ഇന്ത്യയിലെ ഏറ്റവും കുറവു പൊതു ഇടമുള്ള നഗരത്തിന്റെ കനകക്കുന്നും വികസന വിഭ്രാന്തിന്റെ പിടിയിൽ !




രാജ്യത്തെ ഏറ്റവും കുറവു പൊതു ഇടമുള്ള നഗരത്തിന്റെ കനകക്കുന്ന് വികസന വിഭ്രാന്തിന്റെ പിടിയിൽ  !

 


തിരുവനന്തപുരം നഗരത്തെ പറ്റി ചിന്തിക്കുമ്പോൾ കനകക്കു ന്നും അതിലെ പത്തൊൻപതാം നൂറ്റാണ്ടിലെ നിർമ്മിതികളും  സംരക്ഷിക്കപ്പെടേണ്ട ഇടങ്ങളാണെന്നത് സംശയരഹിതമായ വസ്തുതയാണ്.രാ​ജ്യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ൽ മൈ​താ​ന​മാ​ക്കി ക​ന​ക​ക്കു​ന്നി​നെ മാ​റ്റിയ QR Code ചെ​യ്ത വൃ​ക്ഷ​ങ്ങ​ളാണ് ഇവിടെ എന്ന് സർക്കാർ പറയുന്നു.ഈ യാഥാർത്ഥ്യങ്ങളെ ആദ്യം അംഗീകരിക്കേണ്ടവരാണ് സർക്കാർ വകുപ്പുകൾ ; ഒപ്പം നഗരസഭയും.

 


Urban Open Space means " the meeting or gathering places that exist outside the home and workplace that are generally accessible by members of the public".

 


നഗരത്തിലെ തുറസ്സായ ഇടങ്ങൾ 4 സാമൂഹിക ധർമ്മങ്ങൾ നിർവഹിക്കുന്നു.Recreation,Ecology,Aesthetic value and positive health impacts.ഈ തിരിച്ചറിവുകൾ പത്താെൻപതാം നൂറ്റാണ്ടു മുതൽ അമേരിക്ക പ്രകടിപ്പിച്ചു.അമേരിക്കയിൽ 1800 കളുടെ അവസാനം മുതൽ Romandic Park കൾ,Open Space Designer മാർക്ക് നഗര ആസൂത്രണത്തിൽ പങ്ക്,പ്രകൃതി സൗഹൃദ മൂല കൾ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായി.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഇല്ലാതിരുന്ന തുറസ്സായ സ്ഥലങ്ങൾ എന്ന രീതി 1960 കൾ മുതൽ തിരുത്തുവാൻ അവർ ശ്രദ്ധിക്കുന്നു.

 


വൈകിയാണെങ്കിലും ഇന്ത്യ നഗര വികസനവുമായി ബന്ധ പ്പെട്ട് Urban Green Guidlines 2014(Ministry of Urban Develop.)  വ്യക്തമാക്കിയിട്ടുള്ളത് നഗര വിസ്തൃതിയുടെ 10% ഇടങ്ങൾ പൊതു ആവശ്യങ്ങൾക്കായി(പൊതു ജനങ്ങൾക്കു പ്രവേശ നം അനുവദിക്കുന്ന)മാറ്റിവെയ്ക്കണമെന്നാണ്.കേരളത്തി ലെ പൊതു ഇടങ്ങളെ സമ്പന്തിച്ച് 1970 മുതൽ സംസ്ഥാനത്ത് Kerala Parks,Play fields and Open space Reservation Regulation നിയമം പ്രവർത്തിക്കുന്നു.അതിൽ എത്ര സ്ഥലം തുറസ്സായി ഇടണമെന്ന് പറഞ്ഞിട്ടില്ല.എന്നാൽ ഘടനയിലും മറ്റും മാറ്റ ങ്ങൾ വരുത്തുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്.

 


ഇന്ത്യൻ നഗര വികസന സമീപനത്തിൽ ഓരോ നഗരത്തിലും ഓരോ മനുഷ്യർക്കും10 Sq meter തുറന്ന സ്ഥലം ഉണ്ടാകണം എന്നാണ് പറയുന്നത്.വികസിത രാജ്യങ്ങളിൽ അത് 20 Sq. meter ആയി നിജപ്പെടുത്തി.ഏതു ദിക്കിലെക്കുമുള്ള10 മിനിറ്റ് നടത്തത്തിനിടയിൽ(450 മീറ്റർ)ഒരു പൊതു ഇടം എങ്കിലും ഉണ്ടാകണമെന്നാണ് ദേശീയ നിലപാട്.ഐക്യ രാഷ്ട്ര സഭ അത് 15 മിനിറ്റ് നടത്ത എന്നും പറഞ്ഞിട്ടുണ്ട്.

 

 

രാജ്യത്തെ ഏറ്റവും കുറച്ച് പാെതു സ്ഥലം നിലവിലുള്ള നഗര ങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം. നഗരങ്ങളുടെ നഗരമായ ഡൽഹി ഈ വിഷയത്തിൽ ലോക ത്തിനു മാതൃകയാണ്.നഗരത്തിന്റെ 20% പ്രദേശത്തെയും പൊതു ഇടങ്ങളാക്കി നിർത്താൻ അവർ വിജയിച്ചു(പുതിയ ഇടങ്ങളിലെല്ലാം മരങ്ങൾ നിറഞ്ഞ വിശാലമായ പാർക്കുകൾ നിരവധിയാണ്).കൊച്ചിയുടെ കാര്യത്തിൽ O.3% മാത്രമാണ് തുറസ്സായ ഇടം.

 

 

 City          Total Area (S.Km)   Recreation              P.C open space 

Chennai       175.5                     3.66 Sq.Km             O.81 Sq.meter.

Kanpur          891.31                 9.59                            3.76   "     "

Bangalore     421.4                    13.1                             2.01    "      "   

Amritsar        1394                     1.86                             0.95   "       "


TRIVANDUM 215 . 86              0.54                          O.55  Sq.meter.

കടപ്പാട് : Urban greening Guidlines 2014 .

 


 2016 ഒക്ടോബറിൽ Karnataka Urban Development Authorities (Amendment)ബില്ല് ഗവർണർ തിരിച്ചയച്ച സംഭവമുണ്ടായി. നഗരത്തിന്റെ 25% വും പൊതു ഇടങ്ങളായിരിക്കണം എന്ന നിയമത്തെ 15% മാക്കി ചുരുക്കാനുള്ള ശ്രമത്തെയാണ് ഗവർണർ തടയിട്ടത്.റിയൽ എസ്റ്റേറ്റ് താൽപ്പര്യത്തെ മുൻ നിർത്തി പിന്നീട് ചർച്ച കൂടാതെ ബിൽ നിയമസഭ പാസാക്കി.

 

 

IISc യുടെ 2014 ലെ പഠനത്തിൽ 8.4% പ്രദേശം മാത്രമാണ് ബാംഗ്ലൂരിലെ പൊതു ഇടം.സിറ്റിയുടെ 65% വും കെട്ടിടങ്ങൾ . 2003 ൽ തന്നെ ഓരോ വ്യക്തിക്കും തുറസ്സായ 10 Sq.meter വേണ്ടിടത്ത് 2 Sq.m മാത്രമെ ഉണ്ടായിരുന്നുള്ളു.

 

 

തിരുവനന്തപുരത്തെക്കാളും കൊച്ചിയെക്കാളും എത്രയൊ മെച്ചമാണ് ബാംഗ്ലൂർ നഗരം.(Bengaluru is one of the 10 metropolitan cities besides Cape Town that is fast moving towards‘Day Zero’,meaning a situation when taps start running dry)

 


ഏറ്റവും പ്രകൃതിരമണീയമായിരുന്ന,
വൃത്തിയിലും വെടുപ്പിലും യൂറോപ്യർക്ക് മാതൃകയായിരുന്ന,
മനുഷ്യ നിർമ്മിത കനാലുകൾ കൊണ്ട് കുറ്റമറ്റതായിരുന്ന,
തിരുവനന്തപുരത്തിന്റെ -അഭിമാനമായി എന്നും പരിഗണിക്കേണ്ട - 
"കനകക്കുന്നിൽ "
Night Life - ന്റെ പേരിൽ നടക്കുന്ന നിർമാണങ്ങളും മറ്റും നിർത്തിവെപ്പിക്കുവാൻ ജനകീയ പ്രക്ഷോഭങ്ങൾ,
കോടതി ഇടപെടലുകൾ,
ശാസ്ത്ര-സാംസ്കാരിക-രാഷ്ട്ര രംഗത്തെ പ്രതികരണങ്ങൾ,
മാധ്യമ വിമർശനങ്ങൾ ഇനിയും ശക്തമാകേണ്ടതുണ്ട്.

 


Ep Anil

https://smartnet.niua.org/content/8bb3fe4c-49ad-4208-a354-8f3135bed691

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment