മാലിന്യകൂമ്പാരത്തിൽ തീറ്റ തേടുന്ന പടയപ്പ മുന്നാറിന്റെ ദുരവസ്ഥയ്ക്ക് തെളിവാണ് !




മാലിന്യ കൂമ്പാരത്തിൽ നിന്നും തീറ്റ തേടി പടയപ്പ ; കല്ലാറിലെ മാലിന്യ പ്ലാന്‍റ് പ്രവർത്തനം അശാസ്‌ത്രീയമെന്ന് നാട്ടുകാര്‍.

 

 

അരി കൊമ്പൻ എന്ന പേരിൽ പ്രസിദ്ധി നേടിയ(പ്രാദേശിക വാദികൾക്കു മറിച്ചും)ആനയെ ജന്മനാട്ടിൽ നിന്നും കടത്താൻ ശ്രമങ്ങൾ തുടരുമ്പോൾ , പ്രദേശത്തു നിന്ന് 30 km വടക്ക് ശ്രദ്ധ നേടിയ പടയപ്പ,മാലിന്യ കൂമ്പാരത്തിൽ നിന്ന് ഭക്ഷണം തെര യുന്ന ചിത്രം,ഗതി കെട്ടുപോയ നമ്മുടെ സർക്കാർ-ത്രിതല സംവിധാനത്തെ ഓർമ്മിപ്പിക്കുന്നു.

 

 

ആന മാത്രമല്ല കാട്ടുപോത്തും വന്യജീവികളും മാലിന്യത്തിൽ മേയുന്ന സംഭവം ടൂറിസം ഹബ്ബായി വാഴ്ത്തുന്ന മൂന്നാറിലെ മാലിന്യ സംസ്കരണത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്.

 

 

മൂന്നാറിലെ വിവിധ മേഖലകളിൽ നിന്നും ശേഖരിയ്ക്കുന്ന മാലിന്യങ്ങൾ കല്ലാറിലെ പ്ലാന്‍റിലാണ് എത്തിയ്‌ക്കുന്നത്. ഇവിടെ കൂട്ടിയിട്ടിരിയ്ക്കുന്ന മാലിന്യങ്ങളാണ് ആന ഭക്ഷിച്ചത്. പ്ലാന്‍റിൽ മാലിന്യങ്ങൾ സംസ്‌കരിക്കാതെ കൂട്ടിയിട്ട് കത്തിയ് ക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.

 

ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരി ക്കണം.വ്യാധികൾ പടർന്ന് പിടിയ്ക്കാൻ സാഹചര്യം ഒരുക്കി , മാലിന്യം കത്തിച്ച സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ വീഴ്‌ച പരിശോധിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

മൂന്നാർ കാടുകളിലെ ലക്ഷണമൊത്ത കൊമ്പനാണ് പടയപ്പ. വേനലായാൽ മൂന്നാറിൽ പടയപ്പ കാണും.പ്രായമുള്ള പടയ പ്പക്ക് മറ്റു ആനകളെപ്പോലെ വേനലായാൽ ഭക്ഷണം തേടി പോകാൻ സാധിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്.പൊതു വിൽ ആളുകളെ ഉപദ്രവിക്കാത്ത പടയപ്പവാഹനങ്ങൾ തട ഞ്ഞു നിർത്തി ഭക്ഷണം തെരയാറുണ്ട്.തേയില എസ്‌റ്റേറ്റുക ളിൽ പണിയെടുക്കുന്ന തമിഴ് തൊഴിലാളികളാണ് പടയപ്പക്ക് ഈ പേര് നൽകിയത്.

 

 

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ സമീപ മുള്ള കൃഷികളൊക്കെ തിന്നുകയാണ് പടയപ്പയുടെ സ്ഥിരം രീതി.കഴിഞ്ഞ മാസം മൂന്നാർ നയമക്കാട് ദേശീയ പാതയി ലൂടെ എത്തിയ വാഹനങ്ങൾ പടയപ്പ തടഞ്ഞിരുന്നു.

 

 

മാലിന്യ സംസ്കരണ രംഗത്ത് മൂന്നാറിലുണ്ടായ മുന്നേറ്റം സംസ്ഥാനത്തിനാകെ മാതൃക എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി 2022 നവംബർ17 ന് പ്ലാന്റ് ഉദ്ഘാടനം ചെയ്ത വേളയിൽ പറ ഞ്ഞിരുന്നു.ഹരിത കേരളം മിഷൻ-യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പ്രോജക്ട് സഹകരണ ത്തിലാണ് മാലിന്യ സംസ്‌കരണ പദ്ധതികള്‍.

 

അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌ കരണത്തിനായി കൈമാറുന്ന റിസോഴ്‌സ് റിക്കവറി ഫെസിലി റ്റി(RRF),ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ കമ്പോസ്‌ററിംഗ് രീതി യിലൂടെ ജൈവ വളമാക്കുന്ന സംവിധാനം,പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച അപ്‌സൈക്കിള്‍ പാര്‍ക്ക് എന്നിവ ഉദ്ഘാ ടനം ചെയ്ത നാട്ടിലാണ് ജൈവ-അജൈവ മാലിന്യങ്ങൾ കുന്നികൂടി കിടന്ന് അവിടേയ്ക്ക് വന്യ ജീവികൾ എത്തുന്നത്.

 

 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ വീതം സ്ഥാപിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ജനുവരിയിൽ പറഞ്ഞു.ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റു കളുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ വികസന കമ്മിഷണർ മാർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച  ശിൽപശാലയി ലായിരുന്നു മന്ത്രിയുടെ ഉറപ്പ്.

 

 

മൂന്നാർ മലനിരകളും തണുപ്പും അവിടുത്തെ വന്യ ജീവികളും  സൃഷ്ടിക്കുന്ന പ്രത്യേകതകൾ ആസ്വദിക്കാൻ എത്തുന്നവരെ മുന്നിൽ കണ്ട് ടൂറിസത്തെ പറ്റി സ്വപ്നം കാണുന്ന സർക്കാർ , ടാറ്റ-ഹാരിസൺ മുതലായ കോർപ്പറേറ്റുകളെ പുറത്തു നിർ ത്താൻ തയ്യാറല്ല.ഇതിനൊപ്പമാണ് കൈയേറ്റക്കാർക്ക് വേണ്ടി കണ്ണടക്കുന്നത്.

 

 

മൂന്നാറിൽ നിന്ന് ദേവികുളം,ചിന്ന കനാൽ വഴി മതികെട്ടാൻ കടന്ന് ബോഡിയിലെക്കുളള റോഡ് നിർമാണത്തിന്റെ ഭാഗമാ യി ഗ്യാപ് റോഡിന്റെ വീതി കൂട്ടലിൽ നടത്തിയ വൻ ഇടിച്ചു നിരത്തൽ മാത്രം മതി സർക്കാരിന് അഴിമതിക്കാരോടുള്ള വിധേയത്വം ബോധ്യപ്പെടുവാൻ .

 

 

അരി കൊമ്പൻ , ചക്ക കൊമ്പൻ , പടയപ്പ മുതലുളള മൂന്നു ഡസൻ ആനകൾ നെടുങ്കണ്ടത്തിനും മറയൂരിനിടയിലുള്ള മല നിരകളിൽ ഉണ്ട്.കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഇവയുടെ എണ്ണത്തിൽ നാമമാത്രമായ വർധനയെ സംഭവിച്ചിട്ടുളളു. പക്ഷെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു.അതിനുള്ള കാരണങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ഒളിച്ചു കളിക്കാനാണ് താൽപ്പര്യപ്പെടുന്നത്.

 

 

മൂന്നാറിലെ പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജന പദ്ധതി വിജയകരമാണ് എന്ന വാർത്തയ്ക്കൊപ്പമാണ് മാലിന്യ കൂമ്പാ രങ്ങളിൽ വന്യജീവികൾക്കു നിരങ്ങാനുള്ള അവസരം തുടരു ന്നത് എന്ന വസ്തുത സർക്കാരിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരത്തിനുള്ള തെളിവാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment