ഹരിത വാതക ബഹിർഗമനം മുകളിലെക്കു തന്നെ !




2023 നവംബർ 15 ന് വേൾഡ് World Meteorological Organisation(WMO)പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, ഭൂമിയുടെ അന്തരീക്ഷ ചൂട് കൂട്ടുന്ന ഹരിതഗൃഹ വാതകങ്ങ ളുടെ(GHG)സാന്ദ്രത 2022-ൽ റെക്കോർഡ് തലത്തിലേക്ക് ഉയർന്നു.

 

 

ആഗോള ശരാശരി താപനിലയിലെ വർദ്ധനവിനാൽ സമുദ്ര നിരപ്പ് ഉയരൽ,ഹിമാനികൾ ഉരുകൽ,പേമാരി,പെട്ടെന്നുള്ള വെള്ളപ്പൊക്കം,ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ,ഉഷ്ണ തരംഗങ്ങൾ തുടങ്ങി തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തിയിലും തീവ്രതയിലും വർദ്ധനവിന് കാരണമാണ്.

 

ഏറ്റവും പ്രധാനപ്പെട്ട GHG ആയ കാർബൺ ഡൈ ഓക്സൈ ഡിന്റെ(CO2)ആഗോള ശരാശരി സാന്ദ്രത 2022-ൽ ആദ്യമായി 10 ലക്ഷത്തിൽ 417.9 ആയി.

 

35-50 ലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഭൂമിയുടെ ശരാശരി താപ നില 2-3 ഡിഗ്രി സെൽഷ്യസ് കൂടിയിരുന്നു.സമുദ്രനിരപ്പ് ഇന്നത്തേതിനേക്കാൾ 10-20 മീറ്റർ ഉയർന്ന സമയത്താണ് അവസാനമായി CO2 സാന്ദ്രത ഈ നിലയിലായത്.

 

കഴിഞ്ഞ വർഷം CO2 വളർന്നതിന്റെ നിരക്ക് 2021-നെ അപേ ക്ഷിച്ച് അൽപ്പം കുറവായിരുന്നു,

 

CO2 ന്റെ 50% അന്തരീക്ഷത്തിൽ അവശേഷിക്കുന്നു,ഇത് ആഗോളതാപനത്തിന് കാരണമാകുന്നു.ഏകദേശം 25% സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു.ഇത് സമുദ്രത്തിലെ അമ്ലീ കരണത്തിന് കാരണമാകുന്നു.സമുദ്ര സസ്യങ്ങൾക്കും മൃഗ ങ്ങൾക്കും ഹാനികരമാണ്.മറ്റൊരു 30% വനങ്ങൾ പോലുള്ള കരയിലെ ആവാസവ്യവസ്ഥകളാൽ ആഗിരണം ചെയ്യപ്പെ ടുന്നു.ഇവയെല്ലാം അറിയപ്പെടുന്ന കാർബൺ സിങ്കുകളാണ്.

 

 

മറ്റ് രണ്ട് പ്രധാന GHG-കളുടെ - മീഥേൻ,നൈട്രസ് ഓക്സൈഡ് എന്നിവയുടെ സാന്ദ്രതയും 2022-ൽ വർദ്ധിച്ചു.അന്തരീക്ഷ ത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാന്ദ്രതയുള്ള മീഥേൻ, 100 കോടിയിൽ 1,923 ഭാഗങ്ങളിൽ എത്തി.

 

 

അന്തരീക്ഷത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സാന്ദ്രത യുള്ള നൈട്രസ് ഓക്സൈഡ് 100 കോടിയിൽ 335.8 ഭാഗമാ യി.2021 മുതൽ 2022 വരെയുള്ള വർഷത്തിലെ ഏറ്റവും ഉയർന്ന വർധനയാണ് ഇത് .താപത്തെ പിടിച്ചുനിർത്തുന്ന തിൽ CO2 നേക്കാൾ 300 മടങ്ങ് കൂടുതൽ ശക്തിയുണ്ട് ഈ വാതകത്തിന് .

 

ആഗോളതാപന ഫലത്തിന്റെ 64% CO2 ആണ്,അതേസമയം മീഥേൻ 16% നൈട്രസ് ഓക്സൈഡാണ് 7% വും വരും.

 

പുറന്തള്ളുന്നത് തുടരുന്നിടത്തോളം,CO2 അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നത് തുടരും ഇത് ആഗോള താപനില ഉയരു ന്നതിലേക്ക് നയിക്കുന്നു.CO2 ന്റെ ദീർഘായുസ്സ് കണക്കിലെ ടുക്കുമ്പോൾ, പുറന്തള്ളൽ അതിവേഗം Net Zero യിലെക്കു  കുറച്ചാലും ഇതിനകം ഉണ്ടായ താപനില നിരവധി പതിറ്റാണ്ടു കൾ നിലനിൽക്കും.

 

താപനം സാമൂഹിക സാമ്പത്തിക, പാരിസ്ഥിതിക ചെലവുകൾ കുതിച്ചുയർത്തും.ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം അടിയന്തിരമായി കുറയ്ക്കണം.ഇത്തരം പ്രതിസന്ധികൾ വർധിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment