2023 ലെ ഭൗമ മണിക്കൂർ മാർച്ച് 25 ശനിയാഴ്ച 8.30 മുതൽ 9.30 വരെ .




മാർച്ച് 25 ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെ

 ഭൗമ മണിക്കൂർ

WWF എന്ന ലോക വന്യജീവി ഫണ്ട് എന്ന സംഘടന സംഘടിപ്പി ക്കുന്ന Earth Hour മാർച്ച് മാസത്തിലെ അവസാന ആഴ്ച്ചയി ലാണ് ആചരിക്കുന്നത്.2023 ലെത് ഇന്ന്(മാർച്ച് 25)വൈകിട്ട് 8.30 മുതൽ ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ ഒഴിവാക്കി ആചരിക്കും.

ലൈറ്റുകൾ ഓഫ് ചെയ്യുന്നതിനു പുറമേ ഈ വർഷം WWF, ഭൂമിക്ക് വേണ്ടി മറ്റെന്തെങ്കിലും ചെയ്യാൻ ഒരു മണിക്കൂർ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.ഉദാഹരണത്തിന്  പ്രകൃതി ഡോക്യുമെന്ററി കാണാം,സുസ്ഥിര രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ പഠിക്കാം അല്ലെങ്കിൽ ലൈറ്റ് ബൾബുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ രൂപത്തിലെക്ക് മാറ്റാം തുടങ്ങിയ പരിപാ ടികളെ പറ്റി  WWF സൂചിപ്പിക്കുന്നു.

"ഭൂമി മാതാവിന് ഒരു ഇടവേള നൽകൂ"("Give a break to a Mother Earth")എന്നതാണ് ഈ വർഷത്തെ ആശയം .

1961-ൽ സ്ഥാപിതമായ സ്വിസ് ആസ്ഥാനമായുള്ള അന്താ രാഷ്ട്ര സർക്കാരിതര സംഘടനയാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ(WWF).അത് മരുഭൂമി സംരക്ഷണത്തിലും പരി സ്ഥിതിയിൽ മനുഷ്യന്റെ ആഘാതം കുറയ്ക്കുന്നതിലും പ്രവർ ത്തിക്കുന്നു.

ഭൗമദിന ശൃംഖലയുടെ കണക്കനുസരിച്ച്,192 രാജ്യങ്ങളിൽ നിന്നും 7,000-ലധികം നഗരങ്ങളിൽ നിന്നുമായി 100 കോടി ആളുകൾ ഭൗമ മണിക്കൂറിൽ ചേരാറുണ്ട്.

മനുഷ്യ വർഗ്ഗത്തിന്റെ നിലനിൽപ്പ് ഭൂമിക്ക് ദുരന്തമാണ് എന്ന പൊതുനിലപാടിലെ അപകടങ്ങൾ തുറന്നുകാട്ടുന്നതിൽ WWF നെ പോലെയുള്ള സംഘടനകൾ തൽപ്പരല്ല.ഹരിത വാതക ബഹിർ ഗമനം16 ജിഗാ ടണ്ണിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ എങ്ങും എത്തിയിട്ടില്ല എന്നാണ് പുതിയ കണക്കുകളും പറയു ന്നത്.

1.5 ഡിഗ്രിക്കുള്ളിൽ അന്തരീക്ഷ ഊഷ്മാവ് വർധന നിയന്ത്രി ക്കണമെങ്കിൽ അന്തർദേശിയ ഹരിതപാതുകതോത് ഇന്നത്തെ 4.5 K(5.2 K എന്നാണെന്നും പറയുന്നു)ൽ നിന്നും 2K (2000 Kg)ൽ എത്തണം.ഇന്ത്യക്കാരുടെ ശരാശരി കാർബൺ ബഹിർഗമനം 2K ക്കടുത്ത് മാത്രമാണ്.എന്നാൽ അമേരിക്ക ക്കാരുടെത് 15K യും യൂറോപ്പിന്റെത് 8K നു മുകളിലുമാണ്. ഭൗമ ഹെക്ടർ(Global Hector, GH)വിഷയത്തിലും എണ്ണ ഉൽപാദന രാജ്യങ്ങൾ വൻ തോതിൽ പരിസ്ഥിതി ഭീഷണി ഉയർത്തുകയാണ്.ശരാശരി ഭൗമ ചുറ്റളവ് 1.7 ഹെക്ടർ വരെയാകാം എന്നിരിക്കെ ഖത്തറിന്റെ GH 10 നു മുകളിലാണ്. ഇംഗ്ലണ്ടിന്റെത് 4.7 വരും..ഈ സാഹചര്യത്തിൽ വൻതോതിൽ വൈദ്യുതിയും ഇന്ധനവും കത്തിച്ചു ജീവിക്കുന്നവർ 365 ദിവസവും ഭൂമിയെ വീർപ്പുമുട്ടിക്കുന്ന ജീവിത ക്രമങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.

ഭക്ഷ്യക്ഷാമവും ജല ദൗർലഭ്യവും തൊഴിൽ രാഹിത്യവും വിഷ യമായിട്ടുള്ള150 മുതൽ 250 കോടി ജനങ്ങൾ ഭൂമിയുടെ ഹരിത താപനത്തിൽ കുറ്റവാളികളല്ല.അവരുടെ പൂർവ്വികർ സംരക്ഷിച്ചു വന്ന കാടും പുഴയും നെൽപാടവും നാട്ടറിവുകളും കവർന്ന തലമുറയുടെ പിൻഗാമികളാണ് ഇന്നത്തെ പ്രകൃതി നശീകരണത്തിലും മുഖ്യപങ്കു വഹിക്കുന്നത്.അവരിൽ മിക്ക വരും പങ്കാളികളാകുന്ന ഭൗമ മണിക്കൂർ(Earth Hour) പോലെ യുള്ള പരിപാടികൾ ഭൂമിയുടെ സുരക്ഷക്ക് സഹായകരമാകും വിധം ഗൗരവതരമായി മാറി തീരട്ടെ എന്നാശ്വസിക്കാം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment