വീണ്ടും വീണ്ടും ഹിമാലയത്തിൽ മഞ്ഞുമലയിടിച്ചിൽ




ചമോലി ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്‌വരയിൽ കഴിഞ്ഞ ദിവസം മഞ്ഞ് മല ഇടിഞ്ഞ് 11 മിലട്ടറി നിർമ്മാണ വിഭാഗത്തലെ ഉദ്യോഗസ്ഥർ മരണപ്പെട്ടു. മാസങ്ങൾക്ക് മുൻപ് ഇതേ ജില്ലയിൽ ഉണ്ടായ ദുരന്തത്തിൻ്റെ തുടച്ചയായി ഇതിനെ കാണാം. സംഭവ സ്ഥലത്ത് സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കടുത്ത മഞ്ഞ് വീഴ്ചയെത്തുടർന് നിർത്തിവെച്ച രക്ഷാ പ്രവർ ത്തനം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. അപകട മേഖലയിൽനിന്ന് 384 പേരെ രക്ഷപെടുത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. 


1976 മുതൽ 2000 വരെയുള്ള കാലത്ത് അര ഡിഗ്രി അന്തരീക്ഷ ഊഷ്മാവ് മഞ്ഞു മലകളുടെ ഓരങ്ങളിൽ വർധിച്ചു. അതുവഴി ഹിന്ദു കുഷ് മലനിരകളിലെ മഞ്ഞു പാളിയുടെ ഘനം 27% കണ്ടു കുറഞ്ഞു. 20 വർഷത്തിനുള്ളിൽ ഒരു ഡിഗ്രി ചൂട് കൂടിയതിനാൽ Glacial lake outburst ഫ്ലൂട്സ് (GLOFs) അധികമായി സംഭവിക്കുകയാണ്.ഉത്തരി നന്ദി ദേവി, ചാങ്ങ് ബാങ്ങ്, രമണി, ത്രിശൂൽ, ദക്ഷിണ നന്ദ ദേവി, ദക്ഷിണ ഋഷി താഴ്വര തുടങ്ങിയ മലനിരകളിൽ 10% മഞ്ഞു പാളികൾ 80 നു ശേഷം കുറഞ്ഞു.


ഹിമാലയൻ ശിഖരങ്ങളിലെ വായു കണങ്ങളിൽ 25 മുതൽ 30 % വരെ കാർബൺ ബോളുകൾ അടങ്ങിയിട്ടുണ്ട്. തവിട്ടു കാർബൺ കണികകളാണ് ഇപ്പാേൾ അധികമായി കാണുന്നത്. കറുത്ത കാർബണുകൾ ശുദ്ധമായ കാർബണാണ്. തവിട്ട് കാർബ ണുകളിൽ ഓക്സിജൻ, നൈട്രജൻ, സൾഫർ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ അന്തരീക്ഷ ഊഷ്മാവിനെ പിടിച്ചെടുക്കും. അധികമായ ജൈവ വസ്തുക്കൾ കത്തിക്കുന്നതാണ് വലിയ അളവിൽ ബ്രൗൺ കാർബണുകൾ ഉണ്ടാകുവാൻ കാരണം. ഇവയുടെ സാന്നിധ്യം ചൂട് വർധിപ്പിക്കും. ഹിമാലയയത്തിലെ മഞ്ഞു പാളികൾക്ക് സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുവാനുള്ള കഴിവു കുറക്കും. ഭൂമിയോട് ചേർന്നുള്ള പ്രദേശത്ത് ചൂട് കേന്ദ്രീകരിക്കുകയും ചൂട് വർധിച്ച് കൂടുതൽ മഞ്ഞുരുകാൻ കാരണമാകുകയും ചെയ്യും. Glacial outburst floods (GOFs) ന് അവസര മൊരുങ്ങുന്നു. വീണ്ടും വീണ്ടും ഹിമാലയത്തിൽ സംഭവിക്കുന്ന മഞ്ഞുമലയിടിച്ചിൽ കാലാവസ്ഥയിലുണ്ടാകുന്ന തകർച്ചക്കുള്ള തെളിവാണ്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment