കേരളത്തിലെ പകുതി നദികളും അതീവ അപകടാവസ്ഥയിലെന്ന് കേന്ദ്ര ജലമന്ത്രി




ന്യൂഡല്‍ഹി: കേരളത്തിലെ 44 നദികളില്‍ 21 എണ്ണത്തിലും മലിനീകരണത്തോത് അതീവ അപകടാവസ്ഥയിലെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി രത്തന്‍ ലാല്‍ കട്ടാരിയയാണ് ലോകസഭയില്‍ നദികളുടെ അപകടാവസ്ഥ വിശദീകരിച്ചത്. 


കേരളത്തില്‍ കരമന, ഭാരതപ്പുഴ, കടമ്പയാർ, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കല്ലായി, കരുവന്നൂര്‍, കവ്വായി, കുറ്റ്യാടി, മൊഗ്രാല്‍, പെരിയാര്‍, പെരുവമ്പ, പുഴക്കല്‍, രാമപുരം, തിരൂര്‍, ഉപ്പള എന്നീ നദികളുടെ കാര്യം ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.


അതേസമയം, ഇന്ത്യയില്‍ മൊത്തത്തില്‍ 351 നദികള്‍ ഹാനീകരമാകും വിധം മലിനമാണെന്നും ലോകസഭയിലെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. വ്യവസായിക മാലിന്യവും കാര്‍ഷിക മാലിന്യവും മലിനീകരണത്തിന്റെ തോത് കൂട്ടുന്നതില്‍ മുന്‍പന്തിയിലാണ്. കൂടാതെ നഗരമാലിന്യങ്ങള്‍ കഴിഞ്ഞ 3 ദശകങ്ങളായി വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment