പുതിയ വന നിയമം അവശേഷിക്കുന്ന കാടിനും ഭീഷണിയാകും




വൻ സംരക്ഷൺ ഏവം സംവർധൻ അധിനിയം എന്നായി മാറ്റാൻ ഉദ്ദേശിച്ചുള്ള ഏഴുപേജുള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ മാർച്ച് 29 ന് ലോകസഭയിൽ അവതരിപ്പിച്ചു.ബില്ല് ഏകപക്ഷീയമായി പാസാക്കാൻ സെലക്ട് കമ്മിറ്റിയെ ഏൽപ്പി ക്കുകയായിരുന്നു.പുതിയ ഭേദഗതികൾ അവശേഷിക്കുന്ന ഇന്ത്യൻ വനങ്ങളെയും വെട്ടി വെളിപ്പിക്കാൻ അവസരം ഒരുക്കുന്നതാണ്.

 


1980-ലെ വനസംരക്ഷണ നിയമം സമൂലമായി ഭേദഗതി ചെയ്യു ന്നതിനുള്ള ബിൽ പരിസ്ഥിതിയും വനവും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് പോകേണ്ടതായിരുന്നു. 

 

 

വന സംരക്ഷണവുമായി ബന്ധപ്പെട്ട കരട് 2022 ൽ അവതരി പ്പിച്ച നാൾ മുതൽ സർക്കാർ ലക്ഷ്യം വനങ്ങൾക്ക് പ്രത്യേക പരിരക്ഷ ഒഴിവാക്കപ്പെടണം എന്നതാണ്.അതിനാവശ്യമായ പഴുതകൾ മാത്രമാണ് ഭേദഗതിയിൽ വന്നത്.വനങ്ങളെ പുനർ നിർവചിക്കാൻ ശ്രമിക്കുന്ന വനം(സംരക്ഷണം)ഭേദഗതി ബിൽ,2023 വനങ്ങളെ നിർവചിക്കുന്ന 1996 ലെ സുപ്രീം കോടതി ഉത്തരവിനെ റദ്ദു ചെയ്യലായിരുന്നു ലക്ഷ്യം.1996-ലെ ടിഎൻ ഗോദവർമ്മൻ തിരുമുൽപ്പാട് vs യൂണിയൻ ഓഫ് ഇന്ത്യ യിലും മറ്റുള്ളവയിലും സുപ്രീം കോടതിയുടെ വിധിയെ മറികട ക്കുകയാണ് ഉദ്ദേശ്യം.

 

 

ദേശീയ പ്രാധാന്യമുള്ള" നിർമ്മാണ പദ്ധതികൾക്ക് ഉപയോഗി ക്കുന്നതിന് മുമ്പ് ആവശ്യമായ മുൻകൂർ അനുമതിയിൽ നിന്ന് ചില വനഭൂമിയെ ബിൽ ഒഴിവാക്കുന്നു.അന്താരാഷ്ട്ര അതിർ ത്തികളിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ വരുന്ന വനമേഖല കളെ "ദേശീയ സുരക്ഷ" എന്ന നിലയിൽ ക്ലിയറൻസ് അനുമതി തേടുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.അതുപോലെ ഒരു റെയിൽ ലൈനിലോ പൊതു റോഡിലോ ഉള്ള വനങ്ങൾ, അല്ലെങ്കിൽ സ്വകാര്യ ഭൂമിയിലെ വൃക്ഷത്തോട്ടങ്ങൾ എന്നി വയും ബില്ലിൽ "വനങ്ങൾ" ആയി തരം തിരിച്ചിട്ടില്ല.

 

 

കേന്ദ്ര സർക്കാർ അധിക കാർബൺ സിങ്ക് സൃഷ്ടിക്കു ന്നതിനായി വനവിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. 2030 ഓടെ 250 മുതൽ 30O കോടി ടൺ വരെ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് അധികമായി ഒഴിവാക്കണം.

 

സർക്കാർ രേഖകളിൽ വനമായി രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു ഭൂമിക്കും 'ഫോറസ്റ്റ് ക്ലിയറൻസ്' ആവശ്യമായി വരുന്ന ടിഎൻ ഗോദവർമ്മയിലെ സുപ്രീം കോടതി വിധിയിലെ 'ഡീംഡ് ഫോറസ്റ്റ്' വ്യവസ്ഥകൾ ബിൽ വ്യവസ്ഥാപിതമായി ഒഴിവാക്കുകയാണ്.1980 ഒക്‌ടോബർ 25-ന് ശേഷം/അതിന് ശേഷം വനമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മാത്രമേ ഉൾപ്പെടുത്താവൂ എന്ന് ഭേദഗതി നിർദ്ദേശിക്കുന്നു

 

 

ബില്ലിന്റെ ഇളവുകളിൽ ഇപ്പോൾ 'സിൽവികൾച്ചർ', മൃഗശാല/സഫാരി സ്ഥാപിക്കൽ, മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി യിട്ടുള്ള ഇക്കോടൂറിസം സൗകര്യങ്ങൾ എന്നിവക്കു ബാധകമാ ണെന്ന് കൂട്ടിച്ചേർത്തു.

 

 

ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വനനഷ്ടത്തിന് പകരമായി ആഭ്യന്തര നഷ്ടപരിഹാര വനവൽക്കരണത്തിനും ഇപ്പോൾ കേന്ദ്രസ്ഥാനത്തുള്ള തോട്ട ങ്ങളെ ഉൾക്കൊള്ളുന്നതിനായി പ്രത്യേക ഭൂമി അൺലോക്ക് ചെയ്യുന്നതാണ് നിർദ്ദേശങ്ങളിൽ ഒന്ന്.രണ്ടാമതായി തന്ത്രപര വും ദേശീയവുമായ പ്രാധാന്യമുള്ള പദ്ധതികൾക്കായി മുൻ കൂർ സംരക്ഷണ-അധിഷ്ഠിത സൂക്ഷ്മപരിശോധനയുടെ ആവശ്യകത ഒഴിവാക്കാനുള്ള വിശാലമായ അധികാരങ്ങൾ ബന്ധപ്പെട്ടവർക്കു നൽകുന്നു പുതിയ ഭേദഗതി.

 


2019 ലെ ഇന്ത്യ സ്റ്റേറ്റ് റിപ്പോർട്ട് അനുസരിച്ച്,മൊത്തം വന വിസ്തൃതി രാജ്യത്തിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.56% ആണ്.ഇന്ത്യയുടെ ദേശീയ വനനയമ നുസരിച്ച്, 1988-ലെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 33% വനമേഖലയിൽ ഉൾക്കൊള്ളാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

 

 

സർക്കാർ കണക്കുകൾ പ്രകാരം മരം വെച്ചു പിടിപ്പിക്കൽ വഴി വന വിസ്തൃതി കൂടുന്നു .എന്നാൽ യഥാർത്ഥ കാടുകൾ കുറഞ്ഞു വരികയാണ്.കാലാവസ്ഥാ ദുരന്തങ്ങൾ വർധി ക്കുന്നു.ഈ സാഹചര്യങ്ങളിൽ നിലവിലുള്ള വനങ്ങളുടെ സംരക്ഷണ നിയമത്തെ അശക്തമാക്കാനുള്ള ശ്രമമാണ് പുതിയ വന സംരക്ഷണ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

 

 

ആഗോളവൽക്കരണത്തിന്റെ മറവിൽ എല്ലാ കാടും തുറന്നു കിട്ടുവാനുള്ള കോർപ്പറേറ്റ് ശ്രമമങ്ങൾക്ക് പച്ച കൊടി കാണി ക്കാനാണ് ഇവിടെ ശ്രമം. അതുണ്ടാക്കുന്ന ആഘാതങ്ങൾ വളരെ വലുതായിരിക്കും.
 

 

ഭാഗം 1
http://greenreporter.in/main/details/regardingthefamous1996case-1680584692

 

ഭാഗം 2

http://greenreporter.in/main/details/tosubverttheforestactthecentralgovernmentisonthescenewiththenew-1680286482

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment