കലഞ്ഞൂർ : പാെട്ടിത്തെറിയിലൂടെ വികസനം വരുന്ന വഴികൾ !




ഒരു ഗ്രാമത്തിന്റെ വികസനത്തെ പറ്റി ആദ്യ ധാരണകൾ ഉണ്ടാകേണ്ടത് ആദ്യം ആ നാട്ടുകാരിൽ തന്നെയാണ്. അങ്ങനെയാണ് നാട്ടിൽ മാറ്റങ്ങൾ ഉണ്ടായത്.അതിനു നമ്മുടെ മുൻഗാമികളായ ആളുകൾ നേതൃത്വം നൽകി.


കലഞ്ഞൂരിലും വിദ്യാലയങ്ങൾ ഒരു നൂറ്റാണ്ടിനു മുമ്പ് എത്തി. വൈദ്യശാലകളും റോഡും വന്നു.കിഴക്കൻ പ്രദേശങ്ങളിൽ, ഭൂമി കുറവുള്ളവർ,മണ്ണിൽ പണി എടുക്കാൻ ആഗ്രഹിച്ചവർ, വന്ന് കൃഷിയെ സമ്പന്നമാക്കി.കാടിനു പകരം സായിപ്പിൽ നിന്ന് റബ്ബർ കൃഷിയും മറ്റും കണ്ടു പഠിച്ചു.നൂറ്റാണ്ട് പഴക്കമുള്ള വയലുകൾ ഭക്ഷണത്തിന്റെ ഉറ വിടമായി.


വിദ്യാഭ്യാസം നേടിയവർ പട്ടാളത്തിലും ബോംബെക്കും ഭിലായി ക്കും കൽക്കത്തക്കും തീവണ്ടി കയറി.പിന്നീടു വന്ന തലമുറ ക്കാർ ഗൾഫിലെക്ക് .കുറച്ചു പേർ യൂറോപ്പിലും അമേരിക്ക യിലും.വിരലിലെണ്ണാവുന്നവർ സർക്കാർ പണിക്കാരും .


പോയവരിൽ 90% വും സ്വന്തം ഗ്രാമത്തെ സ്വപ്നത്തിൽ കൊണ്ടു നടന്നവരാണ്.തങ്ങൾ മടങ്ങിവരുമ്പോൾ നാട്ടിലെ താേടും പാടവും കുന്നും ചിറയും ആൽത്തറയും കുടപ്പാറ മുതൽ അര ഡസൻ മലകളും അതിന്റെ ചുവട്ടിലെ മനുഷ്യരും അവരുടെ ഓണവും ബക്രീദും റാസയും സുരക്ഷിതമാകട്ടെ എന്നു കരുതിയിരുന്നു.പഴമക്കാർ ആരും പ്രകൃതിയെ കണ്ണടച്ച് വെട്ടി പിളർത്താം എന്നു തീരുമാനിച്ചില്ല.


നാടു പുരോഗമിച്ചു എന്നു പറയാൻ കഴിയുന്ന പലതും എത്തി. അതിൽ അഭിമാനിക്കണം അതിന്റെ അടിത്തറ അധ്യാനിച്ചു കണ്ടെത്തിയ പണമായിരുന്നു.വികസനത്തിന്റെ പേരിൽ നാടിനെ തകർത്തു കൊണ്ടാകരുത് ഇടപെടലുകൾ.വരും തലമുറക്കു സ്വന്തമായവ വെട്ടിമാറ്റാൻ നമ്മൾ യോഗ്യരല്ല.


കേരളത്തിലെ ഏറ്റവും വലിയ മാഫിയ സംഘം ആരാണ് ?
 

ഒരു കാലത്തെ സമാന്തര ലോകം വാറ്റുകാരും ഷാപ്പു-ബാർ മുതലാളിമാരും.അവരുടെ സ്വാധീനം പ്രാദേശിക Police station, Excise എന്നിവരിൽ ഒതുങ്ങി.
അല്ലറ ചില്ലറ രാഷ്ട്രീയക്കാരും ഗുണഭോക്താക്കളായി.


1990 നു ശേഷം Govt contractors ആ റോളിൽ എത്തി.അവർ രാഷ്ട്രീയ-ഉദ്യോഗസ്ഥരെ കൂടെ കൂട്ടി.അവർ നടത്തിയ അഴിമതി മനസ്സിലാക്കാൻ കല്ലട പദ്ധതിയെ പറ്റി അറിഞ്ഞാൽ മതി.അതുവഴി നമ്മുടെ കൊച്ചു നാട്ടിൽ വിരലില്ലെണ്ണാവുന്ന അതി സമ്പന്നർ ഉണ്ടായി(Arbitration ആയിരുന്നു യന്ത്രം). അവരെ ഓരോരുത്തരെയും നമുക്കറിയാം.അവരുടെ കൂടെ നിൽക്കുന്ന കുറച്ചു തൊഴിലാളികൾ കേവല കൂലി പണിക്കാ രായി.അവർ പോലും സാമ്പത്തികമായി സുരക്ഷിതരായില്ല. 


സമ്പന്നരായവർക്കൊപ്പം നിന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥർ എവിടെയൊ വാഴുന്നുണ്ട്.
 

കല്ലട പദ്ധതി മലയാളിക്ക് 850 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കി.14 കോടി ചെലവായിരുന്നു പ്രതീക്ഷിച്ചത്.എന്തു ഗുണമാണ് നാട്ടുകാർക്കുണ്ടായത് ? 


അടുത്ത ഊഴം മല തുരക്കലുകാരുടെതായി ...
നിർമ്മാണങ്ങൾ നടക്കണം ,അതിന് പാറയും മണലും വേണം. എല്ലാം അറിഞ്ഞു വേണമെന്നാണ് സർക്കാർ ഭാഗം, അനാവശ്യമായ ആർത്തിയാകരുത് ലക്ഷ്യം എന്ന് നിയമം പറയുന്നു.


നാടിന്റെ നട്ടെല്ലും അടിവേരും തോണ്ടാൻ ആർക്കും അവകാ ശമില്ല.പക്ഷെ അതാണ് പരപ്പ(കാസർഗോഡ്)മുതൽ വെള്ളറട വരെ നടക്കുന്നത്. 


കേരളത്തിലെ 1000 ത്തിൽ താഴെ വരുന്ന ക്യാറി സംഘം; അതിൽ അദാനി എന്ന ലോകോത്തര കുപ്രസിദ്ധൻ മുതൽ ഇപ്പോൾ പാട്ടു പാടി പെൻഷൻ പറ്റിയ DGP ക്കാരനും കൂപ്പു വെട്ടലിലൂടെ കോടീശ്വരരായവരും 
പലതരം ദല്ലാൾ പണിക്കാരും നിയമ ലംഘനങ്ങളുടെ നീണ്ട വെടി കെട്ടു തീർക്കുന്നു.


ചോദിക്കാനും പറയാനും ഗവർണർ,മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും മെമ്പർമാരും തയ്യാറല്ല.തയ്യാറാകുന്നവരെ മൂക്കു കയറിടാൻ രാഷ്ട്രീയ പാർട്ടി,മത-ജാതി നേതാക്കൾ,ക്രിമിനൽ പോലീസ് സംവിധാനം നില ഉറപ്പിച്ചിട്ടുണ്ട്.


കലഞ്ഞൂർ പാഞ്ചായത്തിന്റെ ഭരണ സംവിധാനം 2000 മുതൽ വൻകിട ക്വാറി മുതലാ ളിമാരെ ഭയന്നോ അവർക്കൊപ്പം സല്ല പിച്ചൊ കടന്നുപോയി.


5 തരം ലൈസൻസ്കളുടെ നിഷ്ക്കർഷയിൽ പ്രവർത്തിക്കേണ്ട ഖനന യൂണിറ്റുക ളിൽ കലഞ്ഞൂർകാരുടെ കൺമുന്നിൽ നടക്കുന്ന നിയമ ലംഘനങ്ങളെ ചുരുക്കി പറയട്ടെ .


1.ഖനന അനുവാദം ലഭിച്ച ഇടത്ത് നിന്നും ചുറ്റും 7.5 മീറ്റർ വിട്ട് മാത്രം ഖനനം നടക്കണം(No mining Zone).


കലഞ്ഞൂരിലെ ഖനന യൂണിറ്റുകളിൽ 
ഇങ്ങനെ ഒരു No mining Zone ഉണ്ടോ ? 


ഇല്ല എങ്കിൽ 5 വകുപ്പ് ഉദ്യോഗസ്ഥർക്കും നിയമപാലകരായി കൂലി പണി ചെയ്യുന്ന പോലീസുകാർക്കും Stop memo കൊടുക്കാം.


2.Blasting നടത്താൻ NONEL & Ammonium Nitrate fuel മാത്രമെ ഉപയോഗിക്കാവു എന്ന് നിയമം.


നമ്മുടെ നാട്ടിൽ SIurry ഉപയോഗിക്കുന്നു. 


M & G വകുപ്പ്,Pollution Control Board,KP ഇവർക്കും കേന്ദ്ര Petroleum വകുപ്പിനും പഞ്ചായത്ത് സെക്രട്ടറിക്കും നടപടി സ്വീകരിക്കാം.


ഈ വിവരങ്ങൾ അറിയാത്തവരല്ല 
സർക്കാർ വേതനം പറ്റുന്നവർ!


3.ശബ്ദ മലിനീകരണ നിയമം(55 Hrtz കടക്കരുത് ശബ്ദം),വായു മലിനീകരണം ഉണ്ടാകരുത് . ജല മലിനീകരണം പാടില്ല.
എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ചുറ്റുമുള്ള മരങ്ങൾ,അരുവികൾ  ശ്രദ്ധിച്ചാൽ മതി.


4.കുഴികളുടെ ആഴം 20 അടിയെ ആകാവു.Bench cutting മാത്രം.
കലഞ്ഞൂരിലെ ഗർത്തങ്ങളെ പറ്റി പറയേണ്ടതില്ല !


5. കുഴികൾ മൂടി പഴയ പടി ആക്കൽ , 
ഒരു മരം മാറ്റിയാൽ പകരം 10 മരങ്ങൾ .


ഇങ്ങനെ രണ്ട് ഡസൻ കാര്യങ്ങൾ ശ്രദ്ധിക്കണം.
എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി ,സർക്കാർ അനുവാദത്തിന്റെ മറ പിടിച്ചും അല്ലാതെയും കലഞ്ഞൂർ പഞ്ചായത്തിൽ നിന്ന് കുറഞ്ഞത് 4000 മുതൽ 6000 ടൺ പാറ ദിനം പ്രതി കടത്തുന്നു . 

സർക്കാരിന് നക്കാപ്പിച്ച പോലും കൊടുക്കില്ല.Royalty കഴിഞ്ഞ 12 വർഷത്തിനിട യിൽ കൂട്ടിയത് ടണ്ണിന്  8 Rs മാത്രം ,ഒരു ടൺ പാറക്ക് സർക്കാറിന് പരമാവധി 24 Rs.


കലഞ്ഞൂർ പഞ്ചായത്തിൽ പാറ ഖനനത്തിൽ നിന്ന് കിട്ടിയ വരുമാനം കേട്ടാൽ  ചിരിച്ചു തലതാഴ്ത്തും.ദയവായി RTI കൊടുക്കൂ.അപ്പോൾ കിട്ടും കൃത്യമായ കണക്ക്.


കേരള സർക്കാർ പണമില്ലാതെ നട്ടം തിരിയുമ്പോൾ1000 ത്തിൽ താഴെ വ്യക്തികൾ, ക്രിമിനൽ പ്രവർത്തനങ്ങൾ വഴി, 80000 കോടി രൂപക്കു മുകളിലെ പാറകച്ചവടത്തിലൂടെ വകുപ്പി ന്(19 -20 ൽ 151.30 കോടി രൂപ)പ്രതിവർഷം പരമാവധി 180 കോടി രൂപ നൽകുന്നു.


നാട്ടിലെ അഴിമതിക്കാർക്കും ഉത്സവ കമ്മിറ്റിക്കും മത-ജാതി- രാഷ്ട്രീയ ശബ്ദങ്ങൾ ക്കും വാരിക്കോരി പാറ മുതലാളിമാർ പണം വിതറും.


ഈ കോലാഹലങ്ങൾക്കിടയിലാണ് കൊല്ലത്തെ മറ്റൊരു അധികാര കേന്ദ്രം പോത്തു പാറയിൽ സ്ഫോടന വസ്തുക്കൾ സൂക്ഷിക്കാനായി എത്തിയിരിക്കുന്നത് എന്തിനു വേണ്ടി എന്ന് പറയേണ്ടതില്ല.


നാട്ടിലെ അനീതിയെ ചോദ്യം ചെയ്യുവാൻ നാട്ടുകാർക്ക് ബാധ്യതയുണ്ട്.ചത്ത മീനും ജീവനുള്ള മീനും നദിയിൽ ഒഴുകും.
ജീവനുള്ളവയക്കെ മുകളിലെക്കു നീന്താൻ കഴിയൂ,അത്ര മാത്രം !


കലഞ്ഞൂർ പഞ്ചായത്തിലും രാഷ്ട്രിയ പാർട്ടികൾ ശക്ത മാണ്.നാട്ടുകാർ സംഘടി ക്കാറുണ്ട്.ഘോഷയാത്ര പിരിവുകൾ ശക്തമാണ്.സ്വന്തം നാടിന്റെ നട്ടെല്ല് പൊട്ടിച്ചു വിൽക്കാൻ വരുന്നവരോട് അതു പാടില്ല എന്നു പറയാൻ ആർജ്ജവം ഇല്ലാതായാൽ ആ നാട്ടിൽ പിന്നെ സത്യവും നീതിയും അസാധ്യമാകും.


തെറ്റിനാേടു കണ്ണടച്ച് ,വിഭാഗീയതയുടെ തടവറയിൽ കിടന്നാണ് സ്വപ്നം കാണുന്നതെങ്കിൽ(ജാതിയും മതവും രാഷ്ട്രീയ സങ്കുചിതത്വവും കുതികാൽ വെട്ടും)ഈ നാട് അനാഥമാകും. 
ക്രിമിനലുകൾ നാട്ടിൽ വാഴും,
നഷ്ടപ്പെടുന്ന മലയും പുഴയും തിരിച്ചു കിട്ടില്ല.


കലഞ്ഞൂർ-കൂടൽ നിവാസികൾ പുതിയ ക്വാറികൾക്കെതിരെ രംഗത്തു വരണം . നിയമ ലംഘകരായ ഖനനക്കാരെ ശിക്ഷി പ്പിക്കാൻ ശബ്ദിക്കണം.പുതിയ ക്വാറി വരില്ല എന്നുറപ്പു നൽകിയ കോന്നി MLA വിഷയത്തിൽ പ്രതികരിക്കണം . കരൺ അദാനിക്കായി 4 വൻകിട ഖനനങ്ങൾ നടത്താൻ ശ്രമ ങ്ങൾ പഞ്ചായത്ത് അതൃത്തിക്കുള്ളിൽ സജീവമാണ്. അവിടെയും ജന നേതാക്കൾ മൗനത്തിൽ തുടരുന്നു.


നാടുണ്ടെങ്കിലെ മനുഷ്യരും വീടും ഉണ്ടാകൂ എന്ന് നമ്മൾക്ക റിയാം, വിഷയത്തിൽ മറവി രോഗം ബാധിക്കരുത്.


പൊതു ഉടമസ്ഥതയിൽ , ആഘാതം കുറച്ച് , നിയന്ത്രണങ്ങൾ പാലിച്ച് , Super Quaring നടത്താൻ കൊടുമൺ പ്ലാന്റേഷനു ള്ളിൽ പoനം നടത്തി വേണമെങ്കിൽ ഖനനമാകാം, ലാഭം നാട്ടുകാർ എടുക്കട്ടെ .പാറ വിഭവങ്ങളുടെ വില പകുതിയായി കുറക്കാം. സർക്കാർ വരുമാനം 500 ഇരട്ടിയാക്കാം.


ഇതിനൊക്കെ ചോദിക്കാനും പറയാനും ചരിത്രബോധവും മനുഷത്വവും നീതിയുമുള്ള നാട്ടുകാർ രംഗത്തു വരണം .


(കലഞ്ഞൂർ എന്ന പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമ ത്തിന്റെ അനുഭമാണ് കേരളത്തിലെ ഒട്ടുമിക്ക പഞ്ചായ ത്തുകൾക്കും പറയാൻ ഉണ്ടാവുക !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment