മനുഷ്യ-മൃഗ സംഘർഷം : വില്ലനായി വികസനവും സംരക്ഷണവും തമ്മിലുള്ള ധാരണക്കുറവ് !




മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കു ന്നു എന്നത് ഒരു സാർവ്വദേശീയ യാഥാർത്ഥ്യമാണ്.ഒന്നെമു ക്കാൽ ലക്ഷം ആനകളുടെ ഇടമായ ബോഴ്സ്വാനയിൽ പ്രശ്ന ങ്ങൾ ശക്തമാണ്.അമേരിക്കയിൽ പന്നികളുടെ ആക്രമണ ത്തിൽ പ്രതിവർഷം 250 കോടി ഡോളർ നഷ്ടം സംഭവിക്കുന്നു. നേപ്പാളിൽ കാണ്ടാമൃഗങ്ങൾ കൃഷി നശിപ്പിക്കുകയാണ്.ഇൻ ഡോനേഷ്യയിലെ ഒറാങ് ഊട്ടാൻ പാമോലിൻ തോട്ടങ്ങൾക്കു ഭീഷണിയാണ് എന്ന് തോട്ടക്കാർ .

 


മനുഷ്യരുടെ വ്യാപനവും വനങ്ങളുടെ സ്വകാര്യത ഇല്ലാതാ കുന്ന പ്രശ്നം രൂക്ഷമാകുമ്പോൾ വന്യജീവികൾ ഭരണത്തിനും മറ്റും നാടുകളിലെക്ക് ഇറങ്ങുന്ന സംഭവം വർധിച്ചു.അതിൽ നമ്മുടെ കാടുകളോടുള്ള സർക്കാർ സമീപനം വ്യക്തമാണ്. 1957 ലെ കേരള സർക്കാർ മാവൂർ റയോൺസിനു നൽകിയ ആനുകൂല്യങ്ങൾ അര ലക്ഷം ആദിമവാസികളുടെ തൊഴിൽ ഉൽപ്പന്നങ്ങളെ നഷ്ടപ്പെടുത്തി.മുളകൾ വ്യാപകമായി വെട്ടി ഇറക്കിയപ്പോൾ പകരമായി അക്കേഷ്യയും യൂക്കാലിയും ഒക്കെ വെച്ചു പിടിപ്പിച്ചത് ജീവികളുടെ ഭക്ഷണം ഇല്ലാതെ യാക്കി.ഈ പ്രശ്നം നീലഗിരി ബൈയോ സ്പിയറിയലിൽ കാടു കളുടെ കരുത്തു ചോർത്തി.

 

വന്യജീവികളെ പറ്റിയുള്ള സർവ്വെകളുടെ പരിമിതി ബോധ്യപ്പെ ടാവുന്നതാണ്.വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കാടുകളിലെ വന്യജീവികളുടെ കണക്കെടുപ്പുകൾ ഒരു സംസ്ഥാനത്തിരുന്നു കൊണ്ട് തീരുമാനിക്കുന്നതിലെ പരിമിതി തിരിച്ചറിയണം.അതെ സമയം വന്യജീവികൾ കൂടുതലായി നാടുകളിൽ ഇറങ്ങുന്നുണ്ട് എന്നംഗീകരിക്കുന്നു.

 


രാജ്യത്തെ കടുവകളിൽ 29% എങ്കിലും കടുവാ സങ്കേതത്തിന് പുറത്താണ്.അവയെ എല്ലാം സങ്കേതത്തിനുള്ളിൽ എത്തി ക്കുക,അതല്ലെങ്കിൽ അവയുള്ള പ്രദേശങ്ങളെ കടുവാ സങ്കേ തമായി പരിഗണിക്കുക,രണ്ടും പ്രായോഗികമാകില്ല.സിംഹ ത്തിന്റെ കാര്യത്തിൽ 50%വും ഗീർ പാർക്കിന് പുറത്തു ജീവി ക്കുന്നു.അവിടെയും വിഷയത്തിന്റെ പരിഹാരം പ്രായോഗി കമാകണം.

 


മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അകലം കുറയുമ്പോൾ രൂക്ഷമാകുന്ന പ്രധാന വിഷയമാണ് മൃഗജന്യ രോഗങ്ങൾ  (Zoonosis).എബോള മുതൽ ഡ്വങ്കുവും സാർസും മെർസും പക്ഷി പനിയും മഞ്ഞപ്പനിയും നിപ്പയും കോവിഡും ലോക ത്താകെ എത്ര വലിയ ഭീഷണിയാകും ഉണ്ടാക്കിയതെന്ന് നമുക്കറിയാം.

 


മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുവാനുള്ള മാർഗ്ഗം കാടുകളു ടെ ഉള്ളടക്കത്തെ വർദ്ധിപ്പിക്കലാണ്.കേരളത്തിൽ 70% തണ ലുകളുടെ കാടുകൾ കേവലം1633 ച.Km മാത്രമാണ്.40 മുതൽ 70% വരെ തണലുള്ള കാടുകൾ 9450ച.Km,10% ത്തിലധികമു ള്ള വന വിസ്തൃതി 9250ച.Km ഉണ്ട്.ഇതിനർത്ഥം സംസ്ഥാന ത്ത് കാമ്പുള്ള കാടുകൾ 4.5% മാത്രമായിരിക്കെ,വനത്തിലെ മുഗങ്ങൾക്ക് ലഭിക്കുന്ന യഥാർത്ഥ സ്വകാര്യ ഇടങ്ങൾ ഏറെ ചെറുതായി മാറിക്കഴിഞ്ഞു.

 


കാടുകളെയും ജലശ്രോതസ്സുകളെയും തകർക്കുന്ന വികസന സമീപനം തുടരുന്നു.കർഷകർ വിവിധ തരത്തിലുള്ള തിരിച്ച ടികൾ നേരിടുമ്പോൾ വന്യമൃഗ ശല്യം പ്രശ്നത്തെ കൂടുതൽ ബുദ്ധിമുട്ടിക്കും.കാടുകൾ നൽകുന്ന സേവനത്തിന്റെ ഭാഗമാ യെ കൃഷി കരുത്ത് നേടൂ എന്നിരിക്കെ കാടുകളും മൃഗങ്ങളും കർഷകന്റെ ശത്രുവായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന സർ ക്കാർ യഥാർത്ഥ പ്രശ്നത്തെ മറക്കുകയാണ്.

 

"കാർബൺ ക്രെഡിറ്റിംഗ്" കർഷകരെ കാലാവസ്ഥാ പ്രതി രോധ പ്രവർത്തകരാക്കാൻ ഏറെ ഉചിതമാണ്.ഒരു ടൺ ഹരിത വാതകം അന്തരീക്ഷത്തിൽ നിന്ന് കർഷകർ മാറ്റുന്നതി ലൂടെ 35 മുതൽ 80 ഡോളർ വരുമാനം കിട്ടും.10000 മുതൽ 15000 രൂപയോളം തുക ഒരു ഹെക്ടർ നിന്നു നേടാം.പശ്ചിമ ഘട്ടത്തിന്റെ ഹരിത വാതക തിരിച്ചു പിടിക്ക(Sequestation)ലിന്  കുറഞ്ഞത് 3000കോടി രൂപയുടെ മൂല്യമുണ്ട്.മറ്റു സേവനങ്ങൾ പരിഗണിച്ചാൽ മൊത്തം10000 കോടി വരും.അതിനെ അംഗീ കരിച്ച്  വിഹിതം പശ്ചിമ ഘട്ടത്തിലെ ആദിമവാസികൾക്കും കർഷകർക്കും നൽകിയാൽ കർഷകരുടെ അരക്ഷിതാവസ്ഥ ഒരു പരിധി വരെ പരിഹരിക്കാം.

 


Conservation & Development Dilemma എന്ന പ്രതിസന്ധിയാണ്  മനുഷ്യ-മൃഗ സംഘർഷത്തിനു കാരണമായി കേരളവും അഭി മുഖീകരിക്കുന്നത്.ഒരു വശത്ത് വികസനത്തെ പറ്റിയുളള ശാസ്ത്ര വിരുധവും യുക്തിരഹിതവുമായ പദ്ധതികൾ പ്രചരി പ്പിക്കുക, അവയ്ക്കൊപ്പം പ്രകൃതി സംരക്ഷണ സമീപനങ്ങൾ പ്രഖ്യാപിക്കുക.

 


ഒരു വശത്ത് പദ്ധതികൾ പാളുകയും പ്രകൃതിവിഭവങ്ങൾ തകരുകയും ചെയ്യുമ്പോൾ അതിനെ വഴി തിരിച്ചു വിട്ട് കർഷകരുടെ ശത്രുക്കൾ വന സംര ക്ഷണവും പരിസ്ഥിതി പ്രവർത്തകരുമാണ് എന്ന് സർക്കാർ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിക്കുന്നു.ഇതിനിടയിൽ റിയൽ എസ്റ്റേറ്റ് ,ടൂറിസം വ്യവ സായികൾ ലാഭമുണ്ടാക്കൽ തുടരുകയും ചെയ്യുന്നു.

 

കേരളത്തിലെ മനുഷ്യ -മൃഗ സംഘർഷങ്ങളെ സമഗ്രമായി പരിഹരിക്കാൻ മടിക്കുന്ന സർക്കാർ , കൃഷിക്കാരുടെയും ഗ്രാമീണരുടെയും സുരക്ഷ പറഞ്ഞ്,കാടുകളുടെയും ജല ശ്രോതസ്സുകളുടെയും തകർച്ചയെ പ്രാേത്സാഹിപ്പിക്കുകയാണ്. 

 


(K.J.എൽദോ അനുസ്മര സെമിനാറിലെ പരിസ്ഥിതി പ്രവർത്തകരുടെ പൊതു നിലപാടുകൾ ചുരുക്കത്തിൽ)
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment