കേരളം കുലുങ്ങിയാലും കുലുങ്ങാത്ത നമ്മുടെ ഭരണ സംവിധാനങ്ങൾ




കോന്നിയിൽ 14/11/21 ലെ 24 മണിക്കൂർ പെയ്ത മഴ 126 mm ആയിരുന്നു. മഴയുടെ 90% വും പെയ്തത് 4 / 5 മണിക്കൂറിനുള്ളിൽ എന്നാകുമ്പോൾ അത് അതിതീവൃമഴയുടെ പട്ടികയിൽ പെടും (മണിക്കൂറിൽ 50 mm നു മുകളിലെ മഴ അതി തീവ്രം). അത്തരം മഴയുടെ കുത്തൊഴുക്കിനെ സ്വീകരി ക്കുവാനുള്ള കഴിവ് നമ്മുടെ നാടിനു നഷ്ട്ടപ്പെട്ടു.വയലുകൾ ഇല്ലാതായതും അവിടെക്ക് എത്തിയിരുന്ന ചാലുകൾ മൂടിയതും പുഴകളുടെ ഓരങ്ങൾ (മുഖ്യമന്ത്രിയുടെ ഭാഷയിൽ തോടിന്റെ റോഡുകളാണ് വയലുകൾ) കൈയ്യേറിയതും കുളങ്ങൾ മൂടപ്പെട്ടതും പ്രശ്നങ്ങളായി മാറി.കല്ലട കനാൽ നിർമ്മാണം നിരവധി പഞ്ചായത്തുകളുടെ നീരൊഴുക്കിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇവയെ പറ്റി പഠിക്കുവാൻ ഭരണ സംവിധാനം മടിച്ചു നിൽക്കുകയാണ്.


മലയിടിച്ചിൽ വർധിച്ചതും ഉരുൾപൊട്ടൽ കൂടിയതും സ്വാഭാവികമല്ല.വൻ തോതിലുള്ള പാറ,മണൽ ഖനനം അതിനവസരമൊരുക്കി.ഖനനം നടന്ന ഗർത്തങ്ങൾ മൂടി പഴയ അവസ്ഥയിലെത്തിക്കുക, അവയുടെ ഒരു ഭാഗം ഉറപ്പുള്ള വെള്ള സംഭരണിയാക്കുക (50 സെന്റിൽ കൂടുതലാണെങ്കിൽ), നഷ്ട്ടപ്പെട്ട മരങ്ങളുടെ10 മടങ്ങ് തണൽ ഉണ്ടാക്കുക,ഖനനം 20 അടി താഴാതിരിക്കുക തുടങ്ങിയ നിയമങ്ങൾ കാറ്റിൽ പറത്തി.ഇതൊക്കെ നടപ്പിലാ ക്കുവാൻ ജനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ് ജില്ലയിൽ കളക്ടർ മുതൽ തുടങ്ങി വില്ലെജ് ആഫീസിൽ വരെയുളള സർക്കാർ പണിക്കാർ . ഇവരുടെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിക്കുവാൻ ചുമതലപ്പെട്ട ജനപ്രതിനിധികളും ഉറക്കം നടിക്കുന്നു. 


കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ട സമൂഹം അതിനു തയ്യാറാകാതെ വരുമ്പോൾ ദുരന്തങ്ങൾ വർധിക്കും. അതിന്റെ രക്തസാക്ഷികൾ എപ്പോഴും സാധാരണക്കാരാണ് .മല തുരന്ന് കച്ചവടം നടത്തുന്നവരുടെ സുരക്ഷയെ മാത്രം പരിഗണിക്കുന്ന സർക്കാർ, മല തുരന്നുണ്ടായ ഗർത്തങ്ങൾ മൂടി സുരക്ഷിതത്വമൊരുക്കാത്തത് അഴിമതിക്കാരെ മാത്രം പരിഗണിക്കുന്നതിനാലാണ്.


പശ്ചിമഘട്ടം മുതലുള്ള തുലാമാസത്തിലെ(ഇടവപ്പാതിയിയും)തീവൃ മഴയുടെ കാരണങ്ങൾ ബംഗാൾ കടലിൽ അധികമായി ഉണ്ടാകുന്ന ന്യൂന മർദ്ധ മാണ്(അറബിക്കടലും മോശമല്ല).അതിനുള്ള കാരണം അറ്റ്ലാന്റിക്ക് സമുദ്രത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും.അവിടെ വിഷയങ്ങൾ രൂക്ഷമാകു വാൻ മഞ്ഞുരുക്കത്തിന് പ്രധാന സ്ഥാനമുണ്ട്.ചുരുക്കത്തിൽ ധ്രുവങ്ങളിൽ നിന്നു തുടങ്ങുന്ന വ്യതിയാനം കോന്നിയുടെ പ്രാന്ത പ്രദേശങ്ങളിൽ ഉൾപ്പെടെ വൻ മഴ പെയ്യിക്കുന്നു.


വെള്ളത്തിന് ഒഴുകുവാൻ അവസരമില്ല.ആ മഴ വെള്ളപ്പാച്ചിലിൽ കൃഷി ഇടങ്ങൾ നശിക്കുന്നു.വ്യാപകമായ മരം മുറി മണ്ണിനടയിൽ Soil Pipeing പ്രതിഭാസം ഉണ്ടാക്കുന്നു.വീടുകൾക്കു കേടുപാടു സംഭവിക്കുന്നു.ഉരുൾപൊട്ടൽ വർധിക്കുന്നു.ദുരന്തങ്ങൾ എത്തിയ ശേഷം ദുരന്ത നിവാരണ സമിതി(നീന്തറിയാത്ത , വെയിൽ കൊണ്ടിട്ടില്ലാത്ത, മുതലാളിമാരുടെ താൽപര്യങ്ങൾ മാത്രം പരിഗണിക്കുന്ന)നേതാക്കൾ നഷ്ട്ടപരിഹാരം എണ്ണി തിട്ടപ്പെടുത്താൻ എത്തുന്നു.


കലഞ്ഞൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ഖനന ഭൂമിയിലെ ഗർത്തങ്ങൾ ജല ബോംബുകളാണ് എന്ന് തിരിച്ചറിയുവാൻ മടിക്കുന്ന ജില്ലാ ഭരണ സംവിധാനം ഇനി എങ്കിലും വിഷയത്തിൽ ഇടപെടണം.


മലനിരകളുടെ ഇടർച്ചയും ഉരുൾ പൊട്ടലും വെള്ള കെട്ടുകളുടെ സുരക്ഷിതത്വവും പഠിക്കുവാൻ പഞ്ചായത്തു ഭരണസമിതി വിധക്തരെ നിയമിക്കു വാൻ മടിക്കരുത്.നിലവിലെ ഖനനങ്ങളുടെ അശാസ്ത്രീയതയും അഴിമതിയും നിയമ ലംഘനവും കണ്ടെത്തി സോഷ്യൽ ആഡിറ്റിംഗ് നടത്തി , പൊതു ഉടമസ്ഥതയിൽ സുരക്ഷിതമായി മാത്രം ഖനനങ്ങൾ അനുവദിക്കുവാൻ നമുക്കു കഴിയണം. ദുരന്തങ്ങൾ എത്തിയ ശേഷമുള്ള കണ്ണീർ വാർക്കലുകൾ ജനാധിപത്യത്തിനെ പുച്ഛിക്കലാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment