ഖനന-റിയൽ എസ്റ്റേറ്റ് മാഫിയകൾക്കായി ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ കേരള നിയമസഭ മുന്നോട്ട് !




ഖനന-കെട്ടിട നിർമാണ വ്യവസായികളെ ലക്ഷ്യം വെച്ച് 
കേരള സർക്കാർ ഭൂപതിവ് നയം ഭേദഗതി ചെയ്യുന്നു !


കേരള രാഷ്ട്രീയത്തിന്റെ അജണ്ടകൾ തീരുമാനിക്കപ്പെടുന്നത്    വികേന്ദ്രീകൃത ജനാധിപത്യം,സുസ്ഥിര-സ്വയം പര്യാപ്ത കേരളം എന്നീ മുദ്രാവാക്യങ്ങളല്ല.റിയൽ എസ്റ്റേറ്റ്-നിർമാണ- ഖനന-ഹൈപ്പർ മാർക്കറ്റ്-എസ്റ്റേറ്റ് മേഖലകൾ കൈകാര്യം ചെയ്യുന്ന എണ്ണത്തിൽ ഏറെ കുറവുള്ള ഗ്രൂപ്പുകൾ കേരളത്തി ന്റെ വികസന അജണ്ടകൾ തീരുമാനിക്കുന്നു എന്നതാണ് കേരളം നേരിടുന്ന വലിയ പ്രതിസന്ധി.അതിനുള്ള മറ്റൊരു തെളിവുകൂടിയാണ് ഖനനവും വൻകിട നിർമാണവും അനിയ ന്ത്രിതമായി മാറ്റാൻ കൃഷിക്കായി മാത്രം പരിഗണിച്ച ഭൂമിയുടെ ഘടനയെ ബാധിക്കുന്ന ഭൂപതിവ് നിയമ ഭേദഗതി.

1960-ലെ ഭൂപതിവ് നിയമത്തിന് കീഴില്‍ ഭൂപതിവ് ചട്ടങ്ങള്‍ (1964)പ്രകാരം ഭൂരഹിതർക്ക് പതിച്ചു നല്‍കിയ 4ഏക്കർ വരെ യുള്ള സ്ഥലം,കൃഷിക്കും വീടു വെച്ചു താമസിക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു.ജോയിന്റ് വേരിഫിക്കേഷന്‍(1993)ൽ നടത്തിയാണ് പട്ടയം നല്‍കിയത്.നാലാം ചട്ടപ്രകാരം ക്യഷി, വീട് നിര്‍മാണം എന്നിവയ്ക്കാണ് പട്ടയം അനുവദിച്ചത്. 1993-ലെ പ്രത്യേക ചട്ടങ്ങളില്‍ ഷോപ്പ് സൈറ്റ് എന്നു കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഭൂപതിവ് വഴി കിട്ടിയ ഭൂമിയിലെ(മൂന്നാർ ഉൾപ്പെടുന്ന)അനധി കൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് 22/08/2019 ലെ സര്‍ക്കാര്‍ ഉത്തരവ്, വൻ നിയമ ലംഘനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായിരുന്നു.സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള അനധി ക്യത നിര്‍മാണങ്ങളൂം ഖനന പ്രവര്‍ത്തനങ്ങളും തടയുന്നതി നായി ഇറക്കിയ ഉത്തരവ് ലക്ഷ്യമിട്ടത് 1964-ലെ ഭൂപതിവ് ചട്ട ങ്ങളും1993-ലെ പ്രത്യേക ചട്ടങ്ങളുമനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിലെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണങ്ങളെ നിയന്ത്രിക്കാനായിരുന്നു.

വിവിധ വിളകൾ കൃഷിചെയ്യാൻ വിട്ടുനൽകിയ ഭൂമിയിൽ ക്വാറി യോ നിർമാണ പ്രവർത്തനങ്ങളോ അനുവദിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി 2022 മെയ് അവസാനത്തിൽ പറഞ്ഞു. നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

റബ്ബർ കൃഷിക്കായി അനുവദിച്ച ഭൂമിയിൽ ഖനനം നടത്തുന്ന തിനെതിരായ സംസ്ഥാന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ക്വാറി ഉടമകൾ സമർപ്പിച്ച ഒരു കൂട്ടം റിട്ട് ഹർജികൾ തീർപ്പാക്കിയ കോടതി,അത്തരം ഭൂമിയിൽ പ്രവർത്തിക്കുന്ന എല്ലാ ക്വാറികളും താൽക്കാലികമായി നിർത്തിവയ്ക്കാനായി നടപടിയെടുക്കാൻ റവന്യൂ അധികാരികൾക്ക് അധികാരമു ണ്ടെന്ന് നിരീക്ഷിച്ചു.
2023,മെയ് 15 ന് ജസ്റ്റിസ് ഗവായ്,വിക്രം നാഥ്,സഞ്ജയ് കരാേൾ എന്നിവരുടെ ബഞ്ച് കേരള ഹൈക്കോടതിയുടെ വിധി ശരി വെച്ചു.ഭൂപതിവ് നിയമത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഭൂമി പരിസ്ഥിതി പ്രധാനമാണ്.പശ്ചിമഘട്ടത്തിന്റെ അതൃത്തി യിൽ(അതൃത്തിക്കടുത്ത്)സ്ഥിതി ചെയ്യുന്ന ഭൂമിയിൽ കൃഷി നടത്തുവാനും വീടു നിർമ്മാണം മാത്രം അനുവദിച്ചതും ഈ പ്രത്യേകതകളെ പരിഗണിച്ചാണ് . 

കൃഷിക്കായി അനുവദിച്ച ഭൂമി വൻകിട ടൂറിസം ലോബികളും ഖനന വ്യവസായികളും പിൽക്കാലത്ത്  സ്വന്തമാക്കിയിരുന്നു. കാർഷിക ഉപജീവനം ലക്ഷ്യം വെച്ച് സർക്കാർ നൽകിയ ഭൂമി യിൽ ചെറുകിട കച്ചവടവും മറ്റും അനുവദിച്ചതിനെ മുൻ നിർത്തി നിയമ ലംഘനങ്ങൾ നടത്തുവാൻ വൻകിടക്കാർ തയ്യാറായി(മൂന്നാർ ഒരുദാഹരണം).സംസ്ഥാന റവന്യു വകുപ്പ് പഴയ നിയമത്തെ മുൻനിർത്തി ഹൈക്കോടതിയിൽ സ്വീകരിച്ച സമീപനമാണ് വ്യവസായ -ഖനനപ്രവർത്തനങ്ങൾക്കെതിരെ വിധി ഉണ്ടാകുവാൻ കാരണമായത്. 

വിഷയം സുപ്രീം കോടതിയിൽ എത്തുമ്പോൾ സംസ്ഥാനത്തെ ക്യാറി മുതലാളിമാർ Central Mines and Mineral Act, Kerala Minor  Mineral Concession Rules എന്നിവ ചൂണ്ടികാട്ടി പട്ടയഭൂമിയിൽ ഖനനങ്ങൾ തുടരുവാൻ അനുവദിക്കണമെന്നു വാദിച്ചു, സുപ്രീം കോടതി അത് അംഗീകരിച്ചില്ല.ഈ സാഹചര്യത്തിൽ പോബ്സൺ തുടങ്ങിയ വൻകിട ഖനനക്കാർ വാദത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. 

ഭൂപതിവ് നിയമത്തിന്റെ പരിധിയിലും പട്ടയ ഭൂമിയിലും കൃഷി ഒഴിച്ചു നടക്കുന്ന വൻകിട നിർമ്മാണവും ഖനനവും അനുവദി ക്കാൻ തടസ്സം നിൽക്കുന്ന സംസ്ഥാന നിയമം ഭേദഗതി ചെയ്യാ നാണ് രണ്ടാം പിണറായി സർക്കാരിന്റെ ശ്രമം.പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ ക്വാറി - റിയൽ എസ്റ്റേറ്റ് മുതലാളിമാരുടെ ബുദ്ധിമുട്ടുകൾ നീക്കാനാണ് തീരു മാനം.ഭൂമി ലഭിച്ച കർഷകരുടെയൊ കെട്ടിടം സ്ഥാപിച്ച് സാധാ കച്ചവടങ്ങൾ നടത്തുന്നവരുടെയൊ കൈമാറിയ ഭൂമിയിൽ കൃഷി ചെയ്യാൻ ശ്രമിക്കുന്നവരുടെയൊ വിഷയവുമായി ബന്ധ പ്പെട്ടല്ല പുതിയ നിയമ ഭേദഗതി.

കൃഷിയുടെ പേരു പറഞ്ഞ്, പട്ടയ ഭൂമി കൈവശം |വെച്ച് ഖനന വും വൻ കിട നിർമാണവും ചെയ്തു വരുന്ന ആയിരത്തിൽ താഴെവരുന്ന വൻകിടക്കാരുടെ കൊള്ള യഥേഷ്ടം തുടരാ നുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമ ഭേദഗതി.

2022 മെയിലെ ഹൈക്കോടതി,2023 ലെ സുപ്രീം കോടതി - വിധികൾ നടപ്പിലാക്കാതിരിക്കാൻ കേരള സർക്കാർ വകുപ്പു കൾ ശ്രദ്ധിച്ചിരുന്നു.പട്ടയ ഭൂമിയിലും ഭൂപതിവ് നിയമ പ്രകാരം നടന്നു വന്ന ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുവൊ എന്ന വിവരാവകാശ ചോദ്യങ്ങൾക്കു മറുപടി തരാതെ മാറി നിൽക്കാനാണ് ജിയോളജി വകുപ്പും ജില്ലാ കളക്ടർമാരും കഴിഞ്ഞ വർഷങ്ങളിൽ ശ്രമിച്ചത്.


ഖനന നിയന്ത്രണം,പൊതുമേഖലയിൽ മാത്രം ഖനനം- എന്നു പറഞ്ഞാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി യത്.പശ്ചിമഘട്ടത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതിയില്ലാതിരുന്ന ഇടങ്ങളിൽ(123 വില്ലേ ജുകളില്‍ )ഖനനത്തിനുണ്ടായിരുന്ന നിരോധനം ചില പ്രത്യേക മേഖലകളില്‍ മാത്രമാക്കി ചുരുക്കിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്.

ഭൂമി കൃഷി യോഗ്യമല്ലെങ്കില്‍ സ്ഥലമൊരുക്കാന്‍ പാറ പൊട്ടി ക്കുന്നതിന് ലൈസന്‍സ് ഒഴിവാക്കിയത് ഇതേ സർക്കാരാണ്. ഖനന ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷമായിരുന്നത് അഞ്ചു വര്‍ഷമാക്കി ഉയർത്തി.ജനവാസ മേഖലയിലും വന മേഖലയിലും ക്വാറികളുടെ ദൂരപരിധി നൂറ് മീറ്റര്‍ എന്നത് 50 മീറ്ററായി കുറച്ചു.ഇവർ തന്നെ ഭൂപതിവ് നിയമത്തെ അടിമുടി മാറ്റി എഴുതുന്നത് , 500 ൽ താഴെ എണ്ണം വരുന്നതും സമാന്തര സാമ്പത്തിക ശക്തിയായി പ്രവർത്തിക്കുന്നതുമായ ക്വാറി - ടൂറിസം വ്യവസായികളെ മാത്രം സഹായിക്കാനാണ്.

മലനാട്ടിലെ കൃഷിക്ക മാത്രം ഉതകുന്ന സ്ഥലത്ത്, ഖനനവും വൻകിട നിർമാണവും കെട്ടഴിച്ചുവിടാൻ കേരള സർക്കാർ അനുവാദം നൽകുന്ന നിയമ ഭേദഗതി പ്രകൃതിക്കു വലിയ ആഘാതങ്ങൾ വരുത്തി വെക്കും.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment