ജല സ്രോതസ്സുകൾ സംരക്ഷിക്കാത്ത പഞ്ചായത്തുകൾക്ക് വൻ ശിക്ഷ - ഭാഗം 3 




സംസ്ഥാനത്ത് മഴയിലൂടെ ലഭ്യമാകുന്ന വെള്ളത്തിന്‍റെ വാർഷിക അളവ് 7030 കോടി cubic മീറ്റര്‍. (7030 x1000 കോടി ലിറ്റര്‍). ഇതില്‍ നദികള്‍ സ്വീകരിക്കുന്ന 7.8 കോടി ക്യുബിക് മീറ്ററില്‍ ഉപയുക്തമാകുന്നത് 60% മാത്രം. ഇപ്പോൾ കേരളം 300 tmc വെള്ളം ഉപയോഗിക്കുന്നു. 2030 ആകുമ്പോള്‍ ഉപഭോഗം1000 tmc യായി ഉയരും. സംസ്ഥാനത്തെ ആകെ കൃഷി ഭൂമിയില്‍ (22 ലക്ഷം ഹെക്റ്റര്‍) 3 ലക്ഷം ഹെക്റ്ററില്‍ മാത്രമേ ഇന്നു ജല സേചന സൗകര്യുമുള്ളൂ. ലഭ്യമായ വാര്‍ഷിക പുനര്‍ സ്ഥാപനത്തില്‍ നിന്നുള്ള കണക്കില്‍പ്പെടാത്ത നഷ്ടങ്ങളും കാല വര്‍ഷമില്ലാത്ത സമയങ്ങളിലെ സ്വാഭാവിക ബാഷ്പീകരണവും കിഴിച്ചാല്‍ കേരളത്തിലെ അറ്റ ഭൂഗര്‍ഭ ജല ലഭ്യത 6.07ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ (ബി.സി.എം) ആണെന്ന് കണക്കാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഭാവിയിലെ ജലസേചന വികസനത്തിനുള്ള വാര്‍ഷിക ഭൂഗര്‍ഭ ജല കരടും അറ്റ ഭൂഗര്‍ഭ ജല ലഭ്യത


യഥാക്രമം 2.84 ബി.സി.എം 3.07 ബി.സി.എം ഉം ആയിരിക്കും. ഭാവിയിലെ ഉപയോഗത്തിനുളള ഭൂഗര്‍ഭ ജല ലഭ്യത, വികസന ഘട്ടങ്ങള്‍, ദീര്‍ഘകാല ഭൂഗര്‍ഭ അളവിലുള്ള വ്യതിയാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിലുള്ള ബ്ലോക്കുകളെയാണ് വിലയിരുത്തല്‍ യൂണിറ്റുകളായി കണക്കാക്കിയിട്ടുള്ളത്. 2011മാര്‍ച്ചിലെ ഭൂഗര്‍ഭ ജല എസ്റ്റിമേഷന്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് കണക്കാക്കപ്പെട്ട 152 യൂണിറ്റുകളില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ യൂണിറ്റ് അമിത ചൂഷണത്തിന് (ഭൂഗര്‍ ജല വികസനഘട്ടം 100%) വിധേയമായതായും പ്രസ്തുത ജില്ലയിലെ മലമ്പുഴ ബ്ലോക്കും കാസര്‍ഗോഡ് ജില്ലയിലെ കാസറഗോഡ് ബ്ലോക്കും ഗുരുതരമായ വിഭാഗത്തിലും (ഭൂഗര്‍ഭ ജല വികസനഘട്ടം >90% വും <=100%), 23 ബ്ലോക്കുകള്‍ അര്‍ദ്ധ ഗുരുതരാവസ്ഥയില്‍പ്പെട്ട വിഭാഗത്തിലും (ഭൂഗര്‍ഭ ജല വികസനഘട്ടം >70% വും < = 90%), ബാക്കി 126 ബ്ലോക്കുകള്‍ സുരക്ഷിതവുമായി (ഭൂഗര്‍ഭ ജല വികസന ഘട്ടം <= 70%) തിരിച്ചറിഞ്ഞു.


ശുദ്ധ ജലം എത്തുന്ന വീടുകളുടെ  പരിശോധിച്ചാല്‍ കേരളത്തില്‍ അത് 25%ത്തിലധികം പോകുന്നില്ല.ദേശിയ ശരാശരി 63 ആണ്.തമിഴ്‌നാട്ടില്‍ 68ഉം മഴ ലഭ്യത ഏറെ കുറവുള്ള പഞ്ചാബില്‍ 92% വും വീടുകളില്‍ ശുദ്ധ ജലം എത്തുന്നു. (ഈ കണക്കുകളുടെ സൂചികകള്‍ തെരഞ്ഞെടുത്തതില്‍ കേരളത്തിന്‍റെ പ്രത്യേകതകള്‍ പരിഗണിച്ചില്ല എന്ന് പറയാമെങ്കിലും നമ്മുടെ സംസ്ഥാനത്തിന്‍റെ അവസ്ഥ ഒട്ടും ശുഭ സൂചകമല്ല).


നമ്മളേക്കാള്‍ കുറഞ്ഞ മഴ ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിലെ ജല വിതാന നിരക്ക് താഴ്ന്നുപോകുന്നത് (പോയത്) തെറ്റായ ജല സംരക്ഷണ നയത്തിന്റെ ഫലമാണ്. ജലനിരപ്പ് 0-20 എം.ബി.ജി.എല്‍ (meter below ground level) വരെ എത്തിക്കഴിഞ്ഞു. ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടെന്നോ ജല സംരക്ഷണത്തിന്റെ ശാസ്ത്രീയ മാര്‍ഗ്ഗം എന്താണെന്നുപോലും നമ്മൾ അന്വേഷിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തെ മാത്രം പഴിചാരി ഇവിടെ രക്ഷപ്പെടാനാവില്ല. മറ്റേത് രാഷ്ട്രങ്ങളേക്കാളും ജലവിനി യോഗ നയത്തില്‍ കേരളം പിന്നിലാണ്. ചൈനയില്‍ 655 mm മാത്രമേ മഴ ലഭിക്കുന്നുള്ളൂ, അവിടെ 10 എം.ബി.ജി.എല്ലില്‍ കൂടുതല്‍ ജലം താഴ്ന്നിട്ടില്ല.ഇറാഖില്‍ 216 mm ആണ് വാർഷിക മഴ ലഭ്യത. പക്ഷേ ഏഴ് എം. ബി.ജി.എല്ലില്‍ കൂടുതല്‍ ജലനിരപ്പ് താഴ്ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


വിവിധ ഭൂഗര്‍ഭ ജല അറകളിലേക്ക് ജലം എത്തുന്നത് ധാരാളം സുഷിരങ്ങളോടു കൂടിയ ചെറു ‘ന്യൂറോണുകളാണ്. ധാരാളം സുഷിരങ്ങളടങ്ങിയ ജലത്തെ ഭൂഗര്‍ഭ അറകളിലേക്ക് ആനയിക്കുവാൻ  പ്രാപ്തമായ ലക്ഷക്കണക്കിന് ചെറു ചാനലുകളാണ് ന്യൂറോണുകള്‍.മഴ പെയ്യുമ്പോള്‍ ജലം വലിച്ചെടുത്ത് ഭൂ അറകളിലെത്തിച്ച് അതിനെ സ്ഥിരമായി സംരക്ഷിക്കുകയും ചെയ്യുന്നത് ഈ ന്യൂറോണുകളാണ്.മനുഷ്യ ശരീരത്തിലെ ഞരമ്പുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഈ ചെറു ചാനലുകളായ ന്യൂറോണുകള്‍, വലിച്ചെറിയപ്പെടുന്ന പ്ളാസ്റ്റിക് കവറുകള്‍, ചെറു പ്ളാസ്റ്റിക് സ്ക്രാപ്പുകള്‍ തുടങ്ങിയവകൊണ്ട് അടഞ്ഞു പോകുന്നത് ജല അരിക്കലിന് തടസ്സമായിത്തീരുന്നു. ഈ സ്ക്രാപ്പുകള്‍ ഉഷ്ണകാലത്ത് സൂര്യതാപമേറ്റ് മണ്‍ തരിക ളോടുകൂടി ഉരുകി ചെറു ലേയറുകളായി രൂപാന്തരപ്പെട്ട്, ഭൂതലങ്ങളിലെ  ന്യൂറോണുകളെ അടയ്ക്കുന്നു. ഇതു കാരണം, മഴവെള്ളം ഫില്‍ട്ടറേഷന് സാധ്യമാകാതെ അതിവേഗം കുത്തിയൊലിച്ച് കടലില്‍ പതിക്കുന്നതിനും ശുദ്ധ ജലം എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിനും കാരണമാണ്. കാൽ നൂറ്റാണ്ടു മുമ്പുവരെ പശ്ചിമ ഘട്ടത്തില്‍ പെയ്ത മഴയുടെ മൂന്നില്‍ രണ്ടുഭാഗവും ഭൂഅറകളിലേക്ക് നിക്ഷേപിക്കപ്പെട്ട് ബാക്കി മാത്രമാണ് അറബിക്കടലില്‍ എത്തിയത്. 50 മുതല്‍ 90 ദിവസത്തിനുള്ളില്‍ സമയമെടുത്ത് നടക്കുന്ന പ്രക്രിയയായിരുന്നു അത്. ഇന്ന് പശ്ചിമഘട്ടത്ത് പെയ്യുന്ന മഴയുടെ മൂന്നില്‍ രണ്ടു ഭാഗവും രണ്ടു മൂന്ന് ആഴ്ചകള്‍ക്കകംതന്നെ ഭൂമിയില്‍ സംരക്ഷിക്കപ്പെടാതെ ഒഴുകിപ്പോയി കടലില്‍ പതിക്കുന്നു. മഴ വെള്ളത്തിൽ ഒരു ഭാഗം 20 മണിക്കൂർ കൊണ്ട് കടലിൽ എത്തുന്നു.


ബാഷ്പീകരണം വഴി നഷ്ടപ്പെട്ടുപോകുന്ന ഉപരിതലജലത്തിന്റെ അളവ് തിട്ടപ്പെടുത്താനോ അതിന് പരിഹാരം കാണാനോ കേരളം ശ്രമിക്കുന്നില്ല. ഇന്ത്യയിലെ മിക്ക ഭാഗങ്ങളിൽ 150 cm.മുതല്‍ 250 cm.വരെ ശരാശരി ജലം ബാഷ്പമായി പോകുന്നു. കേരളത്തില്‍ പെയ്യുന്ന മഴയുടെ പകുതി ഭാഗവും ഭൂഗര്‍ഭ അറകളിലേക്ക് എത്തിപ്പെടുന്നതിനു മുമ്പേതന്നെ അവ ബാഷ്പീകരിക്കപ്പെടുകയാണ്. ‘ഭൂതല ജല ന്യൂറോണ്‍ ബ്ളോക്കുകള്‍’ വ്യാപകമായതോടുകൂടി ബാഷ്പീകരണ സാധ്യത വർധിച്ചു. ഭൂഗര്‍ഭ ജല അറകളിലെ ജലവിതാനം ഉയര്‍ത്തുന്നതിന് മഴയുടെ അളവു മാത്രമല്ല പ്രധാനമെന്നും അവ നീരാവിയായിപ്പോകാതെ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗവും പ്രധാനപ്പെട്ടതാണെന്നും  മനസ്സിലാക്കണം. ബാഷ്പീകരണത്തിലൂടെയുള്ള ജലനഷ്ട്ടം  നിയന്ത്രിക്കുകയാണെങ്കില്‍ 50 % മഴ കുറഞ്ഞാലും ഭൂഗര്‍ഭ അറകളില്‍ ജലനിരക്ക് വര്‍ധിപ്പിക്കാമെന്ന് ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ജല സംരക്ഷണ മാര്‍ഗം തെളിവാണ്. കൃഷിക്കു വേണ്ടി വയലുകളിലെത്തിപ്പെടുന്ന ഭൂരിഭാഗം ജലവും  ബാഷ്പീകരിക്കപ്പെട്ടു പോകുന്നതിനാല്‍ കൃഷിക്ക് ഗുണം ലഭിക്കുന്നില്ല ഡാമുകളില്‍ ബാഷ്പീകരണനിരക്ക് കൃഷിയിടങ്ങളെ അപേക്ഷിച്ച് കുറവാണ്. പക്ഷേ നമ്മുടെ   ഡാമുകളിലെ ജലബാഷ്പീകരണം വഴി 30 മുതല്‍ 40 ശതമാനംവരെ ജലനഷ്ടമുണ്ടാകുന്നുണ്ട്. .


കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കേരളവും മറ്റു തെക്കന്‍ സംസ്ഥാനങ്ങളും Sedimentary Rock, Basalt, Crystalline Rock എന്നിവകളുടെ സാന്നിധ്യമറിയിക്കുന്നു. ഇവിടങ്ങളില്‍ 30 മീറ്റര്‍ താഴെ തുടര്‍ച്ചയായ പാറകള്‍ ഉണ്ടാകും. വെള്ളം പാറകളുടെ ഇടയിലും 30 മീറ്റർ താഴെയും മുകളിലും മീറ്ററിന്  ലഭ്യമാണ്. കടല്‍ തീരത്തെ ഭൂഗര്‍ഭ അറകളിലെ (aqua-fire) വെള്ളത്തിന്‌ ഉപ്പു രസത്തിന്‍റെ സാന്നിധ്യമുണ്ട്.


ശുദ്ധ ജലം എത്തുന്ന വീടുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ അത് 25%ത്തിലധികം പോകുന്നില്ല.ദേശിയ ശരാശരി 63 ആണ്. തമിഴ്‌നാട്ടില്‍ 68ഉം മഴ ലഭ്യത ഏറെ കുറവുള്ള പഞ്ചാബില്‍ 92% വും വീടുകളില്‍ ശുദ്ധജലം എത്തുന്നു. (ഈ കണക്കുകളുടെ സൂചികകള്‍ തെരഞ്ഞെടുത്തതില്‍ കേരളത്തിന്‍റെ പ്രത്യേകതകള്‍ പരിഗണിച്ചില്ല എങ്കിലും സംസ്ഥാനത്തിന്‍റെ അവസ്ഥ ശുഭ സൂചകമല്ല).


കേരളത്തിലെ സുവിജ് പദ്ധതികൾ ദേശീയ ശരാശരിയേക്കാൾ ഏറെ മോശമായി തുടരുന്നു.സംസ്ഥാനത്തെ മലിന ജലത്തിൽ 94% മലിന വിമുക്തമാക്കുന്നില്ല. (239.4 കോടി ലിറ്റർ അഴുക്കു വെള്ളത്തിൽ 15.23 കോടി ലിറ്റർ മാത്രമാണ് വൃത്തിയാക്കുന്നത്). ഇന്ത്യൻ ശരാശരി 62% ആയിരിക്കെ യാണ് കേരളത്തിൽ 6% മാത്രം ശുദ്ധീകരണ  പ്രവർത്തനം നടക്കുന്നത് .


38863 ച.Km വിസ്തൃതിയിൽ, 3 മീറ്റർ ഉയരത്തിൽ വെള്ളത്തെ കൊണ്ടു നിറയുവാൻ തക്കവാർഷിക മഴ ലഭിക്കുന്ന കേരളം, ജലക്ഷാമത്താൽ ബുദ്ധി മുട്ടുമ്പോൾ, മഴക്കാലം മറ്റൊരു ദുരിതമായി അനുഭവപ്പെടുന്നു. വനത്തിൻ്റെയും നീർച്ചാലുകളുടെയും പുഴകളുടെയും കനാലുകളുടെയും പാടങ്ങളുടെയും തകർച്ച ഒഴിവാക്കി അവയെ പുനർ ജീവിപ്പിക്കുവാൻ കേന്ദ്ര ജല ശക്തി മന്ത്രാലയം ശ്രമിക്കുമ്പോൾ , അതിൽ വീഴ്ച്ച വരുത്തുന്ന പഞ്ചായത്തു സംവിധാനങ്ങളെ ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പഞ്ചായത്തുകളുടെ പ്രകൃതി വിഭവങ്ങളിലെ സംരക്ഷണാധികാരങ്ങളെ ചോദ്യം ചെയ്യുവാനുള്ള കേന്ദ്ര / സംസ്ഥാന ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ട്.ജല സംരക്ഷണത്തിൽ സംസ്ഥാനമെടുത്ത പരീക്ഷണങ്ങൾ കൂടുതൽ മെച്ചപ്പെടണം.നില നിൽക്കുന്ന നിഷ്ക്രിയത്വം വേഗത്തിൽ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment