കൊറോണ കാലത്ത് കേരളത്തിന്റെ കുതികാൽ വെട്ടുന്ന വ്യവസായ മന്ത്രി - ഭാഗം 2




INKEL എന്ന PPP പദ്ധതിയിലെ സര്‍ക്കാര്‍ പങ്കാളിത്തം 22.78% മാത്രമാണ്. സര്‍ക്കാര്‍ വ്യവസായ സ്ഥാപങ്ങള്‍ 6.74% ഷെയറുകൾ വാങ്ങിയിട്ടുണ്ട്.മൊത്തം സർക്കാരിൻ്റെ നിയന്ത്രണം 29.52% . Director /Relatives of Directors വശം 43.35 % ഷെയറുകൾ.Foreign Holidays സ്ഥാപനങ്ങൾക്ക് 13.01%.Bank കൾ 5.1%. Others (?)  9.01%. സ്ഥാപനത്തിൻ്റെ  പ്രവർത്തനത്തിൽ സർക്കാരിന് പങ്കൊന്നും  ഉണ്ടാകുകയില്ല എന്നു വ്യക്തമാണ്. INKELൻ്റെ (PPP Classified Project) പൂർണ്ണ നിയന്ത്രണം സ്വകാര്യ വ്യക്തികൾക്ക് നൽകും വിധമാണ്  കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നു കാണാം.


INKEL Director മാർ ആരൊക്കെ ? അവരുടെ താൽപ്പര്യങ്ങൾ എങ്ങനെയാണ് നാട്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ? അവരുടെ Track record കൾ ഏതു നിറത്തിലുള്ളതാണ് എന്നറിയുവാൻ നാട്ടുകാർക്ക് അവകാശമുണ്ടെന്ന് കമ്പനി നിയമം സമ്മതിക്കുന്നു.അതിൻ്റെ ഭാഗമായി കമ്പനിയുടെ പേജിൽ നിന്നും Director മാരുടെ വിശദാംശങ്ങൾ ആർക്കും വായിച്ചെടുക്കാം.

 


നിലവിലെ ഡയറക്ടര്‍മാരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വ്യവസായ മന്ത്രിയും കഴിഞ്ഞാല്‍ ശ്രീ യൂസഫ് അലിയുടെ കുടുംബത്തില്‍ നിന്നും മൂന്നു പേര്‍.മറ്റൊരാള്‍ ബഹറിനില്‍ നിന്നുമുള്ള പത്തനംതിട്ട സ്വദേശി, റിയല്‍ എസ്റ്റേറ്റ് വ്യവസായി ശ്രീ. വർഗ്ഗീസ് കുര്യൻ (AI namal വർഗ്ഗീസ്) അഞ്ചാമന്‍ ഖത്തറിലെ ഇലക്ട്രോണിക് വീട്ടു ഉപകരണ കച്ചവടക്കാരൻ ശ്രീ. റപ്പായി.Additional director ആയി മുന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും അഴിമതി വിരുദ്ധ പ്രവര്‍ത്തക എന്ന പേരിൽ ത്രിശൂർ Edition പരിചയപ്പെടുത്തിയിട്ടുള്ള ശ്രീമതി വിദ്യ.


കേരള നിയമസഭയുടെ സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനത്തിൽ (ഫെബ്രുവരി 2020) പാറ ഖനനം,പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് വ്യവസായ വകുപ്പ് മന്ത്രി, അങ്കമാലി MLA ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി വിശദീകരിച്ചു. ഉരുൾപൊട്ടലും മലയിടിച്ചിലും പാറപൊട്ടിക്കലുമായി ബന്ധപ്പെട്ടല്ല നടക്കുന്നത് എന്നു സ്ഥാപിക്കുവാൻ മന്ത്രി പ്രത്യേകം താൽപ്പര്യം കാട്ടിയിരുന്നു.ശാസ്ത്രീയ സോഷ്യലിസ ത്തിന്റെ അടിത്തറയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയുടെ ദേശീയ നേതാവിൻ്റെ ഖനനത്തോടുള്ള നിലപാട്,ശാസത്ര യുക്തിയോട് മുഖം തിരിഞ്ഞുള്ള താണ്.ശ്രീ.ഇ. പി.ജയരാജന്റെ വ്യക്തിപരമായ വിജ്ഞാന രാഹിത്യത്തിനുപരി സാമ്പത്തിക താൽപ്പര്യങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്ന് INKEL പദ്ധതി ഓർമ്മിപ്പിക്കുന്നു.


സംസ്ഥാന നിയമസഭാ 2014ലെ പരിസ്ഥിതി സമിതിയുടെ കണ്ടെത്തലുകൾ വ്യവസായ മന്ത്രിയുടേതു പോലെയുള്ള ഇത്തരം വാദങ്ങളെ നേരത്തെ തന്നെ തുറന്നു കാട്ടിയിരുന്നു.


പാറ ഖനനത്തെ മാത്രം ബന്ധപ്പെടുത്തിയുള്ള 13 ആം നിയമസഭാ പരിസ്ഥിതി സമിതി കേരളത്തോടു പറഞ്ഞത് ഇങ്ങനെയായിരുന്നു.


1.അനിയന്ത്രിതമായ ഖനനം ജലക്ഷാമം വർദ്ധിപ്പിച്ചു.
2. പൊടിപടലങ്ങൾ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിതഭാര വണ്ടികൾ അവയെ തകർക്കുന്നു.
5. സ്ഫോടനം വൻ ശബ്ദമലിനീകരണം വരുത്തി വെക്കുന്നു.
6. ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ വലിയ ക്രമസമാധാന പ്രശ്നമാണ് നാട്ടിലുണ്ടാക്കുന്നത്.
7. ചരിത്ര സ്മാരകങ്ങൾ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകൾ വകുപ്പുകളുടെ കൈവശമില്ല 
9. പഞ്ചായത്തുകൾക്ക് കേസ്സെടുക്കുവാൻ അവകാശമില്ല.
10. മൈനിംഗ് and ജിയോളജി വകുപ്പ് പരമാവധി 25000 രൂപയെ നിയമ ലംഘകരിൽ നിന്നും ഈടാക്കുന്നുള്ളു.
11.ഖനനത്തിലൂടെ ആർക്കെങ്കിലും കഷ്ട നഷ്ടങ്ങൾ സംഭവിച്ചാൽ ലൈസൻസ്സി പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതു വരെ അത്തരം സംഭവമുണ്ടായിട്ടില്ല.
12.ത്രി വിക്രമൻജി കമ്മീഷൻ മുന്നാേട്ടുവെച്ച ഫെൻസിംഗ്, ബഞ്ച് കട്ടിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല. 
13. അനധികൃത ക്വാറി കണ്ടെത്തുവാൻ സർക്കാർ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവർത്തനത്തിന്റെ ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ല.
15.പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളിൽ നടത്തിയിട്ടില്ല.
16.Explosive ലൈസൻസ്സ് നൽകുവാൻ ചുമതലപ്പെടുത്തിയ  SP, DFO,അഗ്നിശമന സേന, ADO എന്നിവർ സ്ഫോടന വസ്തുക്കൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്നു.അത് ഭീകരവാദികൾക്ക് അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിർണ്ണയിച്ചിരിക്കുന്നു.
18. ക്വഷർ യൂണിറ്റുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു. 
19. 8 മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ 10 ടൺ കപ്പാസിറ്റിക്കു മുകളിൽ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20.പാറമട പ്രവർത്തനം പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് സംവിധാനങ്ങളില്ല.
21. മരങ്ങൾ വെട്ടി നശിപ്പിച്ചാൽ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലർന്ന വെള്ളം ടാങ്കുകളിൽ തടഞ്ഞു നിർത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങളില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏർപ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.

 


പാറ ഖനനങ്ങൾ 750ന് താഴെ മാത്രമെന്ന സർക്കാർ പൊളി വചനങ്ങളെ തുറന്നു കാട്ടുവാൻ KSFRA ക്കു കഴിഞ്ഞു.അവരുടെ പഠനത്തിൽ 5942 ഖനനങ്ങൾ സംസ്ഥാനത്തു നടക്കുന്നുണ്ട്.(അവയുടെ എണ്ണം 12000 ലധികം എന്ന് നാട്ടുകാർ) അധികം ഖനനങ്ങൾ എറണാകുളത്തും പിന്നെ പാലക്കാടും.ഭൂമി കുലുക്ക സാധ്യതയുള്ള (Epi Center) പ്രദേശങ്ങളുടെ ഒരു km നുള്ളിലും കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം നിരോധിക്കണമെന്നു പറഞ്ഞ സ്ഥലങ്ങളിലും 775 നടുത്താണു മടകൾ. പാറ പൊട്ടിക്കൽ പാടില്ല എന്ന് WGEEP സൂചിപ്പിച്ച ESZ ഒന്നിൽ 1500 നടുത്തു  യൂണിറ്റുകൾ സജ്ജീവമാണ്.96 % ഖനനവും നടക്കുന്നത് നദീ തടങ്ങളിൽ തന്നെ.ഭാരതപ്പുഴയുടെ തീരത്ത് 1000 ഓളം പ്രവർത്തനങ്ങൾ .

2019ലെ സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ സാമ്പത്തിക സർവ്വേ പ്രകാരം തൊഴിൽ മേഖലയിൽ 0.2% പങ്കാളിത്തമുള്ള ഖനന രംഗം, സാമ്പത്തിക മണ്ഡലത്തിൽ നൽകുന്ന സംഭാവന 0.4% മാത്രമാണ്.Major mining നാമമാത്രമായ നാട്ടിൽ 97% വരുമാനവും ലഭിക്കുന്നത് Minor mining ലൂടെ.(165.9 കോടി രൂപ)എന്നാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതിയായി 200 കോടി ഒഴുകുന്നു എന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു.തിരുവനന്തപുരം നഗരത്തി നടുത്തുള്ള മൂക്കുന്നി മലയിലെ അനധികൃത ഖനനം 300 കോടി രൂപയുടെ നികുതി വരുമാന നഷ്ടം ഉണ്ടാക്കി എന്ന് (ഔദ്യോഗികമായി പുറത്തു വരാത്ത)വിജിലൻസ്സ് അന്വേഷണം രേഖപ്പെടുത്തിയതാണ്. ഒരു പഞ്ചായത്തിനുള്ളിലെ ഖനനം ഉണ്ടാക്കുന്ന നഷ്ടം 300 കോടിയാണെന്നു പറഞ്ഞാൽ സംസ്ഥാന ഖജനാവിനുണ്ടായ തീരാ നഷ്ടം എത്ര എന്ന് ധനവകുപ്പു മന്ത്രിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ?


(തുടരും)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment