ഭൂപതിവ് നിയമ ഭേദഗതി; ലക്ഷ്യം ക്വാറി - റിയൽ എസ്റ്റേറ്റുകാരെ സഹായിക്കാൻ !




പതിനഞ്ചാം നിയമസഭയിൽ അവതരിപ്പിച്ച THE KERALA GOVERNMENT LAND ASSIGNMENT(AMENDMENT)BILL,2023 Bill No.173 മായി ബന്ധപ്പെട്ട് സബ്ജക്ട് കമ്മിറ്റി-II(ഭൂവരുമാനവും ദേവസ്വവും)ക്കു മുമ്പാകെ ബോധിപ്പിക്കുന്ന പരാതി.

 


1960-ലെ ഭൂമി പതിവ് നിയമം അടിസ്ഥാനമാക്കി കേരളത്തിൽ ഭൂമി പതിച്ചുനൽകുന്നതിന് ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങൾക്കു ബാധ കമായ 1964-ലെ ചട്ടങ്ങൾ,1977-നുമുമ്പ്‌ കുടിയേറി കൃഷി ചെയ്തു കൈവശംവെച്ചുവന്ന വനഭൂമി പതിച്ചു നൽകുന്നതി നായി1993-ൽ നിർമ്മിച്ച പ്രത്യേക ചട്ടങ്ങൾ,നഗര പ്രദേശത്തെ ഭൂമി പതിച്ചു നൽകാനായുള്ള 1995 ലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള പതിനഞ്ചാം നിയമസഭയുടെ ശ്രമങ്ങൾ പാരിസ്ഥിതികമായ തിരിച്ച ടികൾക്ക് കാരണമാകും എന്ന് ഞങ്ങൾ ഭയപ്പെടുന്നു. 

 


ഭൂപതിവ് നിയമത്തിലെ ഭേദഗതിക്കു കാരണമായ ഇടുക്കിജില്ല യിലെ ഭൂവിനിയോഗം സംബന്ധിച്ച് പ്രശ്‌നങ്ങളെ മറന്നു കൊണ്ടല്ല വിഷയം സബ്ജറ്റ് കമ്മിറ്റിയുടെ മുമ്പാകെ സൂചിപ്പിക്കുന്നത്.

 


ഭൂപതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം തടയാൻ ഒന്നാം പിണറായി സർക്കാർ ഉത്തരവ് ഇറക്കിയതിനു പിന്നിലെ വസ്തുതകൾ യാഥാർത്ഥ്യമാണ്.ആ നിയന്ത്രണം മൂന്നാറിലെ എട്ട് വില്ലേജുകൾ ഉൾപ്പെടെ ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്ര ത്തെ പരിഗണിച്ചു കൊണ്ടുള്ളതായിരുന്നു.2016 ൽ നിർദ്ദേശിച്ച NOC സാധാരണക്കാ ർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന പരാതി പരിഹരിക്കേണ്ടതാണ്. അതിന്റെ പേരിൽ നിയമസഭ യിൽ അവതരിപ്പിച്ച ബില്ല്, ഭൂപതിവ് നിയമത്തിന്റെ ഭാഗമായി പരിഗണിച്ചു വരുന്ന ഭൂമിയിൽ വൻകിട നിർമാണങ്ങൾക്കും ഖനത്തിനും അവസരമൊരുക്കും എന്ന് വ്യക്തമാക്കുന്നു.

 


ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ)കാർഷികാവശ്യത്തിനായി അനുവ ദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കു ന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

 


1500 ച.അടിക്കു മുകളില്‍ വിസ്‌തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കില്‍ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും എന്ന നിർദ്ദേശം ഭൂപതിവ് നിയമ ത്തിൽ സൂചിപ്പിച്ച എല്ലാ നിയന്ത്രണങ്ങളെയും അട്ടിമറിക്കും. 

 


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തൊഴില്‍ശാലകള്‍,വാണിജ്യ കേന്ദ്ര ങ്ങള്‍, മത,സാംസ്‌കാരിക,വിനോദ സ്ഥാപനങ്ങള്‍ പൊതു ഉപ യോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ക്ലിനിക്കുകള്‍/ആരോഗ്യ കേന്ദ്ര ങ്ങള്‍,ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ് സ്റ്റാൻഡുകൾ,റോഡുകള്‍,പൊതുജനങ്ങള്‍ ആശ്രയി ക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016ലെ ഭിന്നശേഷി ക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടി ടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവയുടെ സാനിധ്യം നിയമപരമായി അംഗീകരിക്കും എന്നു  ബില്ല് ലക്ഷ്യം വെക്കുന്നു എന്നായിരുന്നു വാർത്ത.അത് ഫലത്തിൽ പശ്ചിമഘട്ടത്തിലെ അപകടകരമായ നിർമാണങ്ങളെ അംഗീകരിക്കാൻ സഹായിക്കും.

 


THE KERALA GOVERNMENT LAND ASSIGNMENT (AMENDMENT) BILL, 2023 ൽ പറയുന്ന 
2.Insertion of new section 4A after section 4.―After section 4 of the Kerala Government Land Assignment Act, 1960 (30 of 1960) (hereinafter referred to as the principal Act), the following section shall be inserted, namely:

 

“4A. Usage of assigned land for any other purposes എന്നു തുടങ്ങി (ob)prescribing the procedure to be followed to permit the use of land assigned under this Act and the rules made under for the purposes other than for which the land was originally assigned.”എന്നു പറയുന്നതുമായ ഭേദഗതികളുടെ മറവിൽ വൻകിട നിർമാണവും ഖനനവും പ്രോത്സാഹിപ്പിക്കപ്പെടും എന്ന് വ്യക്തമാണ്.

 


ഭൂപതിവ് ഭേദഗതിയിലെക്കു സർക്കാർ എത്തുന്നതിനു മുമ്പ് 2022,മെയ് മാസത്തെ ഹൈക്കോടതി,2023,മെയ്15 ലെ ജസ്റ്റി സുമാർ ഗവായ്,വിക്രം നാഥ്,സഞ്ജയ് കരാേൾ എന്നിവരംഗമാ യ സുപ്രീം കോടതി വിധിയിലും സർക്കാരിനെതിരെ വാദങ്ങൾ ഉയർത്തിയ പാട്ടഭൂമിയിലെ ഖനന വ്യവസായികളുടെ താൽപ്പര്യ ങ്ങളെ സഹായിക്കും വിധമാണ് പുതിയ ഭേദഗതികൾ .

 


കൃഷിക്കും താമസത്തിനുമായി ഒരിക്കൽ അനുവദിച്ച ഭൂമി പൊതുവെ പാരിസ്ഥിതിക പ്രധാനമാണ് എന്നിരിക്കെ,അവിടെ കൃഷിക്കും താമസത്തിനുമപ്പുറമുള്ള ഖനനം ഉൾപ്പെ ടെയുള്ള പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുന്ന THE KERALA GOVERNMENT LAND ASSIGNMENT(AMENDMENT)BILL,2023 നിർദ്ദേശങ്ങൾ പുനപരിശോധിക്കണം എന്നഭ്യർത്ഥിക്കുന്നു.
കേരളത്തിന്റെ ഭൂപരിഷ്ക്കരണത്തിന്റെ തുടർച്ചയായി പരിഗ ണിക്കാവുന്ന ഭൂപതിവു നിയമഭേദഗതിയിലൂടെ , കൃഷിയും താമസവും അസാധ്യമാക്കും വിധം ഭൂമിയെ വൻകിട നിർമാണ ങ്ങൾക്കും ഖനനത്തിനും വിട്ടുകൊടുക്കാൻ അവസരമൊരു ക്കുകയാണ്.

 


കേരളത്തിന്റെ പ്രകൃതിയൊടും സാധാരണ കർഷകരോടും ജന ങ്ങളോടുള്ള വെല്ലുവിളിയായി നിയമസഭാ സബ്ജക്ട് കമ്മിറ്റി-II (ഭൂവരുമാനവും ദേവസ്വവും)പുതിയ ഭേദഗതി ബില്ലിനെ പരിഗണി ച്ച്,പുതിയ നിർദ്ദേശവുമായി നിയമനിർമാണ സഭ മുന്നാേട്ടു പോകാ തിരിക്കാൻ വേണ്ട ഇടപെടൽ നടത്തണമെ ന്നഭ്യർത്ഥിക്കുന്നു.

 

T V രാജൻ 

 

9947557375

 

For 

 

കേരള നദീസംരക്ഷണ സമിതി,

ഗ്രീൻ കേരള മൂവ്മെന്റ്,

പശ്ചിമഘട്ട ഏകോപന സമിതി,

ജില്ലാ പരിസ്ഥിതി സമിതി ,കണ്ണർ ,

ജില്ലാ പരിസ്ഥിതി സമിതി, കാസർഗോഡ് ,

ചാലിയാർ സംരക്ഷണ ഏകോപന സമിതി .

തണൽ വേദി 

ഗ്രീൻ റിപ്പോർട്ടർ
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment