കേരളം വറ്റി വരളുകയാണ് !




സംസ്ഥാനത്ത് ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തര ത്തില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നു.ഈ അവസ്ഥ തുടര്‍ന്നാ ല്‍ ഏപ്രിലോടെ കേരളം വരള്‍ച്ചയുടെ പിടിയിലാകുമെ ന്നാണ് വിലയിരുത്തല്‍.2022 ല്‍ ഭൂജലവിതാനം 13 അടി ആയിരുന്നു. ഇപ്പോള്‍ പത്തിന് താഴെയാണ്.

 

 

സംസ്ഥാനത്താകെയുള്ള 152 ബ്‌ളോക്കുകളില്‍ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോര്‍ഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ അതീവ ഗുരുതര വിഭാഗത്തില്‍ മൂന്ന് ബ്ലോക്കുകളുണ്ടെന്നാണ് കണ്ടെ ത്തല്‍.കാസര്‍കോട്,ചിറ്റൂര്‍,മലമ്പുഴ എന്നിവയാണവ.

 

 

ഭാഗിക ഗുരുതര വിഭാഗത്തില്‍ 30 ബ്ലോക്കുകളുണ്ട്.

അതില്‍ എട്ടും മലപ്പുറത്താണ്.മലപ്പുറം,കൊണ്ടോട്ടി,കുറ്റി പ്പുറം,തിരൂരങ്ങാടി,തിരൂര്‍,വേങ്ങര,താനൂര്‍,മങ്കട എന്നിവ യാണ് ഭാഗിക ഗുരുതര വിഭാഗത്തില്‍പ്പെട്ടത്.മലപ്പുറത്തെ അരീക്കോട്,കാളികാവ്,നിലമ്പൂര്‍,പെരിന്തല്‍മണ്ണ,പെരുമ്പടപ്പ്, പൊന്നാനി,വണ്ടൂര്‍ ബ്ലോക്കുകള്‍ സുരക്ഷിത വിഭാഗത്തിലു മാണ്.തലസ്ഥാന ജില്ലയില്‍ ആറ് താലൂക്കിലും ഭൂഗര്‍ഭജലം വലിയതോതില്‍ കുറഞ്ഞതായാണ് കണ്ടെത്തല്‍.

 

 

അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, വയനാട് എന്നിവ സുരക്ഷിത ജില്ലകളാണ്.

 

 

ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കേരളത്തിലെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ വർഷത്തിൽ 3 ലക്ഷം മുതൽ 5 ലക്ഷം ലിറ്റർ വരെ മഴയാണ് പെയ്തുവീഴുന്നത്.ഒരു കോടി 20 ലക്ഷം കെട്ടിടങ്ങൾ സംസ്ഥാനത്തുണ്ട്.നല്ലൊരു ഭാഗവും ടെറസും ഓടിട്ടതുമായതിനാൽ മേൽക്കൂര മഴവെള്ളസംഭരണ ത്തിന് വലിയ സാധ്യതയാണുള്ളത്.

 

 

ജലസ്രോതസുകളിലും കുളങ്ങളിലും സര്‍വേ നടത്തി ഭൂജല റീചാര്‍ജിംഗിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ഒപ്പം ഭൂജലത്തിന്റെ അമിത ചൂഷണം തടയാന്‍ പൊതുജനങ്ങളെ ബോധവത്കരി ക്കുകയും വേണം.

 

 

സംസ്ഥാനത്ത് 80 ലക്ഷത്തിലധികം തുറന്ന കിണറുകളുണ്ട്. ഇപ്പോഴും ഗ്രാമീണ ജലസ്രോതസ്സ് പ്രധാനമായും തുറന്ന കിണ റുകളാണ്.മാർച്ച്,ഏപ്രിൽ മാസങ്ങളിൽമാത്രം വറ്റിയിരുന്ന കിണറുകൾ ഇപ്പോൾ ഡിസംബറിൽ തന്നെ വരളുന്നു. ഇടമഴകൾ ചിലപ്പോഴൊക്കെ ലഭിക്കുന്നത് പരമാവധി കിണറു കളിലേക്ക് കടത്തി വിടേണ്ടതാണ്.കിണറുകൾക്ക് സമീപം 5 മീറ്റർ മുതൽ 10 മീറ്റർ വരെ ചുറ്റളവിൽ ചരിവിന്റെ മുകൾ ഭാഗം കണക്കാക്കി മഴക്കുഴികൾ സജ്ജമാക്കിയാൽ അവയി ലൂടെ മഴവെള്ളത്തെ കിണറുകളിൽ നിറയ്ക്കാവുന്നതാണ്. മേൽക്കൂരയിലെ മഴവെള്ളം കിണറുകൾക്ക് ലഭ്യമാക്കണം.

 

കാടുകൾ ശുഷ്ക്കിച്ചു.നീരുറവുകൾ വലിയ കൈയ്യേറ്റത്തി ലാണ് . വരൾച്ച കൂടി , അന്തരീക്ഷ ഊഷ്മാവ് അമിതമായി വർധിച്ചു. കേരളത്തിന്റെ ജലശ്രോതസ്സുകൾ നെല്ലി പലക കണ്ടിരിക്കുന്നു!

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment