പാലക്കാടും പക്ഷിപ്പനി ഭീതി; തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച താ​റാ​വ് കുഞ്ഞുങ്ങൾ ച​ത്ത നി​ല​യി​ല്‍




പാ​ല​ക്കാ​ട്: തമിഴ്‌നാട്ടി​ല്‍ നിന്നും തോ​ല​ന്നൂ​രി​ല്‍ എത്തിച്ച 60 താ​റാ​വ് കുഞ്ഞുങ്ങളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​. വിവരമറിഞ്ഞ് മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥലത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പക്ഷിപ്പനി ഭീതിപ്പടരുന്ന സാഹചര്യത്തിൽ പക്ഷികൾ കൂട്ടത്തോടെ ചത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.


ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല​യി​ല്‍ വ​വ്വാ​ലു​ക​ളെ കൂട്ടത്തോടെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വ​വ്വാ​ലു​ക​ളു​ടെ സാമ്ബിള്‍ ശേ​ഖ​രി​ക്കുകയും ചെയ്തിരുന്നു.


ച​ത്ത വ​വ്വാ​ലു​ക​ളെ പിന്നീട് തീ​യി​ട്ട് ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തു നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച്‌ കു​ഴി​യെ​ടു​ത്താ​ണു വ​വ്വാ​ലു​ക​ളെ സം​സ്ക​രി​ച്ച​ത്.,സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കൊ​ടി​യ​ത്തൂ​രി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ വ​ലി​യ ആ​ശ​ങ്ക​യി​ലാ​യിരിക്കുകയാണ് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment