കേരളം വരൾച്ചയുടെ പിടിയിൽ !




സംസ്ഥാനത്ത്‌ കാലവർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ മഴക്കുറവ്‌ ആശങ്കകൾ സൃഷ്ടിക്കുന്നു. രണ്ടര മാസം പിന്നിടുമ്പോൾ നാട്ടിലെ മഴക്കുറവ് 44% വരും. ആഗസ്‌ത്‌ 16 വരെ 1572.1മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 877.2 mm മാത്രമാണ്‌ ലഭിച്ചത്‌.പ്രധാന വൈദ്യുതി ഉൽപ്പാദന കേന്ദ്രമായ ഇടുക്കി ജില്ലയിലെ മഴക്കുറവാണ്‌ ആശങ്കയ്‌ക്ക്‌ പ്രധാന കാരണം.കൂടുതൽ മഴക്കുറവ്‌ ഇടുക്കിയിലാണ്‌. 1956.5 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ 775.4 മില്ലി മീറ്റർ മഴ മാത്രമാണ്‌ ലഭിച്ചത്‌ ,60% കുറവ്‌.

 

 

ജൂണിൽ 60%മഴക്കുറവായിരുന്നു.ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചു.ആഗസ്‌തിൽ മഴ കുറഞ്ഞു.ആഗസ്‌തിൽ 90% മഴക്കു റവ്‌ ഉണ്ടായി.

 

 

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്. നിലവിൽ ഹിമാലയൻ താഴ്‌വരയിലുള്ള മൺസൂൺ പാത്തി തെക്കുഭാഗത്തേക്ക്‌ മാറുന്നതിന്റെ ലക്ഷണം കാണാം.വെള്ളി യാഴ്‌ചമുതലുള്ള രണ്ടു മൂന്നു ദിവസം സംസ്ഥാനത്ത്‌ നേരിയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.

 

 

സെപ്‌തംബറിൽക്കൂടി കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗതികൾ ഗുരുതരമാകും.സെപ്‌തംബറിൽ കൂടുതൽ മഴ കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നു.അത് നിലവിലെ മഴക്കുറവ്‌ നികത്തുമെന്ന പ്രതീക്ഷയിലല്ല .

 

 

KSEB യുടെയും ജലസേചന വകുപ്പിന്റെയും പ്രധാന അണ ക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളമുള്ളത്‌.ഇടുക്കിയിൽ 31.6% ഇരട്ടയാറിൽ18.23%, ഇടമല യാറിൽ 41.8% വെള്ളമുള്ളത്‌.പമ്പയിലും വെള്ളം ഏറെ കുറ വാണ്.

 

 

മഴക്കുറവ് വൈദ്യുതി രംഗത്തെ വലിയ സാമ്പത്തിക തിരിച്ചടി ഉണ്ടാക്കുന്നു.കാർഷിക മേഖലയുടെ സ്ഥിതി അതിലും ദയനീ യമാണ്.ഇടവ പാതിയിലെ പെരുമഴ കേരളത്തെ 2018,19,20 വർഷങ്ങളിൽ ബുദ്ധി മുട്ടിച്ചു എങ്കിൽ ഇപ്പോൾ വരൾച്ച, മഴക്കാലത്തെ വീർപ്പുമുട്ടിക്കുകയാണ്.എൽ നിനോയും മറ്റും ഇവയുടെ കാരണമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment