2024 ഫെബ്രുവരി ,ചരിത്രത്തിലെ റിക്കാർഡ് ചൂട് രേഖപ്പെ ടുത്തിയ ഫെബ്രുവരിയായി മാറി !




ലോകത്ത് ഇതുവരെ ഫെബ്രുവരിയില്‍ അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ തപനില 2024 ഫെബ്രുവരിയിലെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജന്‍സി പറയുന്നു.1850 മുതല്‍ 1900 വരെയുള്ള ഫെബ്രുവരികളിലെ ശരാശരി താപനിലയേ ക്കാള്‍ 1.77 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കഴിമാസം രേഖ പ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്ഥമല്ല.

 

 

Copernicus Climate Change Service,കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും ചൂടേറിയ മാസമായി ഫെബ്രുവരി.

 

 

എല്‍ നിനോ പ്രതിഭാസത്തിന്റെ സാധീന ഫലമാണ് ചൂട് കൂടാന്‍ കാരണം.മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായ ചൂടാകുന്നതും മനുഷിക ഇടപെടല്‍ മൂലമു ണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ സംയോജിത ഫല ങ്ങളാണ് അസാധാരണമായ താപനത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.എൽ നിനോ നിർജീവമായി എങ്കിലും ആഘാതം തുടരുകയാണ്.

 

 

ലോകത്താകെ ചൂട് വർധിക്കുമ്പോൾ, ഒട്ടും മോശമല്ലാത്ത അവസ്ഥയിലാണ് കേരളവും.പാലക്കാട് ,പുനലൂർ എന്നിവി ടങ്ങളിലും കണ്ണൂർ,കോട്ടയം ജില്ലകളിലും ചൂട് 40 ഡിഗ്രി കടന്ന ദിവസങ്ങളുണ്ട്.

 

 

ഭൂമിയുടെ താപത്തിൻ്റെ 90% ആഗിരണം ചെയ്യുന്ന സമുദ്ര ങ്ങളും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിലെ ശരാശരി ആഗോള സമുദ്രോപരിതല താപ നില 21.06 ഡിഗ്രി സെൽഷ്യസിലെത്തി.

 

 

ഉയർന്ന സമുദ്ര താപനില ആഗോളതാപനത്തിൻ്റെ ശക്തി വർദ്ധിപ്പിക്കും,സമുദ്രങ്ങൾ മഞ്ഞുരുകൽ  ഉണ്ടാക്കും.സമുദ്ര നിരപ്പ് ഉയരുകയും താപനില വർദ്ധിക്കുകയും ചെയ്യും.രണ്ട് ഘടകങ്ങളും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് അവസരം നൽകുന്നു.

 

 

വർധിച്ച ചൂട് പവിഴപ്പുറ്റുകളെയും മറ്റ് സമുദ്ര ആവാസവ്യവ സ്ഥയെയും സമ്പദ്‌വ്യവസ്ഥയെയും കൂടുതൽ ഭീഷണിപ്പെടു ത്തുന്നു.

 

 

മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതല താപനില എൽനി നോയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ സമുദ്രോപരിതല താപനില കഴിഞ്ഞ 10 മാസ മായി സ്ഥിരമായും അസാധാരണമായും ഉയർന്നു.

 

 

കേരളത്തിൽ സംഭവിക്കുന്ന വർധിച്ച മനുഷ്യ-മൃഗ സംഘർ ഷങ്ങൾ വരൾച്ചയുടെ ഭാഗമാണ്.കാർഷിക വിളകളുടെ നാശം,ജല ദൗർലഭ്യം , വേനൽ രോഗങ്ങൾ എല്ലാം നാടിനെ പ്രതികൂലമായി ബാധിക്കുമ്പോഴും ഉള്ള കാടുകളും മരങ്ങളും സംരക്ഷിക്കുന്നതിൽ വിമുഖത തുടരുകയാണ് നമ്മുടെ സർക്കാർ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment