കനകക്കുന്നിനെ തകർക്കുന്ന നിർമാണത്തെ ചെറുക്കുക


തിരുവനന്തപുരം നഗരത്തിലെ പ്രധാന പൊതു ഇടമായ കന കക്കുന്ന് ഉദ്യാനത്തിലെ പരിമിതമായി മരങ്ങൾക്കു ഭീഷണി യാകും വിധം രാത്രി ജീവിതത്തിനായുളള(Night Life)പദ്ധതി യുമായി സർക്കാർ മുന്നോട്ടു പോകുന്നു.

തിരുവനന്തപുരം നഗരത്തിന്റെ പൈതൃക മേഖലയായ കനക ക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയെ തകർക്കും വിധം മുന്നേറുകയാണ്.ഇതിനെതിരെ കനകക്കുന്ന് പൈതൃക സംരക്ഷണ സമിതി എന്ന പരിസ്ഥിതി കൂട്ടായ്മക്ക് രൂപം കൊടുത്ത് പ്രതിഷേധത്തിന് തുടക്കമിട്ടു.

കൊട്ടാര പരിസരത്തെ മരങ്ങൾ മുറിച്ചും JCB കൾ ഉപയോ ഗിച്ച് ആഴത്തിൽ കേബിൾ കുഴികളെടുത്ത് പുൽത്തകിടിയും ഉദ്യാന സസ്യങ്ങളും വൃക്ഷ വേരുകളും മുറിച്ചു മാറ്റിയുമാണ് നിർമ്മാണം പുരോഗമിക്കുന്നത്.വൃക്ഷങ്ങൾക്കിടയിൽ കോൺക്രീറ്റ് നിർമ്മാണവും രാപകൽ നടക്കുകയാണ്.

 

2 കോടിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്.

 

രാജ്യത്തെ ആദ്യ ഡിജിറ്റൽ മൈതാനമാക്കി കനകക്കുന്നിനെ മാറ്റുന്ന ക്യു.ആർ.കോഡ് ചെയ്ത വൃക്ഷങ്ങളെ നശിപ്പിക്കുന്ന നിർമ്മാണമാണ് നടക്കുന്നത് .രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് നിർമ്മിതികൾ ഈ പൈതൃക മേഖലയിലെ പക്ഷിക ളെയും ശലഭങ്ങളെയും ഇവിടെ നിന്നും അകറ്റും.നഗരത്തിന് തണലും ശാന്തിയും നൽകിയ ഇടം തിരക്കിന്റെയും ലഹരിയു ടേയും ആരവങ്ങളിലേക്ക് എത്തിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്.

 

പൈതൃകമേഖകളുടെ സംരക്ഷണ മാനദണ്ഡങ്ങൾ മറി കടന്നും നിർമ്മാണ വിവരങ്ങളും രീതികളും മറച്ചുവെച്ചുമാണ് പണി പുരോഗമിക്കുന്നത്.

 

 

ഹീറ്റ് ഐലൻഡ് ഇഫക്റ്റ് എന്ന പ്രതിഭാസം നമ്മുടെ നഗരങ്ങ ളിലും ശക്തമാണ്.റോഡും കെട്ടിടങ്ങളും നഗരങ്ങളുടെ ചൂട് വർധിപ്പിക്കും.കൂടുതൽ മരങ്ങളും പാർക്കുകളും സ്ഥാപിച്ചു കൊണ്ട് മാത്രമെ ഹീറ്റ് ഐലൻഡ് ഇഫക്റ്റ് കുറക്കുവാൻ കഴിയൂ.തണൽ മരങ്ങൾ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിർണായക ഘടകമാണ്.കെട്ടിടങ്ങളുടെ ഊർജ്ജ കാര്യക്ഷമതയ്ക്ക് മരങ്ങൾ ഗണ്യമായ സംഭാവന നൽകുന്നു.

 

ആധുനിക നഗര വികസന സങ്കല്പങ്ങളിൽ തുറസ്സായ ഇടങ്ങ ൾക്കും തണൽ വൃക്ഷങ്ങൾക്കും മുൻപിലാത്ത പ്രാധാന്യമുണ്ട്.

 

പ്രകാശവും ശബ്ദ മലിനീകരണവും വന്യജീവികളെ അപ്രതീ ക്ഷിതമായി തടസ്സപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളാണ്.പ്രകാശ മലിനീകരണം മൂലം പക്ഷികളുടെ തീറ്റയും പ്രജനന ചക്രങ്ങളും മാറാൻ തുടങ്ങിയി രിക്കുന്നു.

 

 

രാത്രികൾ പഴയതുപോലെ ഇരുട്ടില്ലാത്ത പാർപ്പിട പ്രദേശങ്ങ ളിലോ സമീപത്തോ താമസിക്കുന്ന പക്ഷികൾ തുറസ്സായ സ്ഥലങ്ങളിൽ സാധാരണയേക്കാൾ ഒരു മാസം മുമ്പും വന പ്രദേശങ്ങളിൽ ഏകദേശം 18 ദിവസം മുമ്പും മുട്ടയിടാൻ തുടങ്ങുന്നു.ഇണചേരൽ മാറ്റി വെയ്ക്കും.

 

ഭക്ഷണ ലഭ്യത കൂടുതലുള്ള വസന്ത മാസങ്ങളുടെ വരവിനു മുമ്പ് കുഞ്ഞുങ്ങൾ വിരിയുന്നത് പ്രതികൂലമാണ്.

 

പ്രകാശ മലിനീകരണം കൂടാതെ,ശബ്ദമലിനീകരണവും പക്ഷികളുടെ പ്രജനന ചക്രത്തെ ബാധിക്കുന്നു.കര,വ്യോമ ഗതാഗതം(ഹൈവേകളും വിമാനങ്ങളും)പുറപ്പെടുവിക്കുന്ന ശബ്ദം പ്രതികൂലമാണ്.

 

 

 

മനുഷ്യർക്കും രാത്രി വെളിച്ചം ഗുണപരമല്ല.രാത്രിയിലെ പ്രകാശം ഉറക്കത്തിൽ ഉണ്ടാകുന്ന"മെലറ്റോണി"ന്റെ ഉൽപാ ദനത്തെ തടസ്സപ്പെടുത്തുന്നു.മെലറ്റോണിൻ അർബുദത്തെ കുറക്കുന്ന ഘടകമാണ്.രാത്രിയിലെ പ്രകാശം അർബുദ സാധ്യത ത്വരിതപ്പെടുത്തുമെന്നും കരുതപ്പെടുന്നു.

 

തിരുവനന്തപുരത്തിന്റെ മനോഹരവും പുരാതന പ്രധാനവു മായ കനകക്കുന്നിനെ രാത്രി ആഘോഷത്തിന്റെ ഭാഗമാക്കാ ൻ നടത്തുന്ന ശ്രമങ്ങൾ കേരള സർക്കാരിന്റെ മറ്റൊരു തല തിരിഞ്ഞ പദ്ധതിയാണ്.പ്രകൃതി പ്രധാനമായ ഒരു പൊതു ഇടത്തെ കൂടി തകർക്കാൻ അവസരമൊരുക്കുന്ന കനക ക്കുന്നിൽ പുതിയ പദ്ധതിയെ ചെറുക്കാൻ എത്തിയവർ അഭിപ്രായപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment