പാലോട് ചെറു മലക്കുന്നിൽ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ കേന്ദ്രം , ജനങ്ങൾ പ്രതിഷേധത്തിൽ !




പാലോട് ചെറുമലക്കുന്നിൽ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ കേന്ദ്രം അനുവദിക്കില്ല.

 

പാലോട്: പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ചിപ്പൻ ചിറ ചെറുമലക്കുന്നിൽ പിപ്പാകോ ഇൻഡസ്ട്രീയൽ പാർക്ക് പ്രൈ. ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആരംഭിക്കാൻ ശ്രമിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ യൂണിറ്റ് ഒരു തരത്തിലും ഇവിടെ അനുവദിക്കാൻ കഴിയില്ലായെന്ന് ജനകീയ പ്രതിഷേധ യോഗത്തിൽ തീരുമാനമെടുത്തു.

 

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വനത്തിനോട് തൊട്ട് ചേർന്ന്  ഭൂഗർഭ ജല ചൂക്ഷണത്തിലൂടെയുള്ള  കുപ്പി വെള്ള ഉൽപാദനവും, അവ നിറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് കുപ്പികളുടെ നിർമ്മാണവും, അവയുടെ ദുരുപയോഗവും കാരണം പ്രദേശത്ത്  ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ്. ഇവയുടെ ഉൽപാദനത്തിനായി എത്രയോ ഇരട്ടി ജലം ഉപയോ ഗിക്കുന്നു.സ്വതവേ ജലദൗർലഭ്യം അനുഭവപെടുന്ന ഇത്തരം കുന്നിൻ പ്രദേശങ്ങളിൽ ജലദൗർലഭ്യത്തിനും,മലിനീകരണ ത്തിനും ഇത്  ഇടയാക്കുമെന്നതിൽ സംശയമില്ല. പാരിസ്ഥിതിക ദുർബല  പ്രദേശങ്ങളിൽ ഇത്തരം പദ്ധതികൾ  കൊണ്ടുവരുന്നവരെ കരുതിയിരിക്കണമെന്ന് ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ശ്രീ. ഇ. പി. അനിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

ജി.ബി വേണു അദ്ധ്യക്ഷത വഹിച്ചു,

വിപുലമായ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു സമരപരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. സർക്കാരിൻ്റെ വ്യവസായ അനുമതിക്കായുള്ള ഏക ജാലക സംവിധാനം ദുരുപയോഗം ചെയ്തു പിൻവാതിലിലൂടെ വിവിധ അനുമതികൾ നൽകാനുള്ള ശ്രമങ്ങൾ അധികാരികൾ അവസാനിപ്പിക്കണമെന്നും, ഇവിടെ നടന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

സാലി പാലോട്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാ പ്രിജി, പി.എൻ അരുൺ കുമാർ,നസീമാ ഇല്ല്യാസ്,മുൻ ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ ജയകുമാർ,ഷെഹ്നാസ്,കലയപുരം അൻസാരി ,സലീം പള്ളിവിള നേതാക്കളായ എം.നിസാർ മുഹ മ്മദ് സുൾഫി,പ്ലാമൂട് അജി,ഇടവം ഖാലിദ്,സി.മഹാസേനൻ, മഹേന്ദ്രൻ നായർ,ചന്ദ്രൻ, ആൽബർട്ട്, രാജേന്ദ്രൻ,കണ്ണൻ കോട് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment