കേരള തീരത്തെ സൂക്ഷ്മ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാനിധ്യം 7 ഇരട്ടിയായി വർധിച്ചു!




2018 ലെ വെള്ളപ്പൊക്കത്തിനു ശേഷം സൂക്ഷമ പ്ലാസ്റ്റിക്കുക സാന്നിധ്യം തീരങ്ങളിലെ ജലപ്പരപ്പിൽ 7 ഇരട്ടി വർധിച്ചു എന്ന് കേരള സർവകലാശാലയുടെ മത്സ്യ-സമുദ്ര പഠന കേന്ദ്രവും ദേശിയ സാങ്കേതിക സ്ഥാപനം,കോഴിക്കോടും വ്യക്തമാക്കി. 

 
കോഴിക്കോട് മുതൽ 300 Km തെക്ക് കൊല്ലം വരെയായിരു ന്നു പഠനം.ഏറ്റവുമധികം സാന്നിധ്യം കൊച്ചി,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ആണ്.സൂക്ഷമ പ്ലാസ്റ്റിക്(Micro Plastic)എന്നാൽ 5 mm ൽ താഴെ വലിപ്പമുള്ളവ എന്നാണർ ത്ഥം.പുഴയിൽ നിന്നും മറ്റും ഒഴുകി എത്തുന്ന പ്ലാസ്റ്റിക് സാമ ഗ്രഹികളിൽ നിന്നും Micro plastic എന്ന രൂപത്തിൽ ചെറു കഷണങ്ങളായി അവയ്ക്കു മാറാൻ കഴിയും.അവയ്ക്ക് ജല ഉപരിതലത്തിൽ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.


മൺസൂൺ കാലത്തിനു മുമ്പ് അവയുടെ സാനിധ്യം വർധി ക്കും.ഇവയിൽ ഫൈബറുകൾ കൂടുതലായി കാണും.കൃത്രിമ വസ്ത്രങ്ങൾ,നൈലോൺ വലയും കയറും ഇതിന്റെ ഭാഗ മാണ്.ഇതിൽ Polyethylene ,Polypropylene എന്നിവ ഉണ്ട് .

Polyethylene ,Polypropylene എന്നിവ ഒറ്റ പ്രാവശ്യം ഉപയോ ഗിക്കുന്ന പ്ലാസ്റ്റിക് ബാഗ്,കുപ്പി,വല എന്നിവയിൽ നിന്നും  പുറത്തുവരുന്നതാണ്.മൺസൂൺ കാലത്തിനു ശേഷം അധി കമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തീരങ്ങളിൽ എത്താൻ കാരണം പുഴ കളിലെക്കെത്തുന്ന പ്ലാസ്റ്റിക് ഉൽപന്നമാണ്.

പാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവും അധികം അടിഞ്ഞു കൂടിയ ഇടമാണ് അറബിക്കടൽ.കടൽ മത്സ്യങ്ങൾക്കു തുല്യമായ എണ്ണം പ്ലാസ്റ്റിക് വിഭവങ്ങൾ അടിതട്ടിലും മുകൾ പരപ്പിലും ഒഴുകി നടക്കുന്ന ഖ്യാതി നേടിയ അറബി കടൽ മനുഷ്യരുടെ ആരോഗ്യത്തിനും തിരിച്ചടിയാണ്.പ്ലാസ്റ്റിക് മാലിന്യ വിഷയ ത്തിൽ കേരളം നേരിടുന്ന തിരിച്ചടിയുടെ തെളിവാണ് തീര ങ്ങളിലെ Micro plastic സാനിധ്യം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment