മനുഷ്യ-മൃഗ സംഘർഷങ്ങൾ : ശാസ്ത്രീയ പരിഹാരമാണ് വേണ്ടത്




കേരളം ഉൾപ്പെടുന്ന 5 സംസ്ഥാനങ്ങളിൽ മെയ് 17-19 തീയതി കളിൽ നടത്തിയ ആനകളുടെ കണക്കെടുപ്പ് അവസാനിച്ചു എന്നാണ് വാർത്തകൾ.ഏപ്രിലിൽ വയനാട്ടിലെ കടുവകളുടെ കണക്കെടുപ്പും നടന്നിരുന്നു.തെലുങ്കാന മുതൽ തമിഴ്നാട് , കേരളം വരെയുള്ള കാടുകളിൽ ഒരേ സമയം നടത്തുന്ന അന്യേഷണം ആനകളുടെ കൃത്യമായ എണ്ണം കണ്ടെത്താൻ സഹായിക്കും.

 

മനുഷ്യ മൃഗ സംഘർഷങ്ങൾ വർധിക്കുമ്പോൾ അതിന്റെ പിന്നിലെ കാര്യ-കാരണങ്ങൾ ശാസ്ത്ര വസ്തുതയുടെ അടി സ്ഥാനത്തിൽ കണ്ടെത്തി പരിഹരിക്കാൻ സർക്കാരും കർഷ കരും രാഷ്ട്രീയ-മത നേതൃത്വവും തയ്യാറാകുന്നില്ല.കാടുകൾ സംരക്ഷിക്കാൻ പരാജയപ്പെടുമ്പോൾ വന്യജീവികൾ തീറ്റ തേടി പുറത്തിറങ്ങുന്നത് വൻ ദുരന്തങ്ങളിലെക്കു കാര്യങ്ങളെ എത്തിക്കുന്നു.എരുമേലിയിലും അഞ്ചൽ ഇടമുളയ്ക്കലും കാട്ടുപോത്ത് ഇടിച്ച് മൂന്നു മരണങ്ങൾ ഒരു ദിവസം സംഭവി ച്ചത് ഒറ്റപ്പെട്ട സംഭവമെങ്കിലും സംഘർഷത്തിന്റ രൂക്ഷത വ്യക്തമാക്കുന്നു.മനുഷ്യ മൃഗസംരക്ഷണ വിഷയത്തിൽ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കാടിന്റെ അവസ്ഥയും അതിലെ മൃഗങ്ങളുടെ എണ്ണവും പരിഗണിക്കുക പ്രധാനമാണ്.

 

Elephant Project ന്റെ ഭാഗമായി 5 വർഷത്തിലൊരിക്കൽ ആനകളുടെ കണക്കെടുപ്പ് നടക്കുന്നു , 'Direct Count' രീതി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന കേരളം 2017- ൽ നിർബന്ധിച്ചത് ഫലത്തിൽ ചില തെറ്റുകൾ കടന്നു കൂടാൻ കാരണമായി.2017 ലെ ആന സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ 3,054 ആനകൾ മാത്രമാണുള്ള തെങ്കിൽ സമീപകാലത്ത്  5,706 ആനകളുണ്ടെന്ന് കാണിക്കു ന്നു.ഈ പോരായ്മ പരിഹരിക്കാൻ പരോക്ഷ കണക്കെടു പ്പുകൾ കൂടി ശക്തമാക്കി.

 

ആനകളെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള കണക്കെടുപ്പ് രീതിയാണ് ഒന്ന്.

 

ആനയുടെ ജനസംഖ്യ കണക്കാക്കാൻ ചാണകത്തിന്റെ വിശകലനം ഉപയോഗിക്കുന്ന ആനയുടെ 'ചാണക ക്ഷയം' ഫോർമുലയാണ് പരോക്ഷ എണ്ണൽ രീതി .

 

 

ആന സങ്കേതത്തിന്റെ ഭാഗമല്ലാത്തതും എന്നാൽ ആനകളുടെ സാന്നിധ്യമുള്ളതുമായ പ്രദേശങ്ങൾ കണക്കെടുപ്പു മേഖലക ളിൽ ഉൾപ്പെടുത്തി.ആനകളുടെ ആവാസവ്യവസ്ഥയിൽ സംഭവിച്ച വ്യതിയാനം വിശകലനം ചെയ്യുന്നതിനായി ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് പഠനം നടത്തുമെന്നും പറയപ്പെടുന്നു.

 

ആനകൾ,അവയുടെ ആവാസ വ്യവസ്ഥകൾ,ഇടനാഴികൾ എന്നിവയുടെ സംരക്ഷണത്തിനായി 1992 ഫെബ്രുവരിയിൽ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് Project Elephent  (PE) .മനുഷ്യ-വന്യജീവി സംഘർഷം , വളർത്തു ആനകളുടെ ക്ഷേമം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് ശ്രമിക്കുന്നു .

പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് Project Elephent വഴി രാജ്യത്തെ പ്രധാന ആനകളുടെ പരിധി യിലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവു മായ പിന്തുണ നൽകുന്നത് .

 

4 മുതൽ 6 Sq.Km വരെയുള്ള ഓരോ ബ്ലോക്കുകളായി തിരിച്ചാ യിരുന്നു ആന എണ്ണൽ.പ്രദേശത്തെ സസ്യജാലങ്ങളുടെ വിവരങ്ങളും ശേഖരിക്കും എന്നറിയിച്ചിരുന്നു.ചാണക എണ്ണ ത്തിനായുള്ള മലമൂത്ര വിസർജ്ജന നിരക്കിന്റെ മൂല്യം ഏറ്റവും പുതിയ പഠനത്തിൽ നിന്ന് സ്വീകരിക്കും.

 

ആനകൾ , കാട്ടുപോത്ത് , കടുവ, കരടി, പുലി മുതലായ വന്യ ജീവികളുടെ മനുഷ്യരുമായുള്ള സംഘർഷം വർധിക്കുന്നത്  ഇന്ത്യയിൽ മാത്രമുള്ള സംഭവമല്ല.Development Vs Conservation Conflict എന്നതാണ് പ്രശ്നങ്ങൾക്കടിസ്ഥാനം. ആധുനിക വികസന പ്രവർത്തനങ്ങൾ കാടുകളെ തകർക്കു മ്പോൾ മൃഗങ്ങൾ സ്വന്തം തട്ടകത്തിൽ നിന്നും പുറത്തു വരേണ്ടി വരുന്നു.ആമസോൺ , ഇൻഡോനേഷ്യൻ കാടുകളും സുന്ദർ ബാനും പശ്ചിമഘട്ടവുമെല്ലാം മനുഷ്യ-മൃഗ സംഘർഷ ങ്ങളുടെ താവളമായി കുപ്രസിദ്ധമായി മാറുകയാണ് !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment