ഡൽഹി നഗരത്തിലെ കുറഞ്ഞ മലനീകരണ ദിനമായിരുന്നു കഴിഞ്ഞ ഞായറാഴ്ച !




ഇന്ത്യൻ ദേശീയ തലസ്ഥാനത്ത് നടന്ന G 20 ഉച്ചകോടിയുടെ രണ്ടാമത്തെ ദിനം(സമാപന ദിവസം)ഡൽഹി ഈ വർഷത്തെ ഏറ്റവും ശുദ്ധവായു ദിനം കൊണ്ടാടി.കഴിഞ്ഞ വർഷം ഒക്ടോ ബറിനു ശേഷമുള്ള ആദ്യത്തെ 'നല്ല വായു' ദിനമായിരുന്നു സെപ്റ്റംബർ 10.

 


ശരാശരി Air Quality Index 45 ആയിരുന്നു ഞയറാഴ്ച്ച.ഇത് 'നല്ല' വായുവിൽ പെടുന്ന സൂചികയാണ്.2022 ഒക്ടോബർ 10 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും മികച്ചതാണ്. 

 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്,Lockdown കാരണം,കാര്യമായ മഴയോ കാർബൺ ബഹിർഗമനം ഗണ്യമായി കുറയുന്നതോ ആയ ദിവസങ്ങൾ മാത്രമേ നല്ല വായു അന്തരീക്ഷം ഡൽഹിക്ക് അനുഭവപ്പെടുകയുള്ളൂ.ഈ ഞായറാഴ്ച രണ്ട് ഘടകങ്ങൾ ക്കും സാക്ഷ്യം വഹിച്ചു.

 


മഴയുടെ സംയോജനം,ശുചീകരണത്തിനുള്ള ശ്രമം,ഓഫീസു കളും സംരംഭങ്ങളും അടച്ചുപൂട്ടൽ,ഉച്ച കോടി കാരണം ഗതാഗത നിയന്ത്രണങ്ങൾ എന്നിവ കാരണം Air Quality Index ഞായറാഴ്ച 'നല്ല' വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു.

 


G-20 സമ്മേളനം അവസാനിക്കുന്ന നാളുകളിൽ ഡൽഹിയിലെ വായു മലിനീകരണം കുറവായിരുന്നു എന്ന വസ്തുത രണ്ടര കോടി ഡൽഹി നിവാസികളുടെ ഗതികേടിന്റെ തെളിവു കൂടി യാണ്.

 

ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം അനുഭവിക്കുന്ന ഡൽഹിയിലെ വാഹന ഗതാഗതം 90%ഒഴിവാക്കുന്നതിനൊപ്പം മഴയും ഉണ്ടായാൽ മാത്രമെ ഭേദപ്പെട്ട വായു തലസ്ഥാന നഗരിക്കാർക്ക് ശ്വസിക്കാൻ കഴിയൂ എന്നതാണവസ്ഥ. 

 


ഇത്തരം ഗതികേടിൽ നിന്ന് എങ്ങനെ ഇന്ത്യൻ നഗരങ്ങൾക്ക് പുറത്തു കടക്കാം എന്ന വിഷയത്തിൽ നിന്ന് ഒളിച്ചാേടുക യാണ് നമ്മുടെ അധികാര കേന്ദ്രങ്ങൾ
കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ വൻ ചർച്ചകൾ അവ തരിപ്പിച്ച ഒരു നഗരത്തിന്റെ ഗതികേടിനെ ജനങ്ങളെ ബന്ധി കളാക്കി വെച്ചതിലൂടെ മാത്രം നേടിയ നേട്ടത്തെ പ്രകീർത്തി ക്കാൻ മുന്നോട്ടു വന്ന ഇന്ത്യൻ മാധ്യമങ്ങളുടെ ഗതികേടിനെ ഓർത്ത് സഹതപിക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment