മഴ ശക്തം; നെ​യ്യാ​ര്‍ ഡാമിന്റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി; മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തും




തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​തി​നാ​ല്‍ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ര​യ​ടി കൂ​ടി​യാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഒ​ന്ന​ര​യ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു. രാത്രിയില്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക്ര​മാ​തീ​ത​മാ​യി വെ​ള്ളം എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​വി​ലെ വീ​ണ്ടും ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തിയത്. നെ​യ്യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.


പമ്പയാറിന്റെ വൃഷ്ടി പ്രദേശത്തു മഴ ശക്തമായതിനാൽ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.60മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.


കക്കാട്ടാറില്‍ ഏകദേശം 100 സെ. മീ. വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യത ഉണ്ട്. പമ്പയുടെയും, കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച്‌ മണിയാര്‍, പെരുനാട് ,വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment