കൂടരഞ്ഞിയിൽ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ




കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ പുന്നക്കടവ് തേക്കിൻചുവട് കരിങ്കൽ ക്വാറിക്ക്‌ സബ്കളക്ടർ സ്റ്റോപ്മെമ്മോ നൽകി.നേരത്തെ  സ്റ്റോപ്  നൽകിയിരുന്നെങ്കിലും പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു.

 


കൂമ്പാറയുടെ പരിസരങ്ങളിൽ മാത്രം ഒമ്പതിടങ്ങളിൽ ഉരുൾ പൊട്ടലുകൾ ഉണ്ടായിട്ടും കൂടരഞ്ഞി പഞ്ചായത്തിൽ ക്വാറികളുടെ പ്രവർത്തനം തുടരുകയായിരുന്നു.കൂമ്പാറയുടെ രണ്ടുകിലോമീറ്റർ ചുറ്റളവിൽ വൻ ഖനനങ്ങൾ നടന്നുവരികയാണ് .

 

 

ഉരുൾ  പൊട്ടൽ മേഖലയിലെ  ക്വാറികളുടെ  പരിശോധനയ്ക്ക് കലക്റ്റർ വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു .സബ്കളക്ടർ ഉൾപ്പെട്ട വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ ക്വാറിയുടെ ആവശ്യത്തിനായി പൊതുതോട് കയ്യേറിയതിന്റെ പേരിലാണ് ഇപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.അതേസമയം കൂടരഞ്ഞി മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ക്വാറികളിൽ സബ്കലക്ടർ പരിശോധന നടത്തിയില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട് .മാനദണ്ഡങ്ങൾ ലംഘിച്ച് ഖനാനുമതി നൽകിയ ജിയോളജിസ്റ്റും വിദഗ്ധ സംഘത്തിൽ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

 


കുറച്ച് ദിവസങ്ങൾക്കു മുൻപ്  കൂടരഞ്ഞിയിൽ ക്വാറിമാഫിയ പരിസ്ഥിതി പ്രവർത്തകരെ ആക്രമിച്ചിരുന്നു.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment