അരി കൊമ്പനും ചക്ക കൊമ്പനും : പ്രശ്ന കാരണം പരിഹരിക്കലാണ് പ്രധാനം.




ദേവികുളത്തിന് തെക്ക് നെടുങ്കണ്ടത്തിന് വടക്കു ഭാഗത്ത് പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ആനയിറങ്കല്‍ താഴ് വര, മതികെട്ടാന്‍ ചോല,പാപ്പാത്തി ചോല,60 ഏക്കര്‍ ചോല,ചിന്ന ക്കനാല്‍,പന്തടിക്കുളം,സൂര്യനെല്ലി,സിങ്ങ്കണ്ടം,ബി.എല്‍ റാം, ചെമ്പകത്തൊഴുകുടി,പെരിയകനാല്‍,മൂലത്തറ എന്നീ സ്ഥല ങ്ങളിലായി 28 നും 32 നും ഇടക്ക് ആനകളാണുള്ളത്.ഇതില്‍ ഏഴ് കൊമ്പനാനകളും,പതിനഞ്ച് പിടിയാനകളും,നാല് പിടിയാ നക്കുട്ടികളും രണ്ട് കൊമ്പനാനക്കുട്ടികളുമുണ്ട്.

തേക്കടിക്കും ചിന്നാറിനുമിടയില്‍1600 ച.കി.മീറ്റര്‍ പ്രദേശത്ത് വെറും 365 ചതുര കി.മീറ്റർ മാത്രമാണ് സംരക്ഷിത പ്രദേശം. അവശേഷിച്ച 1235 ച.കി.മീറ്റര്‍ പ്രദേശവും ആനകളുടെ ആവാസ വ്യവസ്ഥയില്‍ പെടുന്നതാണെങ്കിലും സംരക്ഷിത മേഖലയല്ല.ഒരാനക്കൂട്ടത്തിന് കുറഞ്ഞത് 500 ച.കി.മീറ്റര്‍ വനപ്രദേശം സ്വാഭാവിക ജീവിതത്തിനു ആവശ്യമാണ്.365 ച. കി.മീറ്റര്‍ പ്രദേശത്തേക്ക് ചുരുങ്ങിയ ആവാസ വ്യവസ്ഥയാണ്  ആനകള്‍ അക്രമകാരികളാകാൻ കാരണം.

ഒരു വനമേഖലയിൽനിന്നും മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാര മാർഗങ്ങളാണ് ആന ത്താരകൾ എന്നറിയപ്പെടുന്നത്.വൻതോതിലുള്ള വന നശീക രണം മൂലം ആനത്താരകൾ നശിക്കുകയും തുടർന്ന് ഇവിട ങ്ങളിൽ രൂപം കൊണ്ട ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങി കൃഷിയും വീടുകളും നശിപ്പിക്കാറുണ്ട്.മനുഷ്യ ജീവൻ നഷപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു.ഇത്തര ത്തിലുള്ള മനുഷ്യ–ആന സംഘർഷം ലഘൂകരിക്കുന്നതിനായി വന്യജീവി വിദഗ്ദ്ധർ ആനത്താര പദ്ധതികൾ ശുപാർശ ചെയ്യുകയുണ്ടായി

വംശനാശ ഭീഷണി നേരിടുന്ന കാട്ടാനകളുടെ സംരക്ഷണ ത്തിനായി പരമ്പരാഗത സഞ്ചാര മാർഗങ്ങൾ പുനരാവിഷ്ക്ക രിക്കാൻ ആസൂത്രണം ചെയ്തതാണ് ആനത്താര പദ്ധതി കൾ.11സംസ്ഥാനങ്ങളിലായി 138 ആനത്താര പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.നിരവധി സർക്കാരിതര വന്യജീവി സംരക്ഷണ,ഗവേഷണ സംഘടനകളുടെ സഹായത്തോടെ യാണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്.കേരളത്തിൽ 12 ആനത്താര പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെ പ്രായോഗി കവും മൃഗങ്ങളുടെ കൂടി നിലനിൽപ്പിനെ പരിഗണിച്ചുമാകണം പരിഹാരം കണ്ടെത്തുവാൻ .ഒറ്റപ്പെട്ട പ്രശ്ന പരിഹാരത്തി നപ്പുറം വനം കൈയേറ്റത്തിലും അഴിമതിയിലും സർക്കാർ - കോടതി സംവിധാനങ്ങൾ എത്രയൊ മാറേണ്ടിയിരിക്കുന്നു ?
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment