മോദി നൽകിയ പരിസ്ഥിതി വാഗ്‌ദാനങ്ങൾ പാലിച്ചോ? ഗ്രീൻ റിപ്പോർട്ടർ വിലയിരുത്തൽ - രണ്ടാം ഭാഗം




നരേന്ദ്ര മോദി നേതൃത്വം നൽകിയ സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാവുകയാണ്. വരുന്ന മേയ് 23 ന് ആരായിരിക്കും അടുത്ത നാളുകളില്‍ രാജ്യം ഭരിക്കേണ്ടവര്‍ എന്ന് ജനങ്ങൾ തീരുമാനിക്കും. അടുത്ത മാസം മുതൽ ജനം വിധി എഴുതാൻ പോളിംഗ് ബൂത്തിലേക്ക് എത്തും. അതിന് മുൻപ് 2014 ലെ തെരഞ്ഞെടുപ്പില്‍ BJP മുന്നോട്ട് വെച്ച പ്രകടന പത്രിയകയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു,അവയോടു സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ എന്തൊക്കെ എന്ന് അറിയുവാന്‍ നമുക്ക് ബാധ്യതയുണ്ട്.അത്തരം പരിശോധനകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനവും നിസ്സംശയവും നടത്തേണ്ടതുമാണ്.


മോദി നൽകിയ പരിസ്ഥിതി വാഗ്‌ദാനങ്ങൾ പാലിച്ചോ? ഗ്രീൻ റിപ്പോർട്ടർ വിലയിരുത്തൽ - രണ്ടാം ഭാഗം

Flora, Fauna and Environment

(ജൈവ-സസ്യ-പരിസ്ഥിതി):

1.Sustainability at the centre of thoughts and actions - Climate Change mitigation initiatives.

(കാലാവസ്ഥാ വ്യതിയാനം: സുസ്ഥിര ചിന്തകളും തീരുമാനവും.)


ഹിമാലയത്തെ പുണ്യ ഭൂമിയും ആരവല്ലി, സുന്ദര്‍ബന്ത് മുതല്‍ പശ്ചിമഘട്ട നിരകളെ വരെ  മതപരമായും അല്ലാതെയും കണ്ടുവന്ന നമ്മുടെ സമീപനങ്ങൾ വളരെ അനാരോഗ്യകരമായി തുടരുന്നു. കാടുകളുടെ അവസ്ഥ അതി  ദാരുണമായിട്ടുണ്ട്.. ഉത്തരാഞ്ചലിലെ വെള്ളപൊക്കം തകര്‍ത്ത കേദാര്‍നാഥ്, രുദ്ര പ്രയാഗിലും മറ്റുമായി മരിച്ച 10000 ആളുകള്‍, നിരവധി ജീവികളുടെ അന്ത്യം, നിരവധി കെട്ടിടങ്ങളുടെയും റോഡുകളുടെയും തകര്‍ച്ചക്ക് ഹിമാലയത്തില്‍ നടക്കുന്ന അനിയന്ത്രിതമായ മനുഷ്യരുടെ ഇടപെടല്‍ കാരണമായി. ഹിമാലയത്തില്‍ ചൈനയും ഇന്ത്യയും കൂടി നടത്തുന്ന ഡാം നിര്‍മ്മാണങ്ങള്‍, റോഡുകള്‍, പട്ടാള ബാരക്കുകള്‍ ഒക്കെ പ്രകൃതിയെ പരിഗണിച്ചല്ല നടത്തി വരുന്നത്. ചൈന 100 ഡാമുകളും ഇന്ത്യ, നേപ്പാള്‍,ഭൂട്ടാന്‍,പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ 400 ഡാമുകളും നിര്‍മ്മിക്കുകയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഉള്ള സ്ഥലമായി ഹിമാലയം മാറുക്കഴിഞ്ഞു. ഓരോ 32 km ലും ഒരു ഡാം എന്ന അവസ്ഥ ഇപ്പോള്‍ തന്നെ പ്രതിസന്ധി അനുഭവിക്കുന്ന ഹിമാലയന്‍ മല നിരകളെയും നദികളേയും പരിപൂര്‍ണമായും തകര്‍ക്കും. അത് ബംഗാള്‍ ഡല്‍റ്റയെ ഇല്ലാതെയാക്കും. ഹിമാലയത്തിന്‍റെ സംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യ മറ്റു രാജ്യങ്ങളെ അതിലേക്ക് എത്തിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നില്ല. നമ്മുടെ രാജ്യം തന്നെ മലനിരകളുടെ അന്ത്യത്തിന് വര്‍ദ്ധിച്ച അവസരം ഉണ്ടാക്കി വരുന്നു. ഹിമാലയത്തിലെ എല്ലാ നദികളും ആരവല്ലി നിരകളും മറ്റു നദികളും ഗുജറാത്ത്‌ മുതല്‍ കന്യാകുമാരിയില്‍ അവസാനിക്കുന്ന പശ്ചിമഘട്ടവും എത്രമാത്രം ശോഷിച്ചു എന്ന് അറിയുന്നവരാണ് അതാതു നാട്ടുകാര്‍. 


രാമ-സേതു പ്രദേശവും മാന്നാര്‍ കടലിലുക്ക്,ലക്ഷദ്വീപിനും ലങ്കക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പാരുകള്‍ നശിച്ചു വരുന്നു. രാജ്യത്തിന്‍റെ ഹൃദയ ഭൂമിയില്‍ നടക്കുന്ന വന്‍കിട ഖനനം നാടിന്‍റെ അടിത്തറ ഇളക്കി .ഇത്തരം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ BJPയുടെ പ്രകടനപത്രികയെ  മുന്‍ നിര്‍ത്തി തിരുത്തുവാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. പാരിസ് സമ്മേളനത്തിന്‍റെ ഉള്ളടക്കത്തെ മാനിക്കുവാന്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ മടിച്ച കേന്ദ്ര സര്‍ക്കാര്‍ അവര്‍ നല്‍കിയ വാഗ്ദാനമായ കാലാവസ്ഥാ വ്യതിയാനവും : സുസ്ഥിര ചിന്തകളും തീരുമാനവും എന്ന വിഷയത്തെ മറക്കുവാന്‍ വേണ്ട ജാഗ്രത കാട്ടി.                                       


2. Ecological Audit of projects and pollution indexing of cities and townships.

(പരിസ്ഥിതി ആഡിറ്റിംഗ്: ആവശ്യമായ പദ്ധതികള്‍, നഗരങ്ങളില്‍  മാലിന്യത്തിന്‍റെ അളവുകള്‍ അറിയിക്കുവാന്‍ സംവിധാനം.)


പരിസ്ഥിതി ആഡിറ്റിംഗ് വിവിധ രാജ്യങ്ങള്‍ ഗൌരവതരമായി നടത്തി വരുന്നു. ഓരോ വ്യക്തിയും എത്ര കാര്‍ബണ്‍ പാദ സ്പര്‍ശം(carbone foot) നടത്തുന്നു? നമ്മുടെ ആഹാര പദാര്‍ഥങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം അളന്നു തിട്ടപെടുത്തുക, യാത്ര,വീട് നിര്‍മ്മാണം തുടങ്ങി വികസന വിഷയങ്ങളില്‍ എല്ലാം പരിസ്ഥിതി ആഡിറ്റിംഗ് നടപ്പിലാക്കി കൊണ്ട്,  കാര്‍ബണ്‍ ബഹിര്‍ഗമനത്തെ അളന്നു മനസ്സിലാക്കി കുറയ്ക്കുവാന്‍ മോദി സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല.      


ചൈനയിലെ സര്‍ക്കാര്‍ android softwearമായും appleമായും ചേര്‍ന്ന് (IOS) നഗര മാലിന്യങ്ങളുടെ അളവുകള്‍ മനസ്സിലാക്കുവാന്‍ ജനങ്ങള്‍ക്ക് അവസരം കൊടുത്തു. അതിലൂടെ ജനങ്ങളുടെ ഇടപെടലുകള്‍ വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ പേറുന്ന നഗരമായി അറിയപെട്ട ബീജിംഗ്, ഷാന്‍ഹായി മുതലായവയിൽ  ആരോഗ്യകരമായ പുരോഗതി ഉണ്ടായി. ലോകത്തിലെ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ നിറഞ്ഞ 20 നഗരങ്ങളില്‍ 16 ഉം ഇന്ത്യയില്‍ ആണ് എന്ന റിപ്പോര്‍ട്ട്‌ വന്നത് ഇതേ സര്‍ക്കാരിന്‍റെ കാലത്താണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമായ  പരിസ്ഥിതി ആഡിറ്റിംഗിനെ പറ്റി അവർ മൗനം  അവലംബിച്ചു. ചൈന ഇത്തരം രംഗങ്ങളില്‍ വിജയകരമായ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ രംഗത്ത് വാഗ്ദാങ്ങൾ എട്ടിലെ പശുവായി നിലകൊള്ളുന്നു.


(തുടരും) 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment