നവംബറിലും മഴ തുടരുന്നു ...




തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പൊതുവെ കുറവായിരുന്നു ,എന്നാൽ വടക്കു കിഴക്കൻ മൺസൂൺ ശരാ ശരിയിലും കൂടുതൽ ലഭിച്ചു കഴിഞ്ഞു.തെക്കൻ , മധ്യ കേരള ത്തിൽ ഇനിയും ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

നവംബർ 14 വരെ 14 % മാണ് അധിക മഴ .404.3 mm മഴ കിട്ടേ ണ്ടിത്ത് 461.5 mm കിട്ടിക്കഴിഞ്ഞു.

 

 

വടക്കൻ ജില്ലകളിൽ ചില ഭാഗങ്ങളിൽ സാധാരണയോ അതിൽ കൂടുതലോ ചില മേഖലയിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

 

 

ചെന്നയിലും മഴ തുടരുന്നു.നവംബറിൽ 100 cm ൽ കൂടുതൽ മഴ ലഭിച്ചത് വിരളമായിട്ടാണ്.1985(1,101mm),1918(1,088 mm), 2015(1,049 mm)നവംബർ മാസളിൽ മഴ കിട്ടിയിട്ടുണ്ട്.

 

ഇന്ന് നാഗാലാൻഡ്,മണിപ്പൂർ,മിസോറാം,ത്രിപുര,പശ്ചിമ ബംഗാൾ,ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവിട ങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത പറഞ്ഞിരുന്നു.

 

ഒറ്റപ്പെട്ട മഴയും ഇടിമിന്നലും അരുണാചൽ പ്രദേശ്,അസം, മേഘാലയ,കേരളം,തമിഴ്‌നാട് എന്നിവയെ ബാധിച്ചേക്കാം.

അതിരാവിലെ ളിൽ ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ ഇട തൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം.

 

 

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദം വടക്ക്-വടക്കു കിഴക്ക് ദിശയിൽ നീങ്ങുന്നത് തുടർന്ന് വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറി.ചുഴലിക്കാറ്റ് ശനി യാഴ്ച പുലർച്ചെ ബംഗ്ലാദേശ് തീരം കടക്കാം.വെള്ളിയാഴ്ച, പശ്ചിമ ബംഗാൾ തീരം,മണിപ്പൂർ,മിസോറാം,ത്രിപുര,തെക്കൻ അസം എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത യുണ്ട്.ബംഗ്ലാദേശ് തീരം കടന്ന ശേഷം, കൊടുങ്കാറ്റിന്റെ തീവ്രത പെട്ടെന്ന് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നു വടക്കു കിഴക്കൻ ഇന്ത്യയിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കാം.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment