ശബരിമലയും പെരിയാർ കടുവാ സങ്കേതവും




മാതൃഭൂമിയുടെ മദ(ത)പ്പാട്.    

മദപ്പാട് ആനയെ സമ്പന്തിച്ച് സ്വാഭാവികമാണ്,നാട്ടുകാർക്ക്  അത് ദുരന്തവും.

 

അയോദ്ധ്യയെ പറ്റി സംസാരിക്കുമ്പോൾ ഇന്ത്യൻ ഭരണ ഘടനയും അതിന്റെ കാേടതി യും പുല്ലു പറിക്കാൻ പോകട്ടെ എന്ന വടക്കെന്ത്യൻ മാധ്യമ സമീപനത്തെ ഓർമ്മിപ്പി ക്കുന്നു ശബരിമലയിലെ ഭക്തജനപ്രവാഹമായി ബന്ധപ്പെട്ട് മാതൃഭൂമി വാർത്തകൾ .

 

പ്രകൃതിയെയും അതിന്റെ സൗകുമാര്യകതകളെയും പറ്റി പല തവണ മുഖപ്രസംഗ ങ്ങൾ എഴുതിയ കൃഷ്ണവാര്യരുടെയും വീരന്റെയും തട്ടകത്തിന് പെരിയാർ കടുവാ- ആന സങ്കേതത്തിന്റെ സുരക്ഷയിൽ താൽപ്പര്യമില്ല.വിശ്വാസത്തിന്റെ ചെലവിൽ പ്രകൃതിക്കു മുകളിൽ കുതിര കയറാൻ മടിക്കാത്ത,നിയന്ത്രണങ്ങളെ പുച്ഛിക്കുവാൻ മിടുക്കു കാട്ടുന്നവരോടാണ് അമിത പ്രിയം.

 

പ്രകൃതിയെ, വിശിഷ്യ Ecological Sensitive മേഖലകളെ സംരക്ഷിക്കാൻ ഭരണഘടനയു ടെ 48-A,51-A-G സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ ചുമതലപ്പെടുത്തുന്നു എന്നിരിക്കെ ,അത്തരം വിഷയങ്ങളെ മറന്ന് ,വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ അർത്ഥരഹിതമായ വികാരങ്ങൾക്ക് മതമൗലികവാദികൾക്കൊപ്പം നിൽക്കാൻ കേരളത്തിലെ തല മുതിർന്ന മാധ്യമങ്ങൾ വലിയ താൽപ്പര്യം കാണിക്കുന്നു.

 

ശബരിമലയെ പറ്റി ഏറെ വർഷങ്ങളായി തെറ്റിധരിപ്പിക്കുന്ന വാർത്തകളാണ് മാധ്യമ ങ്ങൾ പ്രചരിപ്പിച്ചു വരുന്നത്.ആർക്കു വേണ്ടിയാണ് ഈ ശ്രമങ്ങൾ എന്ന്  Secular കേരളം വൈകി എങ്കിലും മനസ്സിലാക്കിയത് ആർത്തവ കലാപ കാലത്താണ് . സംസ്ഥാനത്തെ തലമൂത്ത മാധ്യമ പ്രവർത്തകൻ ശ്രീ.M.G രാധാകൃഷ്ണൻ 2005 നവംബർ 7ന് എഴുതിയ പെരിയാർ കടുവാ സങ്കേതത്തെ പറ്റിയുള്ള ലേഖനത്തിൽ ശബരിമലയിൽ പ്രതിവർഷം 2 കോടി ഭക്തർ എത്തുന്നു എന്നാണ് അവകാശപ്പെട്ടത്. ആ ലേഖനം Apr 24,2012 ൽ പുനപ്രസിദ്ധീകരിച്ചപ്പോഴും അദ്ദേഹത്തിന്റെ

 "കോടികളുടെ" കണക്കിൽ മാറ്റമുണ്ടായില്ല.

ഈ തെറ്റിധരിപ്പിക്കൽ ഇന്നും തിരുത്താത്തത് ശബരിമലയെ "Bandwagon Effect" ലൂടെ ഹിന്ദുത്വവാദ പാർട്ടിക്കും ഒപ്പം ഭക്തരുടെ പോക്കറ്റടിക്കാനുമുള്ള വേദിയാക്കി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണണം.

 

ആർത്തവ കലാപവുമായി RSS - കാവി കോൺഗ്രസും രംഗത്തു വന്നപ്പോഴാണ് ദേവസ്വം ബോർഡ് എന്ന "ദൈവ വ്യവസായ സ്ഥാപനം" സത്യാവസ്ഥ പുറത്തുവിട്ടത്. ആ കണക്കിൽ 40 ലക്ഷം ആളുകൾ എത്തുന്നുണ്ട് എന്നാണ് പറഞ്ഞത്.

 

പെരിയാർ ദേശീയോദ്യാനവും വന്യജീവി സങ്കേതവും(Periyar National Park,PNP) ഇടുക്കി,പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്നു.ആന-കടുവ സംരക്ഷണ കേന്ദ്രം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രദേശം 925 ച.km വരും.അതിന്റെ Buffer Zone ലാണ് ശബരിമല ദേവാലയം.

 

43 കടുവകളുള്ള പെരിയാർ വനത്തിൽ 1965 ഇനം പൂച്ചെടികളിൽ 26% പശ്ചിമ ഘട്ട ത്തിൽ മാത്രം കാണപ്പെടുന്നു.ഉഷ്ണ മേഖലാ നിത്യഹരിതവും അർദ്ധനിത്യ ഹരിത വും(74.6%)ഈർപ്പമുള്ള ഇല പൊഴിയും വനങ്ങളും(12.7%)ഇതിന്റെ ഭാഗമാണ്. ഗ്രാൻഡിസ് തോട്ടങ്ങൾ 7.1% വരും.മനുഷ്യനിർമിത ജല സംഭരണിയായ പെരിയാർ തടാകം പെരിയാർ കാടിന്റെ 3.5% ആണ്.

 

63 ഇനം സസ്തനികൾ,323 ഇനം പക്ഷിമൃഗാദികൾ,72 ഇനം ഹെർപെറ്റോഫൗണകൾ, 38 ഇനം മത്സ്യങ്ങൾ,119 ഇനം ചിത്ര ശലഭങ്ങൾ തുടങ്ങി ഉയർന്ന മൃഗ വൈവിധ്യത്തെ Periyar Tiger Reserve ൽ കാണാം.

 

മുല്ലയാർ,പെരിയാർ,പമ്പ,അഴുത നദികളുടെ വൃഷ്ടി പ്രദേശമാണ് ഈ കാട് . മുല്ലയാറും പെരിയാറും ചേർന്ന് മുല്ലപ്പെരിയാർ നദിയായി മാറുന്നു.പെരിയാർ തടാകം തമിഴ് ജില്ലകൾ തേനി,രാമനാട്,ദിണ്ടിഗലിൽ ഏകദേശം 680 ച.km കൃഷി ഭൂമിയിൽ ജലസേചനം നടത്തുന്നു.

 

പെരിയാർ ടൈഗർ റിസർവ്(Periyar Tiger Reserve)പ്രതി വർഷം 1760 കോടി രൂപയുടെ (1.9 ലക്ഷം രൂപ/ഹെക്ടർ)സാമൂഹിക സേവനങ്ങൾ നൽകുന്നുവെന്ന് കണക്കാക്ക പ്പെടുന്നു.ജീൻപൂൾ സംരക്ഷണം 786 കോടി രൂപ,തമിഴ്‌നാട്ടിലെ ജില്ലകളിലേക്കുള്ള ജല വിതരണം 405 കോടി രൂപ,അങ്ങനെ പോകുന്നു സേവനത്തിന്റെ മൂല്യം.

 

പശ്ചിമഘട്ടത്തിന്റെ അതി നിർണ്ണായക പെരിയാർ കടുവാ സങ്കേതത്തിന്റെ സുരക്ഷാ വിഷയത്തിൽ താൽപ്പര്യവുമില്ലാ ത്ത തരത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ സംസാരിക്കുമ്പോൾ, രണ്ട് മാസത്തെ ശബരിമല തീർഥാടന കാലത്ത്,Hill Shine ഷൈൻ പരിസര ത്ത് നിന്ന് മലയുടെ എതിർവശത്തേ ക്ക് കടുവകൾ തങ്ങളുടെ ആവാസ വ്യവസ്ഥ മാറ്റുന്നത് തീർഥാട കരുടെ സാന്നിധ്യം കൊണ്ടാണെന്ന് പെരിയാർ ടൈഗർ കൺ സർവേഷൻ ഫൗണ്ടേഷൻ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അവർ മറ്റ് മേഖലകളി ലേക്ക് കുടിയേറാൻ നിർബന്ധിതരാകും , ആവാസ വ്യവസ്ഥ, ഇരകളുടെ ലഭ്യത എന്നിവയെ തകിടം മറിക്കുകയും കൂടുതൽ Man - Animal സംഘർഷങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്നതാണ് വസ്തുത.

 

ധർമ്മ ശാസ്താവിനെ കാനന രാജാവായി വാഴ്ത്തപ്പെടുമ്പോൾ ,അയ്യപ്പനോടുള്ള ആദരവ് പെരിയാർ കാടുകളോടു കാണിക്കാൻ വിശ്വാസികളും ദേവസ്വം ബോർഡും ബാധ്യസ്ഥമാണ്. പക്ഷെ ?

 

ഭക്തർ പമ്പയെയും പരിസരത്തെയും മാലിന്യ കൂമ്പാരമാക്കുമ്പോൾ നടവരവിലുള്ള ബോർഡിന്റെയും പൂജാരിമാരുടെയും താൽപ്പര്യങ്ങൾ പരിശോധിച്ചാൽ ഭക്തിയെ വ്യവസായമാക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത് എന്നു കാണാം.

 

പെരിയാർ കടുവാ ആന സങ്കേതവും പമ്പയും അച്ചൻ കോവിൽ നദിയും മെലിഞ്ഞി ല്ലാതാകുന്നതിൽ ഒരു പരിഭവ വുമില്ലാത്ത മ മാധ്യമക്കാർ , ശബരിമല ഭക്തരുടെ പേരിൽ നടത്തുന്ന കോലാഹലങ്ങൾ നിഷ്കളങ്കമല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment