മിയാവാക്കി കാടുകൾ രണ്ടാം വയസ്സിലേക്ക് 




സംസ്ഥാനത്ത് മിയാവാക്കി വനങ്ങൾ വച്ചു പിടിപ്പിക്കുവാൻ ആരംഭിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ കനകക്കുന്ന് മുറ്റത്ത് വളർത്തി എടുത്ത കൃത്രിമ കാടുകൾക്ക് (ചതുരശ്ര അടിക്ക്) 395 രൂപ വീതം ചെലവു വന്നു. പരീക്ഷണം വിജയകരമായതിനാൽ സംസ്ഥാന ത്തുടനീളം മിയാവാക്കി വനങ്ങൾ വെച്ചുപിടിപ്പിക്കാൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുവാൻ സർക്കാർ ആദ്യഘട്ടത്തിൽ ശ്രമിച്ചു. ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലകളിലും മിയാവാക്കി കാടുകൾ  സ്ഥാപിക്കുകയാണ്. 1.87 ഏക്കറിൽ 12 ജില്ലകളിലായി മുപ്പതിനായിരം മരങ്ങളും ചെടികളും വെച്ച് പിടിപ്പിക്കും എന്നാണ് വാർത്ത. 


മിയാവാക്കി രീതി ഇടതൂര്‍ന്ന വനങ്ങളെ സൃഷ്ടിക്കുന്നു. സാധാരണ വളര്‍ച്ചയേക്കാള്‍ പത്ത് മടങ്ങ് വേഗത്തിലാണ് വളരുക. അതാത് സ്ഥലത്തെ വൃക്ഷ തൈകളാണ് നടാനുപയോഗിക്കുന്നത്. മൂന്നു വര്‍ഷം വരെ പരിചരണം ആവശ്യമാണ്. 30 ച.അടി സ്ഥലത്തെങ്കിലും പ്രകൃതി ദത്ത, സ്വാഭാവിക പരിചരണം വേണ്ടാത്ത തൈകള്‍ തിരഞ്ഞെടുത്ത്, വളര്‍ത്തി, വനങ്ങളുണ്ടാക്കുന്ന രീതിയാണ് മിയാവാക്കി. ആദ്യമായി മരതൈ നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ ഘടന പരിശോധിക്കണം. മണ്ണിലെ ജലാംശം, വേരുകള്‍ താഴ്ന്നിറങ്ങാനുള്ള ശേഷി, വളക്കൂറ്, കാഠിന്യം എന്നിവ പ്രധാനമാണ്.


പെട്ടെന്നും വളരാനും വേരുകള്‍ക്ക് താഴ്ന്നിറങ്ങാനും അരിയുടെയും ഗോതമ്പിന്റെയും ഉമി, നിലക്കടലയുടെ തോട് എന്നിവ സഹായിക്കും. വെള്ളത്തിന്റെ നനവ് നശിക്കാതിരിക്കുവാൻ ഉണങ്ങിയ കരിമ്പിന്‍ തണ്ട്, തൊണ്ട് തുടങ്ങിയവ ഉപയോഗിക്കുന്നു.
കന്നുകാലികളുടെയും മറ്റും വളവും വെര്‍മ്മോകമ്പോസ്റ്റും വളമായി ഉപയോഗിക്കാം. നേരിട്ടുള്ള സൂര്യ പ്രകാശം പതിക്കുന്നത് തടയാന്‍ ചവറുകള്‍ സഹായിക്കും. തൈ നട്ട് ആറ് മുതല്‍ എട്ട് മാസം വരെ വൈക്കോല്‍ കൊണ്ട് പുതപ്പിച്ച് നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്നും  സംരക്ഷണം.


അഞ്ചു തരം മരതൈകള്‍ തെരഞ്ഞെടുക്കാം. പ്രാദേശികമായതും നല്ല വളര്‍ച്ച വരുന്നതുമായ നാടന്‍ മരതൈകളുടെ വിവര ശേഖരണം. നഴ്‌സറിയെ അതിനായി ഉപയോഗിക്കൽ.
അഞ്ചു തരം മരതൈകള്‍ എങ്കിലും വേണം. മരതൈകള്‍ക്ക് സഹായകമായ മറ്റു ചെടികളെയും തെരഞ്ഞെടുക്കാം.


വളർത്താൻ ഉദ്ദേശിക്കുന്ന വനത്തിന്റെ മാതൃക തയ്യാറാക്കൽ.
പ്രൊജക്ടിന് ചുരുങ്ങിയത് മൂന്ന് മീറ്റര്‍ വീതി വേണം.
ജല സേചനത്തിനുള്ള പൈപ്പ് ലൈന്‍ സൗകര്യങ്ങള്‍ തയ്യാറാക്കണം. രണ്ടോ മൂന്നോ വര്‍ഷം വരെ വെള്ളമൊഴിച്ചു കൊടുക്കേണ്ടി വരും. സ്വാഭാവിക ജല സ്രോതസ്സുകളോ കുഴല്‍ കിണര്‍ സൗകര്യമോ കണ്ടെത്തണം.


സ്ഥലത്തെ ക്രമീകരിക്കല്‍ (നിലമൊരുക്കല്‍)
സ്ഥല പരിശോധന വേണ്ട തൊഴിലാളികളും ജലസേചന സൗകര്യവും ഒരുക്കിയാല്‍ സൂര്യപ്രകാശം ലഭിക്കാനുള്ള സാധ്യത കൂടിയറിയുക.8 മുതല്‍ 9 മണിക്കൂര്‍ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തെ പരിഗണിക്കാം. മതിയായ ജലസേചന സൗകര്യം ഏര്‍പ്പെടുത്തണം.ഓരോന്നിനും ദിവസം 5 ലിറ്റര്‍ വരെ വെള്ളം നനയ്‌ക്കേണ്ടതാണ്.


100 ചതുരശ്ര മീറ്ററുകളിലായാണ് സാധാരണയായി വനങ്ങളുണ്ടാക്കുന്നത്. ഓരോ സ്ഥലത്തും പ്രവൃത്തികള്‍ ചെയ്യുന്നതിനായി ഓരോ സീരിയല്‍ നമ്പരുകള്‍ നല്‍കണം. ഓരോ സ്ഥലത്തെ പ്രവൃത്തി ചെയ്ത ശേഷം അടുത്തത് എന്ന പോലെ. തൈ നടാനായി സ്ഥലം ഒരുക്കൽ. അഞ്ചടിയോളം ആഴത്തില്‍  കുഴിയെടുക്കുക.കുഴിയില്‍ ചാണകവും കംമ്പോസ്റ്റ് വളവും ചേര്‍ത്ത് മൂടുക.അതിനു മുകളിലായി ഒരടി മണ്ണിടുന്നു. 
നേരത്തെ തെരഞ്ഞെടുത്ത വ്യത്യസ്തയിനം മരതൈകള്‍ ഇട കലര്‍ന്ന് നടുക. ഓരോ തൈയും 60 cm അകലം വെച്ച് ഒരു ചതുരശ്ര മീറ്ററില്‍ മൂന്നു മുതല്‍ അഞ്ചു വരെ തൈകള്‍  ഇടതിങ്ങി വെക്കാം. തൈ നട്ട് ഒരു മണിക്കൂറിനുശേഷം വെള്ള മൊഴിച്ചു കൊടുക്കണം. തൈ നട്ട് ആദ്യത്തെ ഒന്നു രണ്ടു മാസം കഴിഞ്ഞുള്ള വര്‍ഷത്തേക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍, മാറ്റങ്ങള്‍ എന്നിവ തീരുമാനിക്കണം. ബണ്ടുകള്‍ നിര്‍മ്മിക്കാതെയും പ്ലാസ്റ്റിക് വിമുക്തമാവാനും ശ്രദ്ധിക്കണം. വൃത്തിയായും വെള്ളം കെട്ടി നില്‍ക്കാതെയും സൂക്ഷിക്കണം. അടുപ്പിച്ച് നടുന്നതിനാല്‍ സൂര്യ പ്രകാശത്തിനു വേണ്ടിയുള്ള മത്സരത്തില്‍ ചെടികള്‍ ഉയരത്തില്‍ വളരുന്നു. മൂന്നു വര്‍ഷം വരെ പരിചരിച്ച തൈകള്‍ക്ക് പിന്നെ പരിചരണമാവശ്യമില്ല. ഇത്തരം വനങ്ങളില്‍ വള്ളികളോ മറ്റോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ വനങ്ങളിലൂടെ നടന്നു പോകാം.സാധാരണയായി ഇല പൊഴിയാത്ത മരങ്ങളാണ് നടുന്നത്.അതുകൊണ്ട് എന്നും മിയാവാക്കി നിത്യ ഹരിത വനങ്ങളായി നില നില്‍ക്കും. 


പ്രകൃതി അനുകൂലമാണെങ്കില്‍ സാധാരണ മഴക്കാടുകള്‍ രൂപപെടുവാന്‍ 500 വര്‍ഷങ്ങള്‍എടുക്കും. മിയാവാക്കി കാടുകള്‍ വളര്‍ത്തിയെടുക്കുവാന്‍ പരമാവധി 20 വര്‍ഷങ്ങള്‍ മതി. ജപ്പാന്‍കാരനായ അകിനോ മയവാക്കി potential natural vegetation (PNV) എന്ന രീതി (മനുഷ്യ സഹായമില്ലാതെ വനം ഉണ്ടായി വരല്‍) പിന്തുടരുകയും തന്‍റെ രീതിയിലൂടെ 200 ലധികം കാട്ടു മരങ്ങള്‍ വെച്ച്, ജപ്പാനിലെ 1400 ഇടങ്ങളില്‍ പുതിയ വനങ്ങള്‍ ഉണ്ടാക്കി എടുത്തു. ഇറ്റലി, ഫ്രാന്‍സ്സ് മുതല്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ബംഗ്ലൂരിലും അദ്ധേഹത്തിന്‍റെ രീതി അവലംബിച്ചിട്ടുണ്ട്.
 

അശോകം, മല വേപ്പ്, പുന്ന, കടുക്ക, വാഗ, ശീലാന്തി, മരോട്ടി വെപ്പ് തുടങ്ങി 800 മുതല്‍ 1000 മരങ്ങളെ വളര്‍ത്തി ഒരു ച.മീറ്ററില്‍ 50 മുതല്‍ 1000 വരെ ചെടികള്‍ നട്ടുകൊണ്ട് വനങ്ങള്‍ ഉണ്ടാക്കിയെടുക്കാം. പ്രതി വര്‍ഷം ഒരു മീറ്റര്‍ ശരാശരി ഉയരത്തില്‍ വളരുന്ന ചെടികള്‍ 20 വര്‍ഷങ്ങള്‍ കൊണ്ട് 20 മീറ്റര്‍ വരെ ഉയരം നേടി വരണ്ട ഭൂമിയെ പച്ച പുതപ്പിക്കും.


കേരളത്തിലെ നഷ്ട്ടപ്പെട്ട വനങ്ങളെ തിരിച്ചുപിടിക്കുവാൻ മിയാവാക്കി വനങ്ങൾ പരിഹാരമല്ല. എന്നാൽ മുറിവുണക്കലായി കരുതി ഇത്തരം പരീക്ഷണങ്ങളെ നമുക്കു  സ്വാഗതം ചെയ്യാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment