ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴ ശമിക്കുന്നില്ല




ഹിമാചൽ മഴക്കെടുതി10000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി വെച്ചു.മരണം 100 കടന്നു.ഈ തിരിച്ചടികൾ ക്കു കാരണം ബംഗാൾ കടലിൽ ഉണ്ടായി വരുന്ന ന്യൂന

മർദ്ധമാണ്.

 

 

ആഗസ്റ്റ് അവസാനം വരെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങ ളിൽ കനത്ത മഴ തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്,ഉപ ഹിമാലയൻ പശ്ചിമ ബംഗാൾ,സിക്കിം എന്നിവയുടെ ചില ഭാഗ ങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.

 

ആഗോളതാപനം1.5 ഡിഗ്രി സെൽഷ്യസായി നിന്നാലും ഹിന്ദു കുഷ്,ഹിമാലയ മേഖലയിൽ താപനം കുറഞ്ഞത് 0.3 ഡിഗ്രി സെൽഷ്യസും വടക്കുപടിഞ്ഞാറൻ ഹിമാലയത്തിലും കാര ക്കോറത്തും കുറഞ്ഞത് 0.7 ഡിഗ്രി സെൽഷ്യസും കൂടുതലാ യിരിക്കും.അത്തരം വലിയ താപനം,ജൈവവൈവിധ്യ നഷ്ടം, വർദ്ധിച്ച ഹിമാനികൾ ഉരുകൽ,പ്രവചനാതീതമായ ജല ലഭ്യത എന്നിങ്ങനെയുള്ള സാമൂഹിക-സാമ്പത്തിക ആഘാതങ്ങൾ ക്ക് കാരണമാകും.ഉപജീവനത്തെയും ക്ഷേമത്തെയും ബാധി ക്കും.അത് ശക്തമാകുന്നു എന്ന് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നു

 

ചണ്ഡീഗഡ്,ഹരിയാന,പഞ്ചാബ്,ഉത്തർപ്രദേശ്,ഗംഗാ നദിയാ യ പശ്ചിമ ബംഗാൾ,ബിഹാർ,അരുണാചൽ പ്രദേശ്,അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.ആഗസ്റ്റ് 14 മുതൽ മഴ ശക്ത മായി തുടരുന്നു.

 

മിക്കവാറും എല്ലാ വർഷവും ഉത്തരാഖണ്ഡിലെ ഹിമാലയത്തി ന്റെ പല ഭാഗങ്ങളും മേഘവിസ്ഫോടനവും അനുബന്ധ അപ കടങ്ങളും അനുഭവിക്കുന്നു.1998 ആഗസ്റ്റിൽ ഉഖിമഠ്(രുദ്ര പ്രയാഗ്),മൽപ(പിത്തോരാഗഡ്),2001ആഗസ്റ്റ് ഫാറ്റ(രുദ്ര പ്രയാഗ്)ആഗസ്റ്റ് 2002 ബുരകേദാർ(തെഹ്‌രി),ആഗസ്റ്റ് 2012 ആസിഗംഗ(ഉത്തരകാശി),ഉരപ്‌കിമഠ്(ഉത്തരകാശി),സെപ്തം ബർ 2012 എന്നിവിടങ്ങളിൽ മേഘവിസ്ഫോടനം നടന്നു.

 

ഹിമാലയത്തിലെ പല പ്രദേശങ്ങളിലും മൺസൂൺ കാലത്ത് സാധാരണയായി സംഭവിക്കുന്ന പ്രതിഭാസമാണ് മേഘവിസ് ഫോടനം.മേഘ വിസ്ഫോടനം പരിമിതമായ ഭൂമിശാസ്ത്രപര മായ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രത്യേകിച്ച് കനത്ത മഴയെ സൂചിപ്പിക്കുന്നു.പരിമിതമായ പ്രദേശത്ത് ച.km ൽ100 ​​mm കൂടുതൽ മഴ/മണിക്കൂറിൽ പെയ്യുന്നതിനെ മേഘ വിസ്ഫോടനമായി പരിഗണിക്കും.

 

ഹിമാലയത്തിലെ തീവ്രമായ മഴയും മണ്ണിടിച്ചിലും മറ്റും തെറ്റായ വികസനത്തിന്റെ തുടർ സംഭവങ്ങളാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment