അനധികൃത നിർമാണവും കയ്യേറ്റവും കടലുണ്ടിപ്പുഴയെ തകർക്കുന്നു !




അനധികൃത നിർമാണവും കയ്യേറ്റവും :
കടലുണ്ടിപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ചു.

 

കടലുണ്ടിപ്പുഴയുടെ പുറമ്പോക്കുകളും കൈതോടുകളും ചതുപ്പുകളും പ്രബലർ കൈയ്യേറി തങ്ങളുടെ വ്യാപാര താല്പര്യ ത്തിന് അനുസരിച്ച് അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നതിൽ പ്രദേശവാസികളുടെ യോഗം പ്രതിഷേ ധിച്ചു.തങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ പൂർണ്ണമായി ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പുഴയിലേക്ക് ഇറങ്ങനോ പുഴ യുമായി സംവദിക്കാനോ മാർഗ്ഗവും ഇന്നില്ലായെന്നും പുഴ പുറമ്പോക്കുകൾ പൂർണ്ണമായും അന്യാധീനപ്പെട്ടിരിക്കയാണെ ന്നും യോഗം അഭിപ്രായപ്പെട്ടു.

 


തദ്ദേശവാസികളുടെ ഉപജീവന മാർഗ്ഗമായ കടുക്ക കൃഷി, എരുന്ത് വാരൽ,മത്സ്യബന്ധനം,ഞണ്ട് പിടുത്തം, ചൂണ്ടയിടൽ തുടങ്ങിയവക്ക് അന്ത്യം വന്നിരിക്കയാണ്.പുഴയിലെ കുളി  അപ്രസക്തമായതായും യോഗം അഭിപ്രായപ്പെട്ടു.പുഴയിൽ  അപകടം സംഭവിച്ചാൽ പോലും ഇറങ്ങാൻ വഴിയില്ല.പൊതു വഴികളും കൈതോടുകളും പുറമ്പോക്കുകളും വൻ മതിലു കൾ നിർമ്മിച്ച് വളച്ച് കെട്ടിയിരിക്കയാണ്.കടലുണ്ടി പഞ്ചായ ത്തിലെ 12-ാം വാർഡിൽ കീഴ്ക്കോട് ഭാഗത്തും കോട്ടക്കടവ് പാലത്തിന് സമീപവും ഭീകര അളവിൽ നടത്തുന്ന അനധി കൃത നിർമാണ പ്രവൃത്തിയിൽ യോഗം ആശങ്ക പങ്കിട്ടു.

 

 പുഴയും  പുഴപുറമ്പോക്കുകളും പൂർവ്വസ്ഥിയിൽ പുനസ്ഥാപി ക്കേണ്ടതിന്നായി സത്വര നടപടികൾ  സ്വീകരിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.കൈതോടുകളിലൂടെ യാണ് മഴവെള്ളം പുഴയിലേക്ക് ഒഴുകിയെത്തുന്നതെന്നും ഇവ ഇല്ലാതായാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു

 

തദ്ദേശ വാസികൾക്ക് പഴയത് പോലെ പുഴയുമായി ഇടപെടു ന്നതിന് സംവിധാനം സൃഷ്ടിക്കുവാൻ പഞ്ചായത്ത് അധികൃ തർ അടിയന്തിരമായി ഇടപെടണമെന്നു യോഗം ആവശ്യ പ്പെട്ടു. 

 


കേരള നദീസംരക്ഷണ സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി രാജൻ അദ്ധ്യക്ഷത വഹിച്ചു.
സുബീഷ് ഇല്ലത്ത്,ശശീധരൻ കൊടപ്പുറം,അപ്പു അണ്ടിശ്ശേരി, ചന്ദ്രദാസൻ മണ്ടകത്തിങ്ങൽ,കരുണാകരൻ. എ. പി തുടങ്ങിയവർ സംസാരിച്ചു
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment