ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പരിസ്ഥിതിയെ പ്രധാന വിഷയമാക്കുവാന്‍ മലയാളികള്‍ തയ്യാറാകുമോ?




കിഴക്കന്‍ ആഫ്രിക്കയില്‍ കെനിയയുടെ ഭാഗമായ Great Rift താഴ്വര വലിയ തോതിലുള്ള വെള്ളപൊക്കത്തെ അഭിമുഖീകരിക്കുകയാണ്. പാരിസ്ഥിതികമായി തിരിച്ചടി നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറെ പ്രധാനമായ നെയ്റോബി തലസ്ഥാനമാക്കിയ രാജ്യത്ത് നിലവില്‍ 4% താഴെ മാത്രമാണ് വനം. എത്യോപ്യ, സോമാലിയ, ടാന്‍സാനിയ, ഉഗാണ്ട എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന ആഫ്രിക്കന്‍ രാജ്യത്തിന് കേരളത്തെ ഓര്‍മ്മിപ്പിക്കുന്ന ഘടന ഉണ്ടെന്ന് പറയാം. ഒരു വശത്ത് മലകളും മറ്റൊരു വശത്ത് കടല്‍ തീരവും. 300 kmലധികം നീളത്തിലും100 km വീതിയുള്ള കാടുകളില്‍ ഒട്ടു മിക്കതും നശിച്ചു പോയിരുന്നു. Great Rift താഴ്വര, Lake Victoria ബെയ്സിന്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂ പ്രതലം അകന്നു പോകുന്ന പ്രക്രിയ പ്രകടമാണ്. (East African Rift) അഗ്നിപര്‍വ്വതങ്ങള്‍ സജ്ജീവമാകാറുണ്ട്. പ്രദേശം  ജൈവ വൈവിധ്യ പ്രധാനമാണ്. നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഭൂപ്രദേശത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്യുവാന്‍ മടിച്ചത് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി.  


കെനിയയില്‍ ശക്തമായി പെയ്ത മഴ Great Rift പ്രദേശത്തെ വെള്ളത്തില്‍ മുക്കി കളഞ്ഞു. രാജ്യം നേരിടുന്ന പാരിസ്ഥിതിക ദുരന്തത്തെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്ന വാങ്കാ മാതയുടെ കാട് വെച്ചുപിടിപ്പിക്കല്‍ പദ്ധതി വിജയകരായി കെനിയ ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നുണ്ട്. 2022 കൊണ്ട് 180 കോടി മരങ്ങള്‍ വെച്ചുപിടിപ്പികുവാന്‍ രാജ്യം പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുന്നത് നോബല്‍ ജേതാവായ വാങ്കായുടെ ആസൂത്രണത്തെ സ്മരിച്ചു കൊണ്ടാണ്. ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം കോടി മരങ്ങള്‍ സാര്‍വ്വ ദേശിയമായി വെച്ച് പിടിപ്പിക്കുന്ന പദ്ധതി വിവിധ രാജ്യങ്ങള്‍ നടപ്പിലാക്കി വരുന്നു. (ഒരോ മനുഷ്യരും 130 മരങ്ങള്‍ വീതം). അങ്ങനെ അന്തരീക്ഷത്തില്‍ എത്തുന്ന  മൂന്നിലൊന്നു കാര്‍ബണിനെ മരങ്ങളില്‍ ആവാഹിക്കുവാന്‍ ഇവക്കു കഴിയും.


Great Rift താഴ്വരയിലെ  മഴ ഉണ്ടാക്കിയ വെള്ള പൊക്കം വലിയ തോതിലുള്ള സാമ്പത്തിക നഷ്ടത്തിനും ഒപ്പം പാരിസ്ഥിതിക പ്രശ്നത്തിനും കാരണമാകുന്നു. താഴവരയിലെ രണ്ടു പ്രധാന തടാകങ്ങള്‍ Baringo, Bogoria എന്നിവ 20 Km അകലത്തില്‍ സ്ഥിതി ചെയ്യുകയാണ്. അവയില്‍ Bogoria ഉപ്പുരസം നിറഞ്ഞതും (Brackish water) Baringo ശുദ്ധ ജലമുള്ളതുമാണ്. മഴ വെള്ളത്താല്‍ രണ്ട് തടാകവും ഒന്നിച്ചു ചേരാനുള്ള അവസരം ഉണ്ടായാല്‍ രണ്ടു തടാകത്തിലെയും ജീവ ജാലങ്ങളെ അത് വലിയ തരത്തില്‍ പ്രതികൂലമായി ബാധിക്കും.


കെനിയയുടെ നഷ്ടപെട്ട കാടുകള്‍ തിരിച്ചു പിടിക്കുവാനും അതിലൂടെ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കുമ്പോള്‍ തന്നെ പരിസ്ഥിതിയുടെ അസംതുലിതമായ കാലാവസ്ഥ വ്യതിയാനം വലിയ തോതിലുള്ള തിരിച്ചടി നാടിന് ഉണ്ടാകുന്നു. അത് സാമ്പത്തിക രംഗത്തും സ്ഥിതി വഷളാക്കി. സമാനമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കേരളത്തില്‍, പരിസ്ഥിതിയെ ഗൗരവതരമായി പരിഗണിക്കുവാന്‍  നമ്മുടെ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. കെനിയയുടെ Rift താഴ്വരയെയും അവരുടെ കാടുകളെയും ഓര്‍മ്മിപ്പിക്കുന്ന കേരളത്തിന്‍റെ കായലുകളും പശ്ചിമഘട്ടവും വന്‍ തിരിച്ചടി നേരിടുമ്പോള്‍ കെനിയ കൈകൊള്ളുന്ന മുന്‍ കരുതലുകള്‍ എടുക്കുവാന്‍ നമ്മുടെ നാട് വിമുഖത കാട്ടുകയാണ്.  


പരിസ്ഥിതി വിഷയത്തില്‍ ഇടപെടുവാന്‍ കൂടുതല്‍  അവസരങ്ങള്‍ ഉള്ള ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പരിസ്ഥിതിയെ പ്രധാന വിഷയമാക്കുവാന്‍ മലയാളികള്‍ ഇനിയെങ്കിലും തയ്യാറാകുമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment