G -20 സമ്മേളനവും ഇന്ത്യൻ പ്രകൃതി വിഭവങ്ങളുടെ തകർച്ചയും




2023 ലെ G-20 ഉച്ചകോടിയുടെ പ്രചരണങ്ങൾ രാജ്യത്തു കൊഴുക്കുകയാണ്.ഇന്ത്യയുടെ പല നിയമ ഭേദഗതികളും ലക്ഷ്യം വെക്കുന്നത് G-20 സമ്മേളനത്തെ നിയന്ത്രിക്കുന്ന ലോക ബാങ്ക് -IMF-ADB- അജണ്ടകൾ നടപ്പിലാക്കാനാണ് എന്നു ചരിത്രത്തിൽ നിന്നു വായിക്കാം.

 


ലോക ഉൽപ്പാദനത്തിന്റെ(Gross World Product,GWP)80% വും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75%,ആഗോള ജനസംഖ്യയുടെ 2/3,ലോക ഭൂവിസ്തൃതിയുടെ 60% വും G-20 യുടെ ഭാഗമാണ്. സാമ്പത്തികം,വ്യാപാരം,സുസ്ഥിര വികസനം,ആരോഗ്യം, കൃഷി,ഊർജ്ജം,പരിസ്ഥിതി ,കാലാവസ്ഥാ വ്യതിയാനം, അഴിമതി വിരുധത എന്നിവയാണ് സമ്മേളന അജണ്ടകൾ എന്ന് പറയുന്നു.എന്നാൽ ഫലത്തിൽ പ്രകൃതിവിഭവങ്ങളെ പരമാവധി കൊളള ചെയ്യലാണ് സംഘടനയുടെ ലക്ഷ്യം.

 


G-20 യുടെ അവസാന സമ്മേളനം ബാലിയിൽ(2022 നവംബർ) നടന്നപ്പോൾ 52 വിഷയങ്ങളിൽ ധാരണ ഉണ്ടാക്കാൻ ശ്രമിച്ചു. ഇന്ത്യ ഉൾപ്പെടുന്ന രാജ്യത്തെ സാധാരണക്കാരുടെ താൽപ്പര്യ ങ്ങളെ പരിഗണിക്കുന്നവയായിരുന്നില്ല അവ ഒന്നു പാേലും. 2050 Zero carbon Emission വിഷയത്തിൽ നിന്ന് അകലവു വാൻ  സഹായിക്കും വിധമായിരുന്നു സമ്മേളന പ്രവർത്ത നങ്ങൾ .

 


ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും അതിലെ സാധാരണക്കാ രും കടക്കെണിയിലായിരിക്കെ,കോർപ്പറേറ്റുകൾ ശതകോടി ഡോളറുകൾ കുന്നുകൂട്ടുന്നതും സ്വാഭാവികമല്ല.കോർപ്പറേറ്റു കൾക്കായി അസാധാരണ സാഹചര്യങ്ങൾ ബോധപൂർവ്വമായി സർക്കാരുകൾ സൃഷ്ടിക്കുന്നതിന് പ്രകൃതി വിഭവങ്ങൾ കരു ക്കളാകുന്നു.ലോകത്തെ 9 രാജ്യങ്ങൾ(ശ്രീലങ്ക,പാകിസ്ഥാൻ, ആഫ്രിക്കയിലെ പല റിപ്പബ്ലിക്കുകളും)കടം കൊണ്ട് തകർന്നു . 27 രാജ്യങ്ങൾ പ്രതിസന്ധിയിലായി.തിരിച്ചടി നേരിടുന്നവർ 26 വരും.ഇവരുടെ ഉപദേശകർ അന്തർ ദേശീയ ബാങ്കുകളാണ്. അവരുടെ നിർദ്ദേശത്തിലാണ് ഇന്ത്യയിലെ സാമ്പത്തിക പരി ഷ്ക്കാരങ്ങൾ നടക്കുന്നത്.എല്ലാം ലക്ഷ്യം വെക്കുന്നത് പ്രകൃതി വിഭവങ്ങളുടെ  രൂപ മാറ്റവും അതു വഴിയുള്ള കൊളളയും.
രാജ്യങ്ങളുടെ ബജറ്റ് അവതരണത്തിൽ പോലും ഇടപെടുന്ന വിധത്തിലാണ് അന്തർദേശീയ സമ്മേളന തീരുമാനങ്ങൾ . കർഷക - വൈദ്യുതി-ജല സബ്സിഡികൾ,സൗജന്യ വിദ്യാഭ്യാ സവും ആശുപത്രി സേവനവും തൊഴിൽ അവകാശങ്ങൾ എല്ലാം ചുരുക്കി സർക്കാർ ഇടപെടൽ കുറക്കണം.കോർപ്പറേ റ്റുകൾക്ക് പൊതു മുതൽ കൈമാറണം ,അവരുടെ നികുതി ഭാരം ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ഇന്ത്യ മുതൽ നേപ്പാൾ,ബ്രസീൽ ആഫ്രിക്കൻ കരയിലും നടപ്പിലാക്കാനാണ് അന്തർദേശീയ വേദികൾ ഉപയോഗപ്പെടുത്തുക.

 


കഴിഞ്ഞ സമ്മേളനം ഒന്നാം വിഷയമായി ചർച്ച ചെയ്ത സാമ്പ ത്തിക രംഗം മുതൽ കാലാവസ്ഥ ദുരന്തം,ഉക്രെയിൻ യുദ്ധം, സാർവ്വദേശീയ നിയമ സംഹിത,ഭക്ഷ്യ ശ്രുംഖലയും സുരക്ഷ യും,സുസ്ഥിര വികസന പദ്ധതിയിലെ ഏഴാം ഭാഗം,കോപ്പ് 26, വന സംരക്ഷണം,Net Zero emission,PPPപദ്ധതികൾ ആരോഗ്യം,Digital & Blue Economy,തൊഴിൽ നിയമങ്ങൾ,WTO അങ്ങനെ പോകുന്നു മേഖലകൾ.ഇവിടെ ലക്ഷ്യങ്ങൾ തീരുമാ നിക്കുക ADB പോലെയുള്ള സംവിധാനങ്ങളുടെ ചൂഷണത്തെ മുൻ നിർത്തിയായിരുന്നു.അതിന്റെ മൂർച്ചകൂട്ടലാണ് ഈ വർഷത്തെയും സമ്മേളന ലക്ഷ്യവും .

 


രാജ്യത്തെ വനങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യം വെച്ച നിയമത്തി ലെ ഭേദഗതി വനങ്ങൾക്കു ലഭിച്ചു വന്ന പരിമിതമായ സുരക്ഷ യും അവസാനിപ്പിക്കും.വനത്തിനുള്ളിലെ ഖനനം എളുപ്പത്തി ലനുവദിക്കുന്ന നിലപാടു മാറ്റം നിലവിലെ വന നശീകരണത്തി ന്റെ തോത് വർധിപ്പിക്കും.കൂടുതൽ ജനങ്ങൾക്ക് ഭൂമിയും കിട പ്പാടവും നഷ്ടപ്പെടും.ഇതിന്റെ ഗുണഭോക്താക്കൾ കോർപ്പറേ റ്റുകളും .

 


National Enviornment Impact Asssement Authority യെ പുതുക്കി എടുക്കൽ,സാഗർ മാല പദ്ധതി,Make In India,Ease of Doing Business,Marine Offshore Mining തുടങ്ങിയ പരിഷ്കാര ങ്ങൾ, G-20 സമ്മേളനങ്ങളുടെ താൽപ്പര്യങ്ങളെ മുൻ നിർത്തി യാണ്.

 


ലോകത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തങ്ങളിൽ പെട്ട് തിരിച്ചടി നേരിടുന്ന ഇന്ത്യയുടെ ഹിമാലയവും തീരപ്രദേശവും പശ്ചിമഘട്ടവും ആരവല്ലിയും പൂർവ്വഘട്ടവും സുന്ദർ ബന്നും മിസ്സോറം പ്രദേശവും തകർന്നുകൊണ്ടിരിക്കെ ഇന്ത്യാ രാജ്യം കൈകൊള്ളുന്ന പരിസ്ഥിതി രംഗത്തെ തീരുമാനങ്ങൾ വൻ ദുരന്തങ്ങളിലെക്കു കാര്യങ്ങളെ എത്തിക്കും.G-20 സമ്മേളന ങ്ങളിൽ ഉണ്ടാകുന്ന നിർദ്ദേശങ്ങൾ എല്ലാം തന്നെ പ്രകൃതി വിരുധ വികസന നായകരിൽ നിന്ന് പുറത്തു വരുന്നു.ഈ സാഹചര്യത്തിൽ G-20 സമ്മേളനത്തിന്റെ ഇന്ത്യൻ വേദികളിൽ രാജ്യത്തെ പ്രകൃതി വിഭവങ്ങൾക്കു മാർക്കറ്റ് വിലയിടുന്ന ശ്രമങ്ങളാണ് സജീവമാകുക.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment