പി എം 2 കാട്ടാന തിരികെ കാട്ടിലെക്ക് ?




വയനാട് ബത്തേരിയിൽ നിന്നും പിടികൂടിയ പിഎം 2 കാട്ടാനയെ തിരികെ കാട്ടിൽ വിടാൻ വനംവകുപ്പ് ആലോചനയിൽ , മൃഗസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്‍റെ സാധ്യത പരിശോധിക്കാൻ അഞ്ചംഗ സമിതിയെ ചുമതല പ്പെടുത്തി.
 

വിഷയത്തിൽ  ബത്തേരി എംഎൽഎ ഐ സി ബാല കൃഷ്ണൻ പ്രതിഷേധം അറിയിച്ചു.


ബത്തേരി നഗരത്തെ വിറപ്പിച്ച പിഎം 2 എന്ന കാട്ടാനയെ ജനുവരി 9നാണ് വനംവകുപ്പ് സാഹസിക മായി മയക്കു വെടി വെച്ച് പിടികൂടിയത്. മുത്തങ്ങ ആനപന്തിയിൽ കൂട്ടിലടച്ച പന്തല്ലൂർ മഖ്ന 2 എന്ന പി എം 2 ഇപ്പോൾ മെരുങ്ങി തുടങ്ങി.ഇതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്ക് വിടണമെന്ന ആവശ്യവുമായി ചിലർ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് കാട്ടിലേക്ക് തുറന്നു വിടാനുള്ള സാധ്യത പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.
പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ചെയർമാനായി അഞ്ചംഗ കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചത്. 


അതേസമയം ബത്തേരിയില്‍ 150 അംഗങ്ങളുള്ള ദൗത്യസംഘം രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ കുപ്പാടി വന മേഖയില്‍ വെച്ച് ആനയെ മയക്കുവെടി വെച്ചത്.പിന്നീട് ഇതിനെ ലോറിയില്‍ കയറ്റി മുത്തങ്ങ യില്‍ എത്തിക്കുകയായിരു ന്നു.പ്രശ്‌നങ്ങള്‍ ധാരാളം മുന്നിലുണ്ടായിരുന്നു.


ആനയുടെ മയക്കം മാറും മുമ്പ് ഇവയെ മുത്തങ്ങയിലെത്തിച്ച്, കൂട്ടില്‍ അടയ്ക്കുക യായിരുന്നു വെല്ലുവിളി. ഇതേറെ വെല്ലുവിളി നിറഞ്ഞതും അപകട മേറിയതുമാണ്.വയനാട് ആര്‍ആര്‍ടി സംഘവും, ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment