ഉത്തരകാണ്ഡിലെ റെയിൽ പാതയും തകരുന്ന ഗ്രാമങ്ങളും .




ഹിമാലയ മലനിരകളുടെ ക്ഷതങ്ങൾ വർധിക്കുമ്പോൾ വിഷയ ത്തിൽ ഒരു ശ്രദ്ധയും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല എന്നാണ് ഉത്തരകാണ്ഡ് സംസ്ഥാനത്തെ റെയിൽ ട്രാക്ക് നിർ മ്മാണം തെളിയിക്കുന്നത്.


ഋഷികേഷ്-കർണ്ണപ്രയാഗ് റെയിൽ ലെയിൻ നിർമ്മാണവു മായി ബന്ധപ്പെട്ട് 4 ജില്ലകളിൽ10000 വീടുകൾക്ക് വിള്ളലുകൾ ഉണ്ടായി. ജനങ്ങൾ പ്രതിഷേധത്തിലാണ്. 16200 കോടി രൂപ ചെലവുള്ള 125.20 Km നീളമുളള പദ്ധതിയുടെ ഗ്രാമീണരെ ഭീതിയിലാക്കുന്നു.


പദ്ധതി 5 ജില്ലകളിലാണ് നടക്കുന്നത്.ഡെറാഡൂൺ,തെഹറി ഗാർവാൾ,പൗരി ഗാർവാൾ,രുദ്രപ്രയാഗ്,ചമോലി എന്നിവടങ്ങ ളിലൂടെ 2017 ൽ തുടങ്ങിയ പണി 2024 പൂർത്തീകരിക്കണം.


ചാർധാം റോഡു നിർമ്മാണം വലിയ വിഷയങ്ങൾ ഉണ്ടാക്കു മ്പോഴാണ് റെയിൽ പണിയും.ചാർധാം പണി 2017ൽ ആരം ഭിച്ചു.2019 ൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി നീളുക യാണ്.2023 ൽ പൂർത്തികരിക്കാനുളള ശ്രമത്തിലാണ് 900 Km റോഡ്.12000 കോടിയാണ് പദ്ധതി ചെലവ്.പദ്ധതി അപകടം ഉണ്ടാക്കുന്നില്ല എന്നാണ് ജിയോളജി വകുപ്പ് പറഞ്ഞു വന്നത്. റോഡിന്റെ വീതി 20 മീറ്റർ ആയി വർധിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചതിനെ സുപ്രീം കോടതി ആദ്യം ചോദ്യം ചെയ്തു. പിന്നീട് മേൽനോട്ട സമിതിയുടെ സാനിധ്യത്തിലായിരുന്നു പണികൾ.മരം മുറിക്കലും മല തുരക്കലും കുറഞ്ഞത് 500 km നീളത്തിൽ മല ഇടിച്ചിൽ ശക്തമാക്കി.ജോഷി മഠിലെ ഇടിഞ്ഞു താഴൽ മറ്റിടങ്ങളിലും നടക്കുന്നു.


ഡാമുകളുടെ നിർമ്മാണ വേഗത തൽക്കാലം കുറച്ചത് വൻ ദുരന്തങ്ങൾക്കു ശേഷം മാത്രമാണ്.


റെയിൽ പാത നിർമ്മാണം മൂലം ഉത്തരകാണ്ഡിലെ 4 ജില്ലക ളിലെ 10000 വീടുകളെ ബുദ്ധിമുട്ടിക്കുന്ന വാർത്ത ഹിമാലയ ഗ്രാമങ്ങളുടെ പൊതു ദുരന്തിന്റെ തെളിവുകളാണ്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment