അദാനി ഗ്രൂപ്പിന്റെ ഖനനത്തിനെതിരായ  സമരങ്ങൾ ആസ്ട്രേലിയയിൽ ശക്തമാകുന്നു




Queens Land (ആസ്ട്രേലിയ)ലെ അദാനി ഗ്രൂപ്പും Abbot point operation നുമായി ചേർന്നു നടത്തുന്ന കൽക്കരി ഖനന പദ്ധതിക്കെതിരെ 1.50 ലക്ഷം ആളുകൾ പങ്കെടുത്ത മാർച്ചിലെ പ്രക്ഷോഭത്തിന്റെ തുടർച്ചയായി സിഡ്നി, ബ്രിസ്ബെയിൻ മെൽബോൺ എന്നിവിടങ്ങളിൽ ജൂൺ മാസത്തിലും വിവിധ തരം പ്രതിഷേധ പരിപാടികൾ  തീരുമാനിച്ചിരിക്കുകയാണ്.


The Wangan and Jagalingou Family Council എന്ന പ്രദേശത്തെ ആദിമവാസികളുടെ സംഘടന സമരത്തിനൊപ്പം നിയമപരമായ വ്യവഹാരങ്ങൾ നടത്തുന്നത് Stop Adani എന്ന ഗ്രൂപ്പിനൊപ്പം ചേർന്നാണ്.കഴിഞ്ഞ 3 വർഷമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി സർക്കാർ  കമ്പനിക്കെതിരെ 27 ലക്ഷം ഡോളറിന്റെ പെനാൽറ്റി വിധിക്കുകയുണ്ടായി. എന്നാൽ പിന്നീട്  ലേബർ പാർട്ടിയുടെ പ്രധാന മന്ത്രി Annastacia Palaszczuk യും സ്ഥലത്തെ മേയറും പദ്ധതിക്കനുകൂല തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും തൊഴിലാളികളും സമരം ശക്തമാക്കുകയാണ്. National Union of Workers, Electrical Trades Union (Qld and NT) മുതലായ പ്രധാന യൂണിയനുകൾ മൈനിംഗ് കമ്പനികൾക്കു സർക്കാർ നൽകുന്ന വൻ സബ്സിഡി ഒഴിവാക്കണമെന്ന് പ്രക്ഷോഭത്തിൽ ആവശ്യപ്പെടുന്നു. പകരം ആ തുക കർബൺ രഹിത ഊർജ്ജ ശ്രാേതസ്സുകളുടെ നടത്തിപ്പിനായി മാറ്റി വെക്കണമെന്നാണ്  നിർദ്ദേശം.


Caley Valley ലെ തണ്ണീർതടവും Great Barrier ലെ പാരുകളും ( Reef) പ്രദേശത്തെ 200 ലധികം തരം പക്ഷികളും കൽക്കരി ഖനനത്താൽ ബുദ്ധിമുട്ടേണ്ടി വരും .ഖനന കേന്ദ്രത്തിൽ നിന്നും പ്രവർത്തിപ്പിക്കുവാൻ ശ്രമിക്കുന്ന തീവണ്ടി ലൈനിന്റെ നടത്തിപ്പുകാർ (Aurizon) സമരക്കാർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ റെയിൽ പാത ഉപരോധം ശക്തമാക്കിയിട്ടുണ്ട്. .


അദാനി ഗ്രൂപ്പിന്റെ കണ്ട്ലാ തുറമുഖ പദ്ധതി പ്രദേശത്തെ കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ചതിനെതിരെ ഹരിത ട്രൈബ്യുണൽ ശിക്ഷ വിധിച്ച സംഭവത്തെ  വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെടുത്തി കാണണം. ലക്ഷദ്വീപ് മുതൽ ലങ്കൻ തീരത്തേക്ക് നീണ്ടു കിടക്കുന്ന പാരുകളെ പദ്ധതി നേരിട്ടു ബാധിക്കുമെന്ന് സമുദ്ര ഗവേഷണ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്.കടലിൽ നടത്തുന്ന പൈലിംഗ്  , 3 കി.മീറ്ററിൽ അധികം വരുന്ന പുലി മുട്ട് , കടൽ തട്ടിനെ ഇളക്കിമറിക്കുന്ന കുഴിക്കൽ ഒക്കെ ആവാസ വ്യവസ്ഥയിൽ വമ്പൻ തിരിച്ചടികൾ ഉണ്ടാക്കുമെങ്കിലും നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നിഷ്ക്രിയമാണ്. വികസനത്തെ പറ്റി ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള തെറ്റായ ധാരണകളെ കൂട്ടുപിടിച്ച് സമരങ്ങളെ അസാധ്യമാക്കുവാൻ കമ്പനിയും സർക്കാരും തൽക്കാലം വിജയിക്കുന്നുണ്ട്.എന്നാൽ സംസ്ഥാനത്തെ തീരങ്ങളിലെ സൗര്യ ജീവിതത്തെ അസാധ്യമാക്കും വിധം കടൽക്ഷോഭം രൂക്ഷമായി കൊണ്ടിരിക്കുന്നു. Queen Land ലെ ഗൗതം അദാനി ഗ്രൂപ്പിന്റെ അതേ സ്വഭാവം കണ്ടലയിലും  ഇങ്ങു കേരളത്തിലും പ്രകമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment