കേരളത്തെ ചുട്ടു പൊള്ളിക്കുന്ന മഴക്കുറവ്  !




2018 മുതൽ 2022 വരെ അധികമഴയായിരുന്നു കേരളത്തെ വേട്ടയാടിയതെങ്കിൽ 2023ലെ തെക്കുപടിഞ്ഞാറൻ മൺസൂ ൺ സംസ്ഥാനത്ത് പൂർണമായി പരാജയപ്പെട്ടു എന്ന് കാണാം. കേരളത്തിന്റെ 14 ജില്ലകളും വരൾച്ചയ്ക്ക് സമാനമായ അവ സ്ഥയിലാണ്;ഇടുക്കി,വയനാട് തുടങ്ങിയ മലയോര ജില്ലകൾ വലിയ പ്രശ്നത്തിലാണ്.

 

വരൾച്ച എല്ലാ വിളകളെയും ബാധിക്കും.ഹ്രസ്വകാല വിളകളെ പെട്ടെന്ന് തകർക്കും.വയനാട്ടിലെ ഡസൻ കണക്കിന് നാടൻ നെല്ലിനങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രാദേശിക കർഷകരെ വളർച്ച ആശങ്കയിലാക്കിയിട്ടുണ്ട്.

 


മൺസൂൺ ആദ്യ മാസങ്ങളിൽ മഴ ലഭിക്കാതിരുന്നതിനാൽ ഈ വർഷം വളരെ വൈകിയാണ് വയനാട്ടിൽ വിതയ്ക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ആഗസ്റ്റിൽ വീണ്ടും തൈകൾ നടാൻ ആവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂരിഭാഗം കർഷകരും.

 


4 വർഷത്തെ നല്ല മൺസൂൺ മഴയ്ക്ക് ശേഷം കേരളത്തിൽ  ഇതുവരെ ഉണ്ടായ 45% കുറവ് മഴ അവരുടെ കൃഷി ചെലവ് കൂട്ടുകയും വിളവ് കുറയ്ക്കുയും ചെയ്യും. 

 


ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ രണ്ടോ മൂന്നോ മഴ മാത്രമാണ് ഇടുക്കിയിൽ ലഭിച്ചത്.വിത്ത് പാകുന്ന സമയമായിരുന്നു,അന്നും വെള്ളമില്ലായിരുന്നു.കാർഷിക മേഖ ലയിൽ മാത്രമല്ല ഗുരുതരമായ കുടിവെള്ള പ്രതിസന്ധിയും പ്രകടമാണ്.

 


പച്ചക്കറി ഉൽപാദനത്തിൽ മോശമല്ലാത്ത മാറ്റം കേരളത്തിൽ ഉണ്ടായി.ഉൽപാദനം15 ലക്ഷം ടൺ വരെ എത്തിയിരുന്നു.ഈ വരൾച്ച പച്ചക്കറി മുന്നേറ്റത്തിന് തിരിച്ചടിയാണ്.

 


കുരുമുളക്,ഇഞ്ചി,ഏലം തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ അവസ്ഥ മോശമാണ്.മഴയുടെ വ്യതി യാനം കാരണം കുരുമുളക് ചെടികളിൽ പഴങ്ങളും പൂക്കളും കൃത്യമായി വരുന്നില്ല.അതുകൊണ്ടാണ് കുരുമുളക് ക്ഷാമം രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. 

 


വയനാട്ടിലെ കാപ്പി ചെടികളും ശരിയായി പൂക്കുന്നില്ല.ഏപ്രിൽ, മേയ് തുടങ്ങിയ കൊടും ചൂടിൽ ഇത്തവണ മഴ ലഭിച്ചില്ല. (Coffee Bloosom Rain).

 


ചൂടിൽ നിന്ന് രക്ഷനേടാൻ വിനോദസഞ്ചാരികൾ എത്തുന്ന തിനാൽ കിഴക്കൻ മലനിരകളിൽ വെള്ളത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കും കടുത്ത സമ്മർദ്ദമുണ്ട്. 

 

ചൂട് കൂടുന്നത് സംസ്ഥാനത്തുടനീളം വൈദ്യുതിയുടെയും വെള്ളത്തിന്റെയും ആവശ്യം വർധിപ്പിച്ചിട്ടുണ്ട്.ആഗസ്ത് 20 വരെ സംഭരണികളിൽ 36% വെള്ളമേ ഉള്ളൂവെന്ന് ജലസംഭ രണികൾ പരിപാലിക്കുന്ന വൈദ്യുതി ബോർഡ് അറിയിച്ചു. .

 

എൽ നിനോ(പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ ചൂട്) കാരണം മഴക്കുറവു തുടരും .

 

വരും ദിവസങ്ങളിൽ  കൂടുതൽ മഴ പെയ്താലും വലിയ കാല വർഷക്കമ്മി നികത്താനാകില്ല.സെപ്റ്റംബർ അവസാനത്തോ ടെ മൺസൂൺ മഴ പ്രതീക്ഷിക്കുന്നു.എങ്കിലും എൽ നിനോ വർഷങ്ങളിൽ സെപ്റ്റംബറിലും കുറച്ച് മഴ മാത്രമേ രേഖപ്പെ ടുത്തിയിട്ടുള്ളൂ.

 


ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ 1 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ 877.2 മില്ലിമീറ്റർ മഴ മാത്രം കിട്ടി.തെക്കുപടിഞ്ഞാറൻ മൺസൂണിൽ സംസ്ഥാന ത്തിന്റെ സാധാരണ മഴയുടെ കണക്ക് 1,572.1mm. 

 


കേരളത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലയാണ് പാലക്കാട്.കേരളത്തിലെ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ വരണ്ടതൊടെ ഷൊർണൂരിലും ഒറ്റപ്പാലത്തും കുടി- വെള്ളക്ഷാമം രൂക്ഷമാണ്. 

 


വടക്കൻ -മധ്യ പാലക്കാട്,മലപ്പുറം,തൃശൂർ ജില്ലകളിലെ ഒരു ഡസനിലധികം മുനിസിപ്പാലിറ്റികളുടെയും175 ഗ്രാമപഞ്ചായ ത്തുകളുടെയും ജലസേചന-കുടിവെള്ള ആവശ്യങ്ങൾ ഭാരതപ്പുഴ നിയന്ത്രിക്കുന്നു.

 


ചിറ്റൂർ മുതലായ മേഖലയിലെ വരൾച്ച രണ്ടാം നെല്ലറയെ ബുദ്ധി മുട്ടിക്കുന്നു.അത് ഗ്രാമീണ തൊഴിലാളികളെ പ്രതിസ ന്ധിയിലാക്കും.ജില്ലയിലെ എരുത്തമ്പതി,വടകരപതി,കൊഴി ഞ്ഞാമ്പാറ പഞ്ചായത്തുകളിലെ നിവാസികൾ ആഴ്ചയിൽ മൂന്ന് തവണ വെള്ളം കൊണ്ടുവരുന്ന ട്രക്കുകൾക്കായി കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

 


നെൽവയലുകളിലേക്ക് ഉയർന്ന അളവിൽ ഉപ്പുവെള്ളം കയറി യത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലെ  കൃഷിയെ പ്രതികൂലമായി ബാധിച്ചു.സമുദ്രനിരപ്പിന് താഴെയും വിശാല മായ കായലുകളാൽ ചുറ്റപ്പെട്ടതുമായ കുട്ടനാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്.ശുദ്ധജലം ലഭിക്കാൻ സർക്കാർ ബോട്ടുകൾക്കായി ഇവിടെയുള്ളവർ കാത്തിരിക്കേണ്ട അവസ്ഥയാണ്.

 

കണ്ണൂർ , കാസർകോഡും വരൾച്ചയിലാണ്.അട്ടപ്പാടിയിൽ കിണറുകളും കുളങ്ങളും വറ്റിക്കഴിഞ്ഞു. 
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലാണ് സീസണിലെ ഏറ്റവും കുറഞ്ഞ മഴ (60%)ആഗസ്റ്റ് 16 വരെ രേഖപ്പെടുത്തിയത്.ജല വൈദ്യുത നില യത്തിലെ വൈദ്യുതോൽപ്പാദനത്തെ സാരമായി ബാധിച്ചു തുടങ്ങി.കഴിഞ്ഞ വർഷം ഇതേ സമയത്ത് 80.2% ഇടുക്കിയി ലെ ജലനിരപ്പ് ഇപ്പോൾ 31.13% മാത്രമാണ്. 

 


പത്തനംതിട്ടയിലെ കക്കിയിലെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയിലെ ജലനിരപ്പ് ഇപ്പോൾ 35.6%,കഴിഞ്ഞ വർഷം ആഗ സ്റ്റിലെ 62.42% ആയിരുന്നു.സംസ്ഥാനത്തെ കുടിവെള്ള സംഭ രണികളുടെ സ്ഥിതിയും സമാനമാണ്.വരാനിരിക്കുന്ന വടക്കു കിഴക്കൻ മൺസൂണിൽ മഴ കുറഞ്ഞാൽ തലസ്ഥാന നഗര ത്തിലെ ജലവിതരണത്തെയും ബാധിക്കും.100 ​​ദിവസത്തേക്ക് മാത്രമാണ് പേപ്പാറ ഡാമിൽ കുടിവെള്ളം ലഭിക്കുക.അത് തിരുവനന്തപുരം നഗരത്തെ ബുദ്ധിമുട്ടിക്കും. 

 


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിലെ ഭൂഗർഭജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് ജലവിഭവ വികസന മാനേ ജ്‌മെന്റ് സെന്ററിലെ Hydrology and Climate സീനിയർ സയന്റിസ്റ്റ് പറഞ്ഞു.സംസ്ഥാനത്ത് ഭൂഗർഭജലനിരപ്പ് കുറയു ന്നത് സംബന്ധിച്ച് വിശദമായ പഠനം നടക്കേണ്ടതുണ്ട്

 

ഈ വർഷത്തെ ശരാശരി താപനില മൂന്ന്-നാല് ഡിഗ്രി സെൽഷ്യസ് കൂടുതലായിക്കഴിഞ്ഞു

 

മൺസൂണിന് തൊട്ടുമുമ്പ് അറബിക്കടലിലും ബംഗാൾ ഉൾക്ക ടലിലുമുള്ള പടിഞ്ഞാറൻ കാറ്റിനെയും ചുഴലിക്കാറ്റിനെയും എൽനിനോ ദുർബലപ്പെടുത്തി.ഇത് കേരളത്തിലെ മൺസൂൺ മഴയെ പ്രതികൂലമായി ബാധിച്ചു വരുന്നു.ഒക്ടോബറിനും ഡിസംബറിനുമിടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വടക്കു കിഴക്കൻ മൺസൂണിലാണ് കേരളം ഇപ്പോൾ പ്രതീക്ഷയർ പ്പിക്കുന്നത്.അതിനു കേരളത്തിന്റെ തിരിച്ചടി പരിഹരിക്കാൻ കഴിഞ്ഞാലും 2023 ലെ കുറഞ്ഞ മഴ വലിയ സാമ്പത്തിക തിരിച്ചടിയും തൊഴിൽ നഷ്ടവും മറ്റും നാടിനുണ്ടാക്കും.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment