ചൂട് കനക്കുന്നു; സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു




തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് ഇന്നും തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് ചൂടേൽക്കുന്നത് കുറയ്ക്കണം. ചൂട്  ഇന്നും കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.


സംസ്ഥാനത്ത് ഇന്ന് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലാണ്. ശരാശരി താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഈ രണ്ട് ജില്ലകളിലും ഉയര്‍ന്നേക്കും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെയും താപനില ശരാശരി ഉയരും. 


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേര്‍ക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കോഴിക്കോട് , കൊല്ലം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് സൂര്യാതാപമേറ്റത്. 200 ൽ കൂടുതൽ പേർക്ക് ഇതുവരെ സംസ്ഥാനത്ത് സൂര്യതാപമേറ്റിട്ടുണ്ട്. അത്‌കൊണ്ട് ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഗർഭിണികളും കുട്ടികളും കൂടുതൽ ശ്രദ്ധ പുലർത്തണം


അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ആഴചയിൽ മധ്യ കേരളത്തിലേക്കു വടക്കൻ കേരളത്തിലെയും ചിലയിടങ്ങളിൽ നേരിയതോതിൽ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. വൈകുന്നേരത്തോടെയാണ് മിക്കയിടത്തും മഴയുണ്ടായത്. അതേസമയം, സാധാരണ ലഭിക്കുന്ന തോതിൽ വേനൽ മഴ കേരളത്തിൽ ഇപ്പോഴും എത്തിയിട്ടില്ല. മഴ വൈകുന്ന പക്ഷം ചൂട് ഇനിയും ഉയർന്നേക്കും. 


സംസ്ഥാനത്ത് മിക്ക ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. പാലക്കാട് 39.4 ഡിഗ്രിയും, ആലപ്പുഴയില്‍ 37.1 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment