ജല ചൂഷണം മൂലം ഭൂമിയുടെ ചരിവ് വർധിക്കുന്നു !




ഭൂമിയുടെ ഭ്രമണത്തിലുണ്ടാകുന്ന വ്യതിചലനത്തിന് ഭൂഗർഭ ജല ചൂഷണം കാരണമാണ്.അത് അനിയന്ത്രിതമായി വർധി ച്ചിരിക്കുന്നു.

 

ജലസേചന സൗകര്യങ്ങൾക്കും മറ്റുമായി നടത്തിക്കൊണ്ടിരി ക്കുന്ന വൻ തോതിലുള്ള ഭൂഗർഭജല വിനിയോഗം ഭൂമിയുടെ അച്ചുതണ്ടിന്റെ ഏതാണ്ട് 80 cm കിഴക്കു ദിശയിലേക്ക്‌,65 ഡിഗ്രി ചരിയാൻ കരണമായിരിക്കുന്നു.വർഷത്തിൽ ഏതാണ്ട് 4.3 cm എന്ന രീതിയിലാണ്  ചരിവ് സംഭവിച്ചിരിക്കുന്നത്. 
ഇത് ഭൂ ഭ്രമണത്തെ സ്വാധീനിക്കുന്നു.തന്മൂലം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും പഠനം രേഖപ്പെടുത്തി.
 

 

1993 മുതൽ 2010 വരെ കാലയളവിലുള്ള പഠനത്തിൽ,സമുദ്ര ങ്ങളിലേക്ക്‌ എത്തിച്ചേരുന്ന ഭൂഗർഭ ജലത്തിന്റെ പുനർവിതര ണത്തിന്റെ തോത് പ്രത്യേകം നിർണയിച്ചും ധ്രുവീയ മഞ്ഞു പാളികൾ,പർവത ഹിമാനികൾ എന്നിവയുടെ ഉരുകൽ പോലെ യുള്ള ജലപുനർവിതരണത്തിന്റെ തോത് വെവ്വേറെ കണക്കു കൂട്ടി.ഭൂഗർഭ ജലചൂഷണം മാത്രം ഭൂമിയുടെ അച്ചു തണ്ട് എത്ര വ്യതിചലിപ്പിക്കാൻ കാരണമായേക്കുമെന്നു കണ്ടെത്തിയിരി ക്കുന്നത്.ഇതേ രീതിയിൽ ഭൂഗർഭ ജല ചൂഷണം തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും ചരിവ് ഏതാണ്ട് 4 മീറ്റർ എത്തുമെന്നും ഗവേഷകർ വ്യക്തമാക്കി.

 


ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് സ്ഥിരമായി 23.5 ഡിഗ്രിയിൽ ത്തന്നെ നിലനിൽക്കുന്നില്ലെന്നുള്ളതാണ് വസ്തുത.യഥാർഥ ത്തിൽ ഈ ചരിവ് 22.1മുതൽ 24.5 ഡിഗ്രി വരെ വിവിധ ദിശക ളിൽ വ്യതിചലിച്ചു കൊണ്ടിരിക്കുന്നു.സൂര്യൻ,ചന്ദ്രൻ,മറ്റ് ഗ്രഹ ങ്ങൾ എന്നിവയിൽനിന്നുള്ള ഗുരുത്വാകർഷണ ബലം മൂലം ഭൂമിയുടെ അച്ചുതണ്ടും സ്വയംതിരിയുന്നു എന്നതാണ് അച്ചു തണ്ടിന്റെ ഇത്തരം വ്യതിചലനത്തിന് പ്രധാന കാരണം.ഇതു കൂടാതെ,ആഗോള താപനവും അതിനോടനുബന്ധിച്ച് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുപാളികളുടെയും പർവത നിരകളിലെ ഹിമാനികളുടെയും ഉരുകലും തത്‌ഫലമായി അനിയന്ത്രിത മായി സമുദ്രനിരപ്പ് ഉയരുന്നതും ഭൂമിയുടെ അച്ചുതണ്ടിന്റെ വിവിധ ദിശകളിലേക്കുള്ള ചാഞ്ചാട്ടത്തിനു കാരണമാകുന്നു ണ്ടെന്ന പുതിയ അറിവ് വളരെ ഗൗരവതരമായ അവസ്ഥ യാണ്.

 


ഭൂഗർഭജലത്തിന്റെ അളവ് കുറയുന്നത് ഭൂമിയുടെ ചരിവിൽ വ്യത്യാസം വരുത്തുമെന്നും അതുവഴി ഭ്രമണത്തെയും ബാധി ക്കുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.ധ്രുവപ്രദേശങ്ങളി ലെ മഞ്ഞിന്റെ അളവിലുണ്ടായ മാറ്റം അച്ചുതണ്ടിനെ ബാധിച്ചു വെന്നും പഠനത്തിൽ പറയുന്നു.അച്ചു തണ്ടിന്റെ സ്ഥാനം മാറുന്നത് ഉത്തര-ദക്ഷിണ ധ്രുവങ്ങൾ നീങ്ങുന്നതിന് കാരണ മാകുന്നു.ധ്രുവചലനം( Polar Drift)എന്ന ഈ പ്രതിഭാസം ആഗോളകാലാവസ്ഥയെ ബാധിക്കും.ആഗോളതാപനം, ധ്രുവചലനങ്ങൾക്ക് കാരണമാകുന്നുവെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

 


നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഭൂഗർഭജലം ഊറ്റുന്നത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കിയാൽ ഒരു പക്ഷെ ഭൂമിയുടെ ചരിവിലുണ്ടാകുന്ന മാറ്റത്തിലും അതിന് അനുസൃതമായ പ്രതിഫലനം ഉണ്ടായേക്കും.ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവി ലുണ്ടാകുന്ന മാറ്റം സ്വാഭാവികമായി സംഭവിക്കുന്നത് കൂടിയാ ണെന്ന് കൊറിയിയലെ സോൾ ദേശീയ സർവ്വകലാശാല ഭൗമ ശാസ്ത്രജ്ഞനായ കി-വിയോൻ സിയോ പറയുന്നു.നിലവിലു ണ്ടായിട്ടുള്ള മാറ്റത്തിന്റെ വേഗത അസ്വാഭാവികമാണ്.ഇത് കാലാവസ്ഥാ പ്രതിസന്ധികളിലെ ഏറ്റവും വലിയ പ്രതിസന്ധി യാക്കി മാറ്റുന്നു വെന്ന് പഠനം ചൂണ്ടിക്കാട്ടി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment