നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കണം

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു.

പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.

കോട്ടണ്‍ തുണി (100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച്‌ നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച്‌ അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ.

ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്ബോള്‍ റീസൈക്ലബിള്‍, പിവിസി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്ബരും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണം.

നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ അനുയോജ്യ നിയമ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരംഭിക്കണം. പുനഃചംക്രമണ പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗ ശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന മുഖാന്തിരം സര്‍ക്കാര്‍ കമ്ബനിയായ ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡിന് കൈമാറണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്ബോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച്‌ ബോധവല്‍ക്കരണം നടത്തണം.

തിരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച്‌ പരാമര്‍ശം (4) പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച്‌ ഉത്തരവില്‍ വിവരിച്ചിട്ടുള്ള നടപടികള്‍ സ്വീകരിക്കണം.

ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരിക്കും. നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വിവിധ വകുപ്പുകള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ഏകോപനത്തിലൂടെ ഉചിതമായ നടപടികള്‍ സ്വീകരിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദമായി നടപ്പാക്കാനുള്ള അധികാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ പറയുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment