കേരളത്തിന്റെ ആദ്യ നവോത്ഥാന നായകനെ മൂഴിക്കുളം ശാല അനുസ്മരിക്കുന്നു.




മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ ജൂൺ 3, 4 തീയതി കളിൽ കേരളീയ നവോത്ഥാന നേതാവ് അയ്യാ വൈകുണ്ഠർ ക്കുള്ള ആദര സൂചകമായി തൂവയൽ പന്തി സംഘടിപ്പിയ് ക്കുന്നു.

 

സമത്വ സമാജത്തിന്റെയും സമ പന്തി ഭോജനത്തിന്റെയും തുടർച്ചയാണ് തൂവയൽ പന്തി.ഒരു നവ മനുഷ്യ കൂട്ടായ്മ യാണ് തൂവയൽ പന്തി .

 

അയ്യാ വൈകുണ്ഠരുടെ നേതൃത്വത്തിൽ.200 വർഷം മുൻപ്

നടന്നതാണ് തൂവയൽ പന്തി.കണ്ണാടി പ്രതിഷ്ഠയുടെ ഉപ ജ്ഞാതാവാണ് അയ്യാ വൈകുണ്ഠർ.സംസ്കൃത പണ്ഡി തനും അയ്യാ വൈകുണ്ഠർ പുസ്തകത്തിന്റെ രചയിതാ വുമായ ഡോ.കെ. മഹേശ്വരൻ നായർ തൂവയൽ പന്തി ഉദ്ഘാടനം ചെയ്ത് അയ്യാ വൈകുണ്ഠരെക്കുറിച്ച് സംസാരി ക്കും.

 

 

ടി.ആർ പ്രേംകുമാർ തൂവയൽ പന്തിയുടെ സമകാലിക പ്രസ ക്തിയെക്കുറിച്ച് സംസാരിക്കും. തുടർന്ന് ചർച്ചയും പന്തി ഭോജനവും നടക്കും.ആർട്ടിസ്റ്റ് ജോഷിയും ഗോപികലാലും പാട്ടുപാടും.

 

3 ന് രാത്രി 8 ന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകരായിരുന്ന  ആന്റപ്പൻ അമ്പിയായത്തെ ജോൺ ബേബിയും എൻ.സ്വാമി നാഥനെ സുജിത്ത്കുമാർ സി.കെയും ഓർത്തെടുക്കും. ധർമ്മരാജ് നിലനില്പ് ഗ്രീൻ മാനിഫെസ്‌റ്റോ അവതരിപ്പിച്ച് ചർച്ചക്ക് നേതൃത്വം കൊടുക്കും.

 

4 ന് രാവിലെ വയൽ യാത്രയും ഹെറിറ്റേജ് വാക്കും നടക്കും. തുടർന്ന് ഇ.പി.അനിൽ തൂവയൽ പന്തിയുടെ സാദ്ധ്യതകളെ ക്കുറിച്ച്‌ സംസാരിക്കുന്നതാണ്.

 

അയ്യാ വൈകുണ്ഠർ സമത്വ സമാജം സംസ്ഥാന കൗൺ സിൽ അംഗം ജയകൃഷ്ണൻ പിണ്ടിയത്ത്,അയ്യാ വൈകുണ്ഠർ പഠന കേന്ദ്രം തിരുവനന്തപുരത്തിന്റെ ഫാക്കൽട്ടി മെമ്പറായ Dr.MP ഹരികൃഷ്ണൻ എന്നിവർ

തൂവയൽ പന്തിയിൽ പങ്കെടുക്കും.കേരളത്തിൽ പ്രവർത്തി ക്കുന്ന കമ്മ്യൂണിന് സമാനമായ കൂട്ടായ്മകളെക്കുറിച്ച് സന്തോഷ് ഒളിമ്പസ് സംസാരിക്കും.അവലോകനം,ക്രോഡീ കരണം,രണ്ടാം തൂവയൽ പന്തിയുടെ പ്രഖ്യാപനം എന്നിവ ഡോ.മഹേശ്വരൻ നായർ നിർവ്വഹിക്കും.

 

വിശ്വസ്തതയോടെ,

 

ടി.ആർ പ്രേംകുമാർ

മൂഴിക്കുളം ശാല

ഫോൺ-9447021246.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment