കേരളത്തിന് കാർബൺ ന്യൂട്രൽ ആകാതെ തരമില്ല




പ്രകൃതിയുടെ ഭാഗമായ മനുഷ്യ വർഗ്ഗത്തിന് മറ്റു ജീവികളിൽ നിന്നു വ്യത്യസ്ഥമായ അനുഭവതലങ്ങളാണുള്ളത്.ഏറ്റവും അവസാനം രൂപപ്പെട്ട വർഗ്ഗമെന്ന നിലയിൽ പ്രകൃതിക്ക് എളുപ്പം തള്ളിപ്പറയാവുന്ന മനുഷ്യ കുലത്തിന്റെ പരിമിതികൾ എന്തുകൊണ്ട് മനുഷ്യർ (അധികാര കേന്ദ്രങ്ങൾ) തിരിച്ചറിയുന്നില്ല എന്ന ചോദ്യം  പ്രസക്തമാണ്.


പ്രകൃതി പ്രതിഭാസങ്ങൾ ദുരന്തങ്ങളായി തീരുന്നത് മനുഷ്യ വർഗ്ഗത്തിനു മാത്രമായിരിക്കെ, അവയെ പരമാവധി മാനിക്കുവാൻ അവർക്കു ബാധ്യതയുണ്ട്. മനുഷ്യർ വളർത്തി വലുതാക്കിയ ശാസ്ത്രത്തിന്റെ മുഖ്യ അജണ്ട  ജീവിത സൗകര്യങ്ങളൊരുക്കലായി ചുരുങ്ങുമ്പോൾ പ്രകൃതി സംരക്ഷണം അവഗണിക്കപ്പെടുന്നു.(Denying Natural Capital) ശാസ്ത്രത്തിന്റെ സൗകര്യങ്ങളെ പ്രകൃതി വിഭവങ്ങളുടെ സുരക്ഷയ്ക്കായി  പ്രയോജനപ്പെടുത്തുവാൻ മടിച്ചു നിൽക്കുന്ന അധികാര കേന്ദ്രങ്ങളെ തിരുത്തുവാൻ അടിയന്തിരമായി പൊതു സമൂഹം തയ്യാറാകണം.


ഭൂമിയുടെ പ്രതിരോധ ശേഷിയെ തിരിച്ചറിയുവാൻ കഴിയാത്ത ഇടപെടലുകൾ അതിനെ രോഗാതുരമാക്കി.ഭൂമിയുടെ Bio-capacity യും Global Foot Print ഉം തമ്മിലുള്ള താദാത്മ്യം മനസ്സിലാക്കി, ആസൂത്രണം നടപ്പിലാക്കുവാൻ മടിച്ചു. പത്തൊൻപതാം നൂറ്റാണ്ടുവരെ പ്രകൃതിയിലുണ്ടായ മനുഷ്യരുടെ ഇടപെടലുകൾ ഭൂമിക്ക് സ്വയം പരിഹരിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടു മുതൽ അതിനുള്ള കഴിവു നഷ്ട്ടപ്പെട്ടു തുടങ്ങി.12 മാസത്തിനുള്ളിൽ സംഭവിക്കുന്ന മുറിവുകൾ  12+7 മാസം കൊണ്ടേ തീരുകയുള്ളൂ എന്നതാണ് പുതിയ അവസ്ഥ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്നത്തെ ഭൂമി ഇന്നത്തെ മനുഷ്യരുടെ ഭോഗത്തെ തൃപ്തി പെടുത്തുവാൻ മതിയാകുന്നില്ല എന്നർത്ഥം. 


740 കോടി ജനങ്ങളിൽ ബഹു ഭൂരിപക്ഷത്തിന്റെയും ജീവിത നിലപാട് ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയല്ല.എന്നാൽ എണ്ണത്തിൽ കുറവുള്ള അധികാര കേന്ദ്രങ്ങളുടെയും അവരെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ്കളുടെയും സമീപനങ്ങൾ പ്രകൃതിയെ പ്രതിസന്ധിയിലാക്കി. Global Hector (ഒരു മനുഷ്യന് ഉപഭോഗത്തിന് വേണ്ടി വരുന്ന ഭൂമിയുടെ വിസ്തൃതി) 1.8 ഹെക്ടർ ആയിരിക്കെ , സമ്പന്ന രാജ്യക്കാരുടെ Global Hector (GH) 1.8 ന്റെ പല മടങ്ങാണ്.ഖത്തറിന്റെ GH 10നു മുകളിലും ഇംഗ്ലണ്ടിന്റേത് 5.6 മാണ്. ഇന്നത്തെ അവസ്ഥയിൽ മറ്റൊരു മുക്കാൽ ഭൂമി കൂടി ഉണ്ടായാൽ മാത്രമേ (1.7 ഭൂമി) കാര്യങ്ങൾ മുന്നോട്ടു പോകൂ എന്നാണ് സൂചിപ്പിക്കുന്നത്.അതേ സമയം ദരിദ്ര രാജ്യങ്ങളിലെ മനുഷ്യർ കുറച്ചു വിഭവങ്ങൾ മാത്രം ഉപയോഗിക്കുകയും അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയും ചെയ്യുന്നു. ആഗോള കാർബൺ ഹരിത പാദുകം 2K ആണെന്നിരിക്കെ അമേരിക്കയുടെത് 16  യും ബംഗ്ലാദേശിന്റെത് 0.4 K യുമാണ്. പ്രകൃതിദുരന്തങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ആഫ്രിക്കൻ നാടുകളും മറ്റും മുൻ നിരയിലുണ്ട്.


മെട്രോ നഗരങ്ങളെ ഓർമ്മിപ്പിക്കും വിധം ഉപഭോഗ ശീലങ്ങളിൽ മുന്നേറുന്ന കേരളത്തിന്റെ (മൂന്നു ദശകമെങ്കിലുമായി തുടരുന്ന) വികസന സമീപനങ്ങൾ പ്രകൃതിയെ വെല്ലു വിളിച്ചുവരുന്നു. സംസ്ഥാനത്തെ വിവിധ പദ്ധതികൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ രൂക്ഷമാണ്. ഭക്ഷണം, വസ്ത്ര ധാരണം, യാത്ര, നിർമ്മാണം, വിനോദം, വിശ്രമം മുതലായ രംഗത്തെ മലയാളിയുടെ മാതൃക market കേന്ദ്രീ കൃതവും ഹരിത പാദുകത്തെ വർദ്ധിപ്പിക്കുന്നതുമാണ്. 


ശരാശരി മലയാളി ഭക്ഷണത്തിന്റെ കാർബൺ ഹരിത പാദുകം പ്രതിദിനം 1.2 kg എത്തും. (മാംസ ഭക്ഷണമാണെങ്കിൽ അത് 1.5 Kg ).ഒരു ലിറ്റർ പെട്രൂൾ / ഡീസൽ 2.5 kg ക്കടുത്ത് കാർബൺ പുറത്തുവിടും. സംസ്ഥാനത്തെ റോഡുകളുടെ സാനിധ്യം ദേശീയ ശരാശരിയുടെ മൂന്നു മടങ്ങാണ്. വാഹനങ്ങളുടെ എണ്ണത്തിലും വൻ സാനിധ്യം  കാണാം.യാത്രാ സൗകര്യങ്ങളെ പറ്റിയുള്ള സങ്കല്പങ്ങൾ സ്വകാര്യ വാഹനത്തിൽ പെട്ട് അവസാനിക്കുമ്പോൾ കേരളീയന്റെ ഹരിത പാതുക അളവ് അനിയന്ത്രിതമായി വർദ്ധിക്കുന്നു.സ്വകാര്യ വാഹനങ്ങൾക്കു പകരം പൊതു വാഹനം, റെയിൽ യാത്രക്ക് മുൻഗണന,ജല ഗതാഗതത്തിന് പരമാവധി പ്രോത്സാഹ നം (ചരക്കു നീക്കത്തിൽ പ്രത്യേകിച്ചും) , സൈക്കിൾ, സൗരോർജ്ജം പോലെയുള്ള മാർഗ്ഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ എന്നീ രീതികൾ യാത്രാ വിഷയങ്ങളിൽ അവലംബിക്കാം.


നിർമ്മാണ രംഗത്തിന്റെ  ഹരിത പാദുക തോത് വാഹനങ്ങളിൽ നിന്നുള്ള അളവിലും കൂടുതലാണ്.അവയിൽ തന്നെ സിമന്റിന്റെ ഹരിത പാദുകം sണ്ണിന് 185 Kg ഉണ്ട്. വ്യാപകമായി ഉപയോഗിക്കുന്ന Portland സിമന്റിനു പകരം (FIy Ash ) മറ്റു സിമന്റുകൾ ,  പ്രാദേശിക വിഭവങ്ങളെ പരമാവധി ആശ്രയിക്കൽ, പഴയ കെട്ടിടങ്ങൾ പൊളിച്ചു കളയാതെ ബലപ്പെടുത്തൽ,നിർമ്മാണങ്ങൾക്ക് സാമുഹിക നിയന്ത്രണം.(Carbon Tax) നിർമ്മാണ സാമഗ്രഹികൾക്ക് കാർബൺ Tag അടയാളപ്പെടുത്തൽ മുതലായ മാർഗ്ഗങ്ങൾ കാർബൺ രഹിത കേരളത്തിന് സഹായകരമായിരിക്കും.


സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് പ്രകൃതി വിഭവങ്ങളെ പരമാവധി മാനിച്ചു കൊണ്ടുള്ള പദ്ധതികൾ. കാർബൺ രഹിത വിനോദ പദ്ധതികളെ മുൻ നിർത്തി, പശ്ചിമഘട്ടത്തെയും നീർച്ചാലുകളെയും നെൽപ്പാടം, കുളങ്ങൾ പുഞ്ചകൾ, കായലുകൾ എന്നിവയുടെ സ്വാഭാവികതയെയും മാനിച്ചു കൊണ്ടുള്ള വിനോദ സഞ്ചാര പദ്ധതികൾ.


കാർഷിക രംഗത്ത് മണ്ണിന്റെ ഉർവ്വരതയെ അട്ടിമറിക്കാതെ, രാസവള, കീടനാശിനി പ്രയോഗങ്ങൾ ജൈവ ശൈലിയിലേക്ക് മാറ്റി എടുക്കൽ, 
Carbon farming , Agri. Forest കൃഷി, ഏക വിള തോട്ടങ്ങളെ നിരുത്സാഹപ്പെടുത്തൽ.


പരമ്പരാഗത വ്യവസായങ്ങളിലും വ്യവസായങ്ങളിലും ഹരിത പാദുകത്തിന് പരിഗണന


ഒരു നാടിന്റെ മൂന്നിലൊന്ന് ഇടങ്ങൾ കാടായിരിക്കണം എന്നു പറയുവാൻ കാരണം മഴയെയും ചൂടിനെയും കാറ്റിനെയും വെള്ളത്തെയും മണ്ണിനെയും പ്രതിരോധി ക്കുന്നതിനൊപ്പം ഓക്സിജൻ ബഹിർ ഗമനത്തിനുള്ള അതിന്റെ കഴിവിനെ മാനിച്ചുകൊണ്ടാണ്. സംസ്ഥാനത്തെ കാടുകളുടെ വിസ്തൃതി 31 % ഉണ്ടെന്നു സർക്കാർ രേഖകൾ  പറയുമ്പോൾ അതിൽ 70% ലധികം തണലുകൾ ഉള്ള കാടുകൾ 1634 km മാത്രമാണ് നിലവിലുള്ളത്. കേരളം കാർബൺ രഹിത സംസ്ഥാനമായി മാറണമെങ്കിൽ 70% താഴെ മാത്രം പച്ചപ്പ് സ്ഥിതി ചെയ്യുന്ന കാടുകളെ കൂടുതൽ പരിപോഷിപ്പിക്കണം.തുറസ്സായ ഇടങ്ങളിൽ കാടുകൾ വളരണം .ഒരു തെങ്ങ് പ്രതിദിനം 43 ലിറ്റർ വെള്ളം അന്തരീക്ഷത്തിൽ എത്തിക്കുമെന്നിരിക്കെ കാടുകളുടെ പങ്ക് എത്ര നിർണ്ണായകമായിരിക്കും എന്നു മനസ്സിലാക്കാം. നെൽപ്പാടങ്ങൾക്കും വെള്ളകെട്ടുകൾക്കും അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുവാനുള്ള കഴിവിനെ പരിഗണിക്കാറില്ല.


കേരളത്തിന്റെ അതൃത്തികളായ പശ്ചിമ ഘട്ടവും അനുബന്ധ സ്ഥലങ്ങളും ഇവിടുത്തെ എല്ലാ ജീവി വർഗ്ഗത്തിനും അതിന്റെ ഭാവി തലമുറക്കും ഉത്തരവാദി ത്തത്തോടെ അനുഭവിക്കുവാൻ അവസരം ഉണ്ടെന്ന പൊതു ധാരണയെ മുൻ നിർത്തിയുള്ള വികസന സമീപനങ്ങൾ രൂപപ്പെടുത്തുക അനിവാര്യമായിരിക്കുന്നു. അത്തരം ശ്രമങ്ങളുടെ അടിസ്ഥാന സമീപനം കേരളത്തെ കാർബൺ രഹിത തുരുത്തായി മാറ്റി എടുക്കലാണ്. അത്തരം ശ്രമങ്ങളിലൂടെ മാത്രമേ പ്രകൃതി ദുരന്തങ്ങളെ പരമാവധി കുറക്കുവാൻ കഴിവുള്ള നാടാക്കി കേരളത്തെ മsക്കി കൊണ്ടുവരുവാൻ കഴിയൂ


മൂന്നേകാൽ കോടി ജനങ്ങൾ, വിവിധ ജീവി വർഗ്ഗങ്ങൾ ,അവരുടെ ആവാസ വ്യവസ്ഥ, ഇവയുടെ സംരക്ഷകരായ പശ്ചിമഘട്ടവും അറബിക്കടലും പരസ്പര പൂരകമായി നില നിൽക്കണമെങ്കിൽ ഇന്നത്തെ രാഷ്ട്രീയ അജണ്ടകളെ തിരുത്തി കുറിക്കണം.അതിന്റെ മുഖ്യ ലക്ഷ്യമായി Carbon Neutral Kerala യെ മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment