ഭൂപതിവ് നിയമ ഭേദഗതിക്കു പിന്നിൽ ഭൂമാഫിയ- രാഷ്ട്രീയ -ഉദ്യോഗസ്ഥ അജണ്ടകൾ മാത്രം !




ഭൂപതിവ് നിയമ ഭേദഗതിക്കു പിന്നിൽ ഭൂമാഫിയ- രാഷ്ട്രീയ -ഉദ്യോഗസ്ഥ  അജണ്ടകൾ മാത്രം !

 

1957 ലെ കേരള സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റി എഴുതാൻ ശ്രമിച്ചപ്പോൾ സമുദായ സംഘടനകളും മുഖ്യധാര മാധ്യമങ്ങളും പ്രതിപക്ഷവും അതിനെ എതിർത്തിരുന്നു.

ഭരണ-പ്രതിപക്ഷ പാർട്ടികൾ 1990 മുതൽ ഒറ്റ കെട്ടാ യി തീരുമാനത്തിലെത്തിയിട്ടുള്ളത് ചുരുക്കം അവസരങ്ങളി ലാണ് (പൊതുവെ ഭൂവിഷയത്തിൽ).

 

1960 മുതൽ1977 വരെ ഭൂപ്രശ്നത്തിൽ വിവിധ സർക്കാരുക ൾ ഭേദപ്പെട്ട നിലപാടുകൾ കൈ കൊണ്ടിരുന്നു എന്ന് 2023 ൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ പറയാൻ കഴിയും.

 

1957 മുതൽ യഥാർത്ഥ ഭൂമിയുടെ ഉടമകളാകേണ്ടവരിൽ പ്രധാനികളായ ദളിത് -ആദിവാസി വിഭാഗങ്ങളെ മറക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ച വിഷയത്തെ ലഘൂകരിച്ചു കൊണ്ടല്ല ഈ വിഷയത്തെ പരിഗണിക്കുന്നത്.

 

1975 ഏപ്രില്‍ 25നാണ് കേരള നിയമസഭ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനുള്ള നിയമം പാസാ ക്കുന്നത്.1975ല്‍ ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടു.1960 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കണമെന്നായി രുന്നു നിയമത്തിലുണ്ടായിരുന്നത്.

 

ആഗോളവൽക്കരണം മുതൽ(1991)ഭൂമിയെ മുൻ നിർത്തിയുള്ള ഊഹ വിപണി സജീവമായി.അതിലെ നിർണ്ണായക സംഭവമായിരുന്നു 1996 ആദിവാസി ഭൂമി നിയമ ഭേദഗതി ശ്രമം.അന്ന് അതിനെ എതിർക്കാൻ ഗൗരിയമ്മ എന്ന ഏക MLA എങ്കിലും ഉണ്ടായിരുന്നു. കവി കടമ്മനിട്ട , MLA എന്ന നിലയിൽ , ആദിവാസി വിഷയത്തിൽ ഭൂ മാഫിയകൾക്കൊപ്പം  നിൽക്കാനാണ് തയ്യാറായത്.

 

1975ലെ നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു.1996 സെപ്റ്റംബര്‍ 23ന് ഗൗരിയമ്മ ഒഴികെയുള്ള ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ കൈയടിച്ച് ഭേദഗതി പാസാക്കി.ഭരണ ഘടന യുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ നിയമം ഭേദഗതി ചെയ്യാന്‍ അധികാരമില്ലെന്ന് പ്രസിഡന്റായിരുന്ന കെ.ആര്‍ നാരായണന്‍ വ്യക്തമാക്കി.ഭേദഗതി നിയമം 2009 ൽ സുപ്രീം കോടതി അംഗീകരിച്ചു.

 

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ടാറ്റ - ഹാരിസൺ മുതൽ റിയൽ എസ്റ്റേറ്റ് - ടൂറിസം തുടങ്ങിയവർക്കും മറ്റു ദല്ലാൾ വിഭാഗ ത്തിനും ഭൂമിയുടെ ഘടന മാറ്റുന്നതു മുതൽ മറിച്ചു വിൽക്കു ന്നതിനും അവസരം ഉണ്ടാക്കി.പശ്ചിമഘട്ടം മുതൽ തീര പ്രദേ ശങ്ങളിൽ വരെ ഭൂമിയുടെ യഥാർത്ഥ അവകാശികൾ പുറ ത്താക്കപ്പെടുകയും അസാധാരണമാം വിധം ഭൂരഹിതരില്ലാ ത്തവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു.ഇതിൽ ഒരു വേവലാതിയും ഇല്ലാത്തവരായി രാഷ്ട്രീയ നേതാക്കൾ മാറി ക്കഴിഞ്ഞു.ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് ,വന നിയമം,നെൽ വയൽ തണ്ണീർ തട നിയമം,തീര ദേശ നിയമം,മൂന്നാർ കൈ യ്യേറ്റം,ബഫർ സോൺ തുടങ്ങിയവയിലെല്ലാം അതി സമ്പന്ന രായ വിഭാഗത്തിന്റെ താൽപ്പര്യത്തിനൊപ്പമായിരുന്നു കേരള നിയമ സഭ . ഇതിലെ ഏറ്റവും പുതിയ വിഷയമാണ് ഭൂപതിവ് നിയമ ഭേദഗതി.

 

മലയാള മനോരമ, മാതൃഭൂമി മുതൽ ദീപികയും കേരള കൗമു ദിയും ഭൂപതിവ് നിയമ ഭേദഗതിയെ ഇങ്ങനെയാണ് വിശേഷി പ്പിച്ചത്

        "ഇടുക്കി ജില്ലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവ ശ്യം കൂടി പരിഗണിച്ചാണ് ഭൂപതിവ് ഭേദഗതി ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതും പാസാക്കി യതും, സുപ്രീം കോടതിയുടെ 2020 ലെ ഇടക്കാല ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയിൽ പൂർണ നിർമ്മിത നിരോധനം ഏർപ്പെടുത്തി,ഇതും സർക്കാർ പരിഗണിച്ചു" എന്ന് ഭൂപതിവ് നിയമ ഭേദഗതിയെ പറ്റി മാധ്യമങ്ങൾ വിവരിച്ചു.

 

ഇടതു പക്ഷ സർക്കാരിന്റെ വമ്പൻ വിമർശകരായ മലയാള മനോരമക്കും,ഭരണകക്ഷിയെ അടിമുടി വിമർശിക്കാൻ യോഗ്യത നേടിയ പ്രതിപക്ഷത്തിനും ഒരു പോലെ ഭരണ കക്ഷി യെ അനുമോദിക്കാൻ പ്രേരിപ്പിച്ചത് നിയമസഭ (14/9/2023 ൽ) ഭൂപതിവു നിയമ ഭേദഗതിയാണ്.

1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കാണ്ടുവന്നതാണു ഭൂപതിവ് നിയമം.1964 ൽ ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ ചട്ടങ്ങൾ നിലവിൽ വന്നു.

 

സൗജന്യമായി നൽകിയ ഭൂമിയുടെ ഘടന മാറ്റുവാനൊ അനധി കൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനൊ പാടില്ല എന്ന് കാരാറിലാണ് ഭൂമി നൽകിയത്.പിന്നീട് കെട്ടിടങ്ങൾ ചെറുകിട വ്യാപാരത്തിന് പണിയുവാൻ അനുവദിച്ചു.വൻകിട മുതലാളി മാർ ഇത്തരം ഭൂമി വാങ്ങിയതോടെ പുതിയ ആവശ്യങ്ങളു യർന്നു.

 

ഭൂപതിവ് നിയമപ്രകാരം അനുവദിച്ച ഭൂമിയിൽ ഒട്ടുമിക്കതും പശ്ചിമ ഘട്ടത്തിന്റെ തുടർച്ചയാണ്.അവിടുത്തെ ഭൂമിയുടെ (പരിസ്ഥിതി സംവേദനക്ഷമത/ദുർബലമായ) ഘടന മാറ്റി മറിച്ചാൽ വലിയ പ്രകൃതിദത്തങ്ങൾ ഉണ്ടാകാൻ അവസര മൊരുക്കുമെന്ന് സാധാരണക്കാർക്ക് പോലും അറിവുണ്ട്.

 

ടാറ്റ മുതൽ മലയോര ജില്ലയിലെ കരാർ പണിക്കാർ ,ക്വാറി സർക്കാർ , റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളുടെ താൽപ്പര്യത്തിനായി കൃഷിക്കാരുടെ പ്രശ്നങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് മത നേതൃത്വം സമ്പൂർണ്ണ പിന്തുണ നൽകി.ഗാഡ്ഗിൽ കമ്മീഷൻ ശുപാർശയിലും ബഫർ സോൺ വിഷയത്തിലും ഇതെ ഗ്രൂപ്പു കളും രാഷ്ട്രീയക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഒന്നിച്ചത് കേരളം കണ്ടതാണ്.

 

ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാ ണത്തിനും മാത്രമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.അതിനെ മാറ്റി എടുത്തു.

 

1500 ചതുരശ്രയടി വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ കുറഞ്ഞ ഫീസും ഇതിനു മുകളിൽ വിസ്തീർ ണ്ണമുള്ള നിർമിതികൾ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കിൽ ഉയർന്ന ഫീസും ഈടാക്കാനാണ് പദ്ധതി.പൊതു ജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാ ക്കുക.തൊഴിൽ ശാലകൾ,വാണിജ്യകേന്ദ്രങ്ങൾ,മതപരമോ സാംസ്കാരിക സ്ഥാപനങ്ങൾക്ക് ഭൂമിയിൽ എന്തും നടത്താം.

 

പുതിയ ഭേദഗതി നിയമത്തിലെ 4–ാം വകുപ്പിന്റെ A(1)ഉപ വകുപ്പ് പ്രകാരം നിലവിൽ നിയമലംഘനങ്ങൾ ഉണ്ടായിട്ടു ണ്ടെങ്കിൽ ക്രമപ്പെടുത്താം.

 

നിലവിൽ വ്യവസ്ഥകൾ ലംഘിച്ച് പതിച്ചു കൊടുത്ത ഭൂമി മറ്റേ തെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ പട്ടദാർക്ക് (പട്ടയം ലഭിച്ച വ്യക്തി)അനുവാദം നൽകുന്ന വ്യവസ്ഥയാണ് നാലാം വകുപ്പിന്റെ 'എ (2)'.

 

കേരളത്തിലെ 50 താലൂക്കുകൾ മണ്ണിടിച്ചിൽ ,ഉരുൾ പൊട്ടൽ ഭീഷണിയിലാണ്.28 ലക്ഷം ജനങ്ങൾ അതിന്റെ ദുരന്തങ്ങൾ നേരിടാം.2018 മുതൽ 2023 ലും വിവിധ ദുരന്തങ്ങളാൽ കേരളം ബുദ്ധിമുട്ടുമ്പോൾ അതിന്റെ തീവ്രത വർദ്ധിപ്പിക്കു ന്നതാണ് ഭൂപതിവ് നിയമ ഭേദഗതി.

 

മൂന്നാർ മലനിരകളിലെ Carrying capacity(നിർമ്മാണങ്ങളുടെ) വിലയിരുത്താൻ കേന്ദ്ര ഏജൻസി എത്തണം എന്ന് കേരള ഹൈക്കോടതി സർക്കാരിനോട് സൂചിപ്പിച്ച സംഭവമുണ്ടായിട്ട് ഒരു മാസം പിന്നിട്ടിട്ടില്ല.അതെ അവസരത്തിലാണ് കൃഷിക്കും വീടു വെക്കാനും ചെറിയ കച്ചവട സ്ഥാപനങ്ങൾ പണിയാനും മാത്രം അനുവാദം നൽകിയ ഭൂമിയെ വെട്ടി കീറി , തുരന്നു മറിച്ച് , ബഹുനില മാളികകൾ പണിയാൻ വൻ കിടക്കാർക്ക് ആവോളം അവസരമൊരുക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment