കേരള സോഷ്യൽ ഫോറം 2023 . സംഘാടക സമിതി രൂപീകരിച്ചു




കേരള സോഷ്യൽ ഫോറം 2023

സംഘാടക സമിതി രൂപീകരിച്ചു.

 

"മറ്റൊരു ലോകം സാധ്യമാണ്" എന്ന മുദ്രാവാക്യമുയർത്തി ക്കൊണ്ട് ലോകമെമ്പാടുമുള്ള സാമൂഹിക സാംസ്കാരിക- രാഷ്ട്രീയ-പാരിസ്ഥിതീക മേഖലകളിൽ ഇടപെടുന്ന പ്രവർത്ത കർ അന്തർദേശീയ തലത്തിൽ ഒത്തു ചേർന്ന് വിവിധ വിഷയ ങ്ങൾ ചർച്ച ചെയ്യുന്ന പ്ലാറ്റ്ഫോമായ വേൾഡ് സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്ത് വീണ്ടും സജീവമാവുകയാണ്.

 

2024 ഫെബ്രുവരി 15 മുതൽ 19 വരെ നേപ്പാളിലെ കാഠ്മണ്ഡു വിലാണ് വേൾഡ് സോഷ്യൽ ഫോറം സംഘടിപ്പിക്കപ്പെടുന്നത്. അതിനു മുന്നോടിയായി ഇന്ത്യയിലും സോഷ്യൽ ഫോറം സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ഡിസംബർ 2 മുതൽ 5 വരെ ബീഹാറിലെ പാട്ന യിൽ വച്ചാണ് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പി ക്കപ്പെടുന്നത്.

 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന തല സോഷ്യൽ ഫോറം സംഘടനവുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

 

കേരള സോഷ്യൽ ഫോറം 2023ന്റെ പ്രവർത്തനങ്ങൾ ആരംഭി ക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം സെപ്റ്റംബർ 24ണ് തൃശ്ശൂർ  ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു.

 

കേരളത്തിലെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതീക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ജനകീയ മുന്നേറ്റങ്ങളും ഒത്തു ചേർന്ന് സംഘടി പ്പിച്ച യോഗത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 45ഓളം പ്രതിനിധികൾ പങ്കെടുത്തു.ഇന്ത്യൻ സോഷ്യൽ ഫോറം പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർമാരിൽ ഒരാളായ  ശരത് ചേലൂർ ചടങ്ങിൽ ആമുഖം പറഞ്ഞു.തീരഭൂ സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന യോഹന്നാൻ ചടങ്ങിൽ അധ്യക്ഷയായി.

 

Democracy,Diversity,Inclusivness എന്നീ മുഖ്യ വിഷയങ്ങളിൽ ഊന്നിക്കൊണ്ട് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥി തീക വിഷയങ്ങളെ വിശകലനം ചെയ്യുന്ന ചർച്ചകളും സംവാദ ങ്ങളും കേരള സോഷ്യൽ ഫോറം മുന്നോട്ടു വയ്ക്കും.

 

ഇന്ത്യ യൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത യും വികലമായ വികസന ആലോചനകളും അതിന്റെ പ്രശ്ന ങ്ങളും ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും നവബദൽ സാധ്യതകളും ആലോചനകളും കലാ സാംസ്കാരിക പരിപാടി കളും വിവിധ വിഷയങ്ങളിലുള്ള ശില്പശാലകളും എക്‌സിബി ഷനുകളും സോഷ്യൽ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.

 

നവംബർ 18,19 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിൽ വച്ച് കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കാൻ യോഗത്തിൽ ധാരണ യായി.സംഘാടനവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹി ക്കുന്നതിനായി നാല് സബ്കമ്മിറ്റികളെ യോഗം തിരഞ്ഞെടുത്തു.

 

സി ആർ നീലകണ്ഠൻ, അൻവർ അലി, എസ് പി രവി, ഫാ. ബെന്നി ബെനഡിക്ട്, സീന പനോളി, ജിനു സാം ജേക്കബ്, അഡ്വ. ആശ,ആർ കെ സാൻജോ,വിപിൻദാസ്,വിളയോടി വേണുഗോപാൽ,കാർത്തിക് ശശി,മായ എസ് പി,ഐ ഗോപിനാഥ്,കെ രാധാകൃഷ്ണൻ,സി ജി ബൈജു,അഡ്വ്. അനീഷ് ലൂക്കോസ്,കനക ദുഗ്ഗ തുടങ്ങി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 45 ഓളം ആളുകൾ യോഗത്തിൽ പങ്കെടുക്കുകയും ചർച്ചകളിൽ ഇടപെട്ടു സംസാരിക്കുകയും ചെയ്തു

 

കൂടുതൽ വിവരങ്ങൾക്ക്

9809477058 | 9446496332

 

KSF Facebook Page

https://www.facebook.com/profile.php?id=61551583482403&mibextid=ZbWKwL

 

Please join us | Spread the word

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment