കെ.പി.എം.ജി.യുടെ ഉപദേശം സ്വീകരിക്കേണ്ടതില്ലെന്ന് പ്രഭാത്‌ പട് നായിക്




കേരള പുനർനിർമ്മാണത്തിനായി  വിവാദ കമ്പനി  കെ.പി.എം.ജി.യുടെ ഉപദേശം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ദ്ധനുമായ പ്രഭാത്‌ പട്നായിക്. വിദേശത്ത് നിന്നുള്ള ഉപദേശം സ്വീകരിക്കുന്നത് കേരള മോഡലിന് എതിരാണ്. കേരളത്തിന് വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ല. വിദേശത്തുള്ളവര്‍ അനുകരിക്കുന്ന ഒരു മോഡല്‍ കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനര്‍ നിര്‍മാണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണം. അല്ലെങ്കില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളും വിദഗ്ദ്ധരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രഭാത് പട്‌നായിക് ആവശ്യപ്പെട്ടു.  മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 

 

പഞ്ചായത്തീരാജ് സംവിധാനം ഉപയോഗിച്ചാണ് കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടത്. കേരള മോഡല്‍ ഇടതുപക്ഷത്തിന്റെ സംഭാവനയാണ്‌. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള പുനർ നിർമ്മാണത്തിനായി വിവിധ രാജ്യങ്ങളിൽ കരിമ്പട്ടികയിൽ പെടുകയും, ദക്ഷിണാഫ്രിക്കയിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്ത കെ.പി.എം.ജിയെ കൺസൾട്ടന്റായി തീരുമാനിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശസ്ത ഇടതുപക്ഷ സാമ്പത്തിക വിദഗ്ദനായ പ്രഭാത് പ്ടനായിക്കിന്റെ അഭിപ്രായം ശ്രദ്ധേയമാകുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment