അതിരപ്പിള്ളിയിൽ തോറ്റാൽ ആനക്കയത്തോടോ?




അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിന്റെ കെറുവ് തീർക്കാനാണെന്നു തോന്നുന്ന മട്ടിൽ KSEBL പുതിയൊരു പദ്ധതിയുമായി വന്നിരിക്കുന്നു. വാഴച്ചാലിന് മുകളിൽ ആനക്കയം പാലത്തിന് മുകളിലായി 20 ഏക്കൽ നിബിഡ വനം വെട്ടിമാറ്റി ആനക്കയം ജല വൈദ്യുത പദ്ധതി നടപ്പാക്കാനാണ് ശ്രമം. പരമാവധി 7.5 മെഗാവാട്ട് വൈദ്യുതി മാത്രം ഉല്പാദിപ്പിക്കാൻ ശേഷി നിശ്ചയിച്ചിട്ടുള്ള പദ്ധതി KSEBLനു തന്നെ വലിയ സാമ്പത്തിക ബാധ്യതയാവും. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഇല്ലാതിരിക്കെ പരിസ്ഥിതി ലോല മേഖലയിലെ മരങ്ങൾ മുറിച്ചുമാറ്റി വില കൂടിയ വൈദ്യുതി ഉല്പാദിപ്പിക്കാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥ താല്പര്യം സംരക്ഷിക്കാൻ മാത്രമാണ്.


2006 ലെ കേന്ദ്ര വനാവകാശ നിയമം നടപ്പിലാക്കിയ വനമേഖലയിൽ അവിടെ താമസിക്കുന്നവരും വനത്തിന്റെ സംരക്ഷണ ചുമതല ഉള്ളവരുമായ 'കാടർ' ആദിവാസി വിഭാഗത്തോടു കാണിക്കുന്ന നീതി നിഷേധമാണിത്. ആദിവാസി ഊരുകൂട്ടത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ വനത്തിൽ ഒരു പ്രവൃത്തിയും നടത്താൻ പാടില്ല എന്നിരിക്കെ KSEBL നിയമവിരുദ്ധമായാണ് പെരുമാറുന്നത്.


വലിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നടന്നിട്ടുള്ള ദുരന്ത സാധ്യതാ മേഖലയാണ് ആനക്കയം. കുത്തനെയുള്ള ഈ മലയിൽ അതിനാൽ തന്നെ തുരങ്ക നിർമ്മാണം ദുരന്ത സാധ്യത വർദ്ധിപ്പിക്കും. അതിരപ്പിള്ളിക്കു താഴെയുള്ള കൃഷിഭൂമികളിൽ മനുഷ്യ - വന്യമൃഗ സംഘർഷം തുടർക്കഥയാണു്. അവശേഷിക്കുന്ന കാടു കൂടി വെട്ടിമാറ്റിയാൽ ഇത് ഇനിയും വർദ്ധിക്കും.


സാമൂഹ്യമായും പാരിസ്ഥിതികമായും സാമ്പത്തികമായും അനാവശ്യമായ ഈ നിയമ നിഷേധ പദ്ധതിയിൽ നിന്നു് സർക്കാർ പിൻമാറണം.


കുസുമം ജോസഫ്
സംസ്ഥാന കോ ഓഡിനേറ്റർ
എൻ എ പി എം
ചോലയാർ, മേലൂർ
ചാലക്കുടി  680311
9495567276

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment