്മകഥാപരമായ പുസ്തകത്തിൽ  രാജ്യ ത്തുടനീളം നടക്കുന്ന അതിഭീകരമായ പാരിസ്ഥിതിക നാശ ത്തെ എടുത്തു കാണിച്ചു.2021-ൽ ചമോലിയിലെ മണ്ണിടിച്ചിലി നും 204 പേരുടെ മരണത്തിന് കാരണമായ ഉത്തരാഖണ്ഡിലെ വനങ്ങളുടെ നാശത്തെയും ഗോറലുകളുടെയും മറ്റ് വന്യജീവി കളുടെയും ആവാസ വ്യവസ്ഥയെയും അദ്ദേഹം പരാമർശി ക്കുന്നു.

 

 

2013 ജൂൺ 16-ന് കേദാർനാഥ് പോലെയുള്ള സ്ഥലങ്ങളിൽ മണിക്കൂറിൽ 200 mm മഴ പെയ്തു.അത് ശക്തമായ ഹിമാലയ ത്തെ ഉലച്ചു.ഉത്തരാഖണ്ഡിലെ ഗ്രാമങ്ങൾ തുടച്ചു നീക്കപ്പെട്ടു,  വസ്തുവകകൾ നശിപ്പിക്കപ്പെട്ടു.റോഡുകൾ ഒലിച്ചുപോയി, ജലവൈദ്യുത പദ്ധതികൾ നശിച്ചു.

 

 

ഭൂപ്രദേശത്തിന്റെ വാഹകശേഷിയെക്കുറിച്ചും ഭൂമിശാസ്ത്ര പരമായ ജ്ഞാനത്തെ മറന്ന്,ചരിവിനെ പരിഗണിക്കാത്ത പ്രവർത്തനങ്ങളെക്കുറിച്ചും വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഹിമാലയത്തിന്റെ വികസനത്തിൽ പ്രദേശത്തിന്റെ ദുർബലത യും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കണക്കിലെടുക്കുന്നില്ല.

 

 

1976-ലെ ഗവൺമെന്റ് നിയമിച്ച MC.മിശ്ര(ഗർവാൾ കളക്ടർ) കമ്മീഷൻ റിപ്പോർട്ടും ഹിമാലയൻ ജിയോളജിയുടെ 2006-ലെ റിപ്പോർട്ടും ഹിമാലയൻ മേഖലയിലെയും ജോഷിമഠ് പരിസര ങ്ങളിലെയും നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ മുന്നറി യിപ്പ് നൽകിയിരുന്നു.ജോഷിമഠിലേക്കുള്ള സന്ദർശകരുടെ എണ്ണം 2017-ൽ 2.4 ലക്ഷത്തിൽ നിന്ന് 2019-ൽ 4.9 ലക്ഷമായി വർധിച്ചു.

 

 

2023 ഹിമാലയത്തിൽ പ്രകൃതി ദുരന്തങ്ങളുടെ വർഷമാണ്. ഹിമാചൽ പ്രദേശിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള (ജൂലൈയിൽ ശരാശരിയുടെ 70% അധികം)മഴ കാരണം 72 വെള്ളപ്പൊക്കവും 163 മണ്ണിടിച്ചിലുകളും110 മരണങ്ങളും ഉണ്ടായതായി സംസ്ഥാന ദുരന്തനിവാരണ സമിതി.കുളു, മണാലി,ഷിംല, കംഗ്ര,സോളൻ എന്നിവിടങ്ങളെ ബാധിച്ചു. നീണ്ടുനിൽക്കുന്ന മഴയെ തുടർന്നുള്ള Super saturation ഈ മേഖലയിലുടനീളം വൻതോതിലുള്ള ഭൂമി ചലനങ്ങൾക്ക് കാരണമായതായി ഭൂകമ്പ ശാസ്ത്രജ്ഞൻ പറഞ്ഞു.

 

 സിക്കിമിലെ ടീസ്റ്റ നദിയിലെ 1200 മെഗാവാട്ട് അണക്കെട്ട് ഈ വർഷം ഒക്‌ടോബർ നാലിന് ഒലിച്ചുപോയി. 2005-ൽ തന്നെ ഹിമാനി തടാക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു,എന്നാൽ പദ്ധതിക്ക് 2006-ൽ അനുമതി ലഭിച്ചു.സിക്കിം വെള്ളപ്പൊക്കത്തെക്കുറിച്ച് ഗവേഷ കനായ നീരജ് വഗോലിക്കർ നാശം സംഭവിച്ച അണക്കെട്ടിനെ പറ്റി വിവരിച്ചു.വെള്ളപ്പൊക്കം.ഹിമാലയത്തിന്റെ ദുർബലമായ ആവാസവ്യവസ്ഥ,പ്രദേശത്തിന്റെ ഭൂകമ്പ സംവേദനക്ഷമത, ഹിമാനികൾ ഉരുകുന്നതിലേക്ക് നയിക്കുന്ന ആഗോളതാപനം എന്നിവയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു .

 

ഹിമാലയം നേരിടുന്ന പ്രതിസന്ധികളെ 2024ലും കണ്ടില്ല എന്നു നടിച്ചാൽ ഉണ്ടാകുന്ന ദുരിതങ്ങൾ അതിരൂക്ഷമായിരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment