കോവളം-കവ്വായി ജലപാതയിലെ അട്ടിമറികൾ !




കേരളത്തിന്റെ ഏറ്റവും പഴക്കം ചെന്ന യാത്രാ സംവിധാനം ജലഗതാഗതമാണെന്നിരിക്കെ,ആധുനിക കേരളം യാനങ്ങളെ പറ്റി കുറച്ചു മാത്രം ചിന്തിച്ചതിനു പിന്നിൽ  വേഗതക്കുറവ് മാത്രമായിരുന്നില്ല കാരണം.

 

സംസ്ഥാനത്തിന്റെ പാരിസ്ഥിതികമായ നിലനിൽപ്പ് കിഴക്കു പടിഞ്ഞാറാണ്.അതിന് ഉതകും വിധമായിരുന്നു നദികളിലൂ ടെയും കടലിലൂടെയും നടത്തിയ യാത്രകളും നിർമ്മാണ ങ്ങളും .

 

1729 മുതൽ ജലയാത്രകൾ നാട്ടിൽ സാധ്യമായിരുന്നു.1766 ലെ സുൽത്താൻ കനാൽ,1840-50 ൽ പണി തുടങ്ങി പൂർത്തിയാ ക്കാതെ പോയ AVM(കോവളം-കന്യാകുമാരി),തിരുവിതാംകൂർ -ഷൊർണ്ണൂർ(TS )കനാൽ,അതിന്റെ ഭാഗമായ വർക്കല തുരങ്കം(1888),1912 ലെ ചേർത്തല കനാൽ,1845-48 ൽ പണിത കനോലി കനാൽ അങ്ങനെ കോവളം മുതൽ കൊടുങ്ങല്ലൂ രിലെ കോട്ടപ്പുറം വരെയും തുടർന്ന് മാഹിവരെയും ജല യാത്ര കൾ സാധ്യമാക്കാൻ 200 വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞു.

 

1963 ൽ തന്നെ കേരളത്തിലെ തെക്കു-വടക്കൻ ജലപാതയെ പറ്റി ദേശീയ സമിതി നടത്തിയ നിർദ്ദേശത്തിൽ കൃത്രിമ ജല പാത അംഗീകരിക്കുന്നില്ല.അതിന്റെ ആഘാതം അവർക്കു ബോധ്യപ്പെട്ടു.രണ്ടാം നയനാർ സർക്കാർ കൃത്രിമ ജലപാത

വേണ്ടതില്ല,പകരം കണ്ണൂർ-ബേക്കൽ(കവ്വായി)മേഖലയിൽ തീരത്തു കൂടി യാത്ര സാധ്യമാക്കുക എന്നായിരുന്നു ധാരണ. ആ ധാരണയെ തിരുത്തി കൃത്രിമ ജലപാത എന്ന നിർദ്ദേശം ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടു വെച്ചു.ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കി അവർ പദ്ധതിയുമായി മുന്നോട്ടു പോയില്ല.

 

പിണറായി സർക്കാർ വിഷയത്തിൽ കൈ കൊണ്ട സമീപനം നായനാർ-ഉമ്മൻ ചാണ്ടിമാരുടെ കാലത്തെതിനു വ്യത്യസ്ത മായി.കൃത്രിമ ജലപാത ഉണ്ടാകണം.അതിന്റെ ഭാഗമായി മാഹി-വളപട്ടണം മേഖലയിൽ 51km ദൂരത്തിനിടയിൽ 25 km കൃത്രിമ പാത ഉണ്ടാക്കും.

 

മാഹി പുഴയിൽ നിന്ന് കുയ്യാലി പുഴയിലെക്ക് 9.2 km മനുഷ്യ നിർമ്മിത കനാൽ.കയ്യാലി പുഴയിൽ നിന്ന് ധർമ്മടം നദിയിലെ ക്ക് 0.85 km നിർമ്മാണം.മാമകുന്ന് നിന്നും15 km അകലെ വള പട്ടണം വരെ വീണ്ടും.കണ്ണൂർ ജില്ലയിൽ മാത്രം 25 km ദൂരത്ത് പുതിയ കനാൽ ഉണ്ടാകും.കാസർഗോഡ് ജില്ലയിൽ വളപട്ടണ ത്തു നിന്നും ബേക്കലിലെക്ക് 6 km പുതിയ താേട്.പദ്ധതിയി ലൂടെ കുറ്റ്യാടി-പെരിങ്ങത്തൂർ - തുരുത്തി പുഴകളെ ബന്ധി പ്പിക്കാനാണ് സർക്കാർ തീരുമാനം.

 

കൃത്രിമ കനാലിന് 40 മീറ്റർ വീതി,ആഴം 5 മീറ്റർ. NH 66 എന്ന 6 വരി റോഡിന്റെ വിതി 45 മീറ്ററാണ് എന്ന് ഓർക്കുക.

 

West Coast Canal System(കോവളം -ബേക്കൽ)633 km പദ്ധതിയാണ്.പ്രതീക്ഷിത ചെലവ് 6000 കോടിയും.ഇത്തരം ഒരു പാതയുടെ പ്രധാന ഭാഗമായ ആക്കുളം-കൊല്ലം തോട് വീതി 10 മുതൽ 15 മീറ്റർ വരെ മാത്രം. വർക്കലയിലെ (രണ്ട്)തുരങ്കങ്ങളുടെ വീതി 4.7 മീറ്റർ.കനോലി കനാലിന്റെ വീതിയും കുറവാണ്.അങ്ങനെയുള്ള പാതയിൽ 1963 മുതൽ 1990കൾ വരെ പാരിസ്ഥിതിക പ്രശ്നം മുൻ നിർത്തി ഒഴിവാ ക്കിയ കനാൽ, 40 മീറ്റർ വീതിയിൽ വേണമെന്ന താൽപര്യങ്ങ ൾക്കു പിന്നിൽ ആരാണ് ?

ഇവിടെയാണ് സർക്കാർ പിടിവാശിയെ പറ്റിയുളള ഉൽക്കണ്ഠ.

 

ദേശീയ ജലപാതയുടെ(NW Way-3)ഭാഗമാണ് പുതിയ കനാൽ  എന്നു പറയുക,ഒപ്പം മലനാട്-മലബാർ River Cruise പദ്ധതി നടപ്പിലാക്കുകയുമാണ് സർക്കാർ ലക്ഷ്യം.ഇത്തരം Multi- purpose പദ്ധതിക്കു പിന്നിൽ അഴിമതിയാണ് പ്രധാനമെന്ന് ബ്രഹ്മപുരം ശ്രദ്ധിച്ചാൽ മനസ്സിലാകും.

 

ദേശീയ ജലപാത മാത്രമല്ല,River Cruiseമുണ്ട് എന്ന തരത്തി ലുളള ബഹുമുഖ പദ്ധതി സമീപനം വൻ സാമ്പത്തിക തട്ടിപ്പിന് അവസരമൊരുക്കും എന്ന് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് സംഭവം തെളിയിച്ചു.മാലിന്യത്തിൽ നിന്ന് വരുമാനമു ണ്ടാക്കാം എന്ന സാമാന്യ ബുദ്ധിയെ മുൻ നിർത്തി നടത്തിയ പരീക്ഷണങ്ങൾക്കു പിന്നിൽ വ്യാപകമായ അഴിമതിയായി രുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കപ്പെട്ടതാണ്.

 

പെരുമ്പ,അഞ്ചരക്കണ്ടി,ചന്ദ്രഗിരി,കുപ്പം,വളപട്ടണം,തേജ സ്വനി,മാഹി എന്നീ നദികളിലും കവ്വായി,വലിയപറമ്പ് കായലു കളിലുമായി മൊത്തം 11 തീം അടിസ്ഥാനമാക്കിയുള്ള ക്രൂയി സുകൾ തയ്യാറാക്കുന്നു.മുനമ്പുകടവ് മുതൽ വളപട്ടണം വരെ യും മുണ്ടേരിക്കടവ് മുതൽ വളപട്ടണം വരെയും 37 km റൂട്ടുക ളാണ് ഏറ്റവും ദൈർഘ്യമേറിയത്.കണ്ണൂർ,കാസർകോട് ജില്ല കളിലെ എട്ട് നദികളെയും കായലുകളെയും ബന്ധിപ്പിച്ച് ഒരു നദീയാത്രാ പാത നടത്താനൊരുങ്ങി കേരള ടൂറിസം.

 

1963 മുതൽ 30 വർഷത്തോളം പാരിസ്ഥിതികമായി അപകട കരമാണ് എന്നു കരുതി ഉപേക്ഷിച്ച പദ്ധതിയെ മടക്കി കൊണ്ടു വരുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾ ഇതൊക്കെയാണ്.

 

1.പുഴകളുടെ സംയോജനം അശാസ്ത്രീയമാണ് അത് ജൈവ വ്യവസ്ഥയെ ബാധിക്കും.

 

2.ഉപ്പു വെള്ളം കയറാൻ കൂടുതൽ അവസരങ്ങൾ .

 

3.പാനൂർ മുൻസിപ്പാലിറ്റി മുതൽ അര ഡസൻ പഞ്ചായത്തു കളിലൂടെ കടന്നുപോകുന്ന കൃത്രിമ കനാൽ 300 മുതൽ 500 കുടുംബങ്ങളുടെ വാസസ്ഥലം നഷ്ടപ്പെടുത്തും.(കുടിയിറക്ക പ്പെട്ടവരുടെ മൂലംപള്ളി യിലെ അനുഭവവും വിഴിഞ്ഞത്തെ ദുരന്തങ്ങളും ആവർത്തിക്കും).

 

4.ജന നിബിഢമായ കണ്ണൂരിലെ പ്രദേശത്ത് 60 മീറ്റർ വീതിയി ലും 5 മീറ്റർ ആഴത്തിലും ഉണ്ടാക്കുന്ന പാത നാടിന്റെ ജല വിതാനത്തെ മാറ്റിമറിക്കും , കൃഷിയെയും .

 

5.കൃത്രിമ കനാലിലെ ജലവിതാനം നിലനിർത്തുക പ്രയാസ മാണ്.

 

6.മണ്ണു മാഫിയകൾക്കും ട്രക്ക് മേഖലക്കും വിരുന്ന് ഒരുക്കും.

എല്ലാത്തിനും ഉപരിയാണ് പിറന്ന മണ്ണും സ്വന്തം കൃഷിയിടവും ദശകങ്ങളായി നിലനിൽക്കുന്ന അയൽപക്കവും നഷ്ടപ്പെടു ന്നത്.

 

കേരളത്തിന്റെ ഭാര കൈ മാറ്റത്തിനും ടൂറിസത്തിനും ജലപാത  വേണ്ടതു തന്നെ.1900 km നീളത്തിൽ ജലപാതകൾ ഉപയോഗ പ്പെടുത്താൻ സാധ്യതയുമുണ്ട്.16% അവസരമാണ് ജലപാത ക്കുള്ളത്.ഒരു കുതിര ശക്തിക്ക് കരയിൽ150 kg ഭാരം ചലിപ്പി ക്കാൻ കഴിയുമ്പോൾ റെയിലിൽ 500 kg,വെള്ളത്തിലൂടെ 4000 kg കടത്താം.ഹരിത ബഹിർഗമനം കുറക്കൽ,ചെലവ് ചുരുക്ക ൽ, കുറഞ്ഞ അപകടം അങ്ങനെ പോകുന്നു ജലപാതയുടെ ഗുണ ഗണങ്ങൾ .

 

West Coast കനാൽ/ദേശീയ ജലപാത-3 നെ 1993-ൽ ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെട്ടു.24 മണിക്കൂറും യാത്രാ സൗകര്യമുള്ള രാജ്യത്തെ ആദ്യത്തെ ദേശീയ ജലപാതയാ ണിത്.205 km നീളമുള്ള കൊല്ലം-കോട്ടപ്പുറം പാതയൊടൊപ്പം 2016 ൽ കോഴിക്കോടുവരെ ദേശീയ ജലപാത നീട്ടി കിട്ടി. എങ്കിലും ഭാര യാനങ്ങൾ ഇതുവരെയും സജീവമായിട്ടില്ല.

 

കേരളത്തിന്റെ ജലപാതാ പദ്ധതിയിലെ കൃത്രിമ തോടു നിർ മ്മാണം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയാണ് അട്ടിമറിക്കു ന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment