സിൽവർ ലൈൻ കേരളത്തെ കുഴപ്പിക്കുമെന്ന് ഇടതുപക്ഷ സാമ്പത്തിക വിധക്തൻ:പ്രൊഫ.കണ്ണൻ




Center for Development Studies ഫെബ്രുവരി 25 ന് സംഘടിപ്പിച്ച Dr. തോമസ് ഐസക്കും Dr.കണ്ണനും തമ്മിലുള്ള സംവാദത്തിൽ എന്തുകൊണ്ട് സിൽവർ ലൈനിനെ എതിർക്കേണ്ടി വരുന്നു എന്ന് Dr. കണ്ണൻ(KP Kannan, Honorary Fellow,Centre for Development Studies) വ്യക്തമാക്കി.

കേരള വികസനത്തിൽ സിൽവർ ലൈൻ പദ്ധതിക്കായിരിക്കണമൊ മുഖ്യ പരിഗണന എന്ന ചോദ്യത്തിനുളള മറുപടിയോടെ അദ്ദേഹം തന്റെ നിലപാടുകൾ ഒരിക്കൽ കൂടി വിശദീകരിച്ചു.
ആകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെഅഭിപ്രായം.

പിന്നെ എന്താകണം 
1.തകർന്ന കേരളത്തിന്റെ പരിസ്ഥിതിയെ തിരിച്ചു പിടിക്കലാണ് മുഖ്യം.
അതിനായി ഐക്യരാഷ്ട്ര സഭയുടെ പ്രളയാനന്തര റിപ്പോർട്ട് നടപ്പിലാക്കണം.

2. ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക.

3.സാമ്പത്തിക ചോർച്ച ഒഴിവാക്കൽ . അങ്ങനെ സാമ്പത്തിക രംഗത്തെ സജീവ മാക്കുക.അതിനായി പരിപാടികൾ.
 
വേഗത്തിലുള്ള യാത്ര സാമ്പത്തിക കുതിപ്പ് ഉണ്ടാക്കുമാെ ?

നദികളിലൂടെയുള്ള യാത്ര, കടലിലൂടെയുളള യാത്ര എന്നിവയെ പ്രോത്സാഹിപ്പിക്കു വാൻ താൽപ്പര്യം കാട്ടാതെ അർത്ഥ അതിവേഗ പാതക്കായി ഏകപക്ഷീയമായ സംസാരിക്കുന്നു സർക്കാർ(ചൈനയെ ഉദാഹരണമായി എടുക്കാം(2007 നു ശേഷം).

തീവണ്ടി രംഗത്തെ നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തണം. 
പുതിയ പദ്ധതികൾ നടപ്പിലാക്കണം.പ്രാദേശിക സാങ്കേതിക വിദ്യ വഴി പദ്ധതി കളുടെ ചെലവു കുറച്ചു നിർത്തുവാൻ കഴിയും.

റെയിലിന്റെ സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തൽ , ഭൂമി ഏറ്റെടുക്കൽ,പുതിയ പാതയും മറ്റും ദേശീയ സർക്കാരിന്റെ  ഉത്തരവാദിത്തമായി പരിഗണിച്ച് , ശക്തമായ സമ്മർദ്ദം ഉണ്ടാക്കുവാൻ സംസ്ഥാനം തയ്യാറല്ലാത്തത് സംശയകരമാണ്.

സംസ്ഥാനത്തെ മൊത്തം വരുമാനത്തിൽ റവന്യൂ വരുമാനത്തിന്റെ പങ്ക് പടിപടി യായി കുറഞ്ഞു വരുന്നു.1975 /76 മുതൽ 1986 /87കാലത്ത് 12.4% ആയിരുന്നു വിഹിതം.2018/19 -2020/21എത്തുമ്പോൾ വിഹിതം 8.7% മായി. 3.7% ന്റെ കുറവു സംഭവിച്ചു.2022 ലെ സംസ്ഥാന മൊത്തം വരുമാനത്തിൽ (GSDP)(3.7% of 7.88 La.Cr) 29000 കോടി മുതൽ 33000 കോടി രൂപയുടെ കുറവ് റവന്യു വരുമാനത്തിൽ പുതിയ കാലത്തുണ്ടായി.സാമ്പത്തിക ഉണർവ്വിനെ പറ്റി സംസാരിക്കുന്ന ഇടതുപക്ഷം ഈ വിഷയത്തെ ജനകീയ പ്രശ്നമായി കാണുന്നില്ല.

റെയിൽ യാത്രാ പ്രശ്ന പരിഹാരത്തിനായി സംസ്ഥാനങ്ങളുടെ ഉത്തരവാദിത്ത ത്തിൽ ഉള്ള ഇത്തരം മാതൃകകൾ(Silver Line)ഇന്ത്യൻ റെയിൽവെയുടെ ദേശീയമായ ഭാവിയെ പ്രതികൂലമായി ബാധിക്കും എന്ന് ഇടതുപക്ഷം മറന്നു പോകുകയാണ്.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ  മൂലധന രംഗത്തെ ആകെ കേരളം ചെലവാക്കിയ പണം 47960 കോടി രൂപയാണ്.സിൽവർ ലൈനിനായി 65000 കോടി രൂപ മാറ്റി വെക്കുന്നു.നീതി ആയോഗ് കണക്കിൽ അത് 1.25 ലക്ഷം കോടി എത്തുമെന്നു പറയുന്നു.

കേരളത്തിൽ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല. ദേശീയ തലത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.

സംസ്ഥാന/ദേശീയ തലത്തിൽ വൈദ്യുതി പദ്ധതികളുടെ പണി തീർക്കുവാൻ ശരാശരി 2.63 ഇരട്ടി സമയ മെടുത്തു.(5.15 വർഷം തീരേണ്ടത് 13.5 വർഷം എടുത്തു). ചെലവിൽ 3.8 മടങ്ങു വർധന.(25.05 കോടി ശരാശരി ചെലവ് 94.56 കോടി രൂപയായി).(Center for Development Studies പഠനം).

15 ജലസേചന പദ്ധതികളെ പറ്റിയുള്ള Center for Development Studies പറയുന്നത് പണി തീരുവാൻ 5 മടങ്ങ് സമയം (5.3 വർഷത്തിനുള്ളിൽ  തീർക്കേണ്ടത് 26.3 വർഷ മെടുത്തു എന്നാണ് ) .ചെലവിന്റെ കാര്യത്തിൽ 25 മടങ്ങാണ് വർധന.
(6.49 കോടി പദ്ധതി160.73 കോടിയിൽ എത്തുന്നു).

നിലവിലെ അനുഭവങ്ങൾ വെച്ച് സിൽവർ ലൈൻ പദ്ധതി ചെലവായ 65000 കോടി (സർക്കാർ വാദം)വൈദ്യുതി നിലയങ്ങളുടെ പാരമ്പര്യമനുസരിച്ച് തീരുമ്പോൾ 2.47 ലക്ഷം കോടിയിലെത്തും.ജല വിതരണ പദ്ധതിയുടെ അനുഭവ വെളിച്ചത്തിൽ 16.05 ലക്ഷം കോടി രൂപ വേണ്ടി വരും.

നീതി ആയോഗിന്റെ കണക്കിൽ നിലവിലെ സിൽവർ ലൈൻ പ്രതീക്ഷിത ചെലവ്  1.26 ലക്ഷം കോടി.അത് യഥാക്രമം 4.79 ലക്ഷം കോടിയും 31.12  ലക്ഷം കോടി യുമാകാം.കല്ലട ജലവിതരണ പദ്ധതി കണക്കിൽ പറഞ്ഞാൽ 1.26 X 54 ലക്ഷം കോടി രൂപ വേണ്ടി വരും നീതി ആയോഗ് കണക്കിലെ റെയിൽ ഓടി തുടങ്ങുവാൻ .

(13.28 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ കല്ലട പദ്ധതിക്ക് നിർമ്മാണത്തിനായി മൊത്തം ചെലവായത് 714 കോടി രൂപ.54 മടങ്ങ് ചെലവു വന്നു.പദ്ധതി ലക്ഷ്യത്തി ലെത്തിയുമില്ല).

കൊച്ചിൻ മെട്രാെ നിർമ്മാണത്തിന് (25 Km )6വർഷമെടുത്തു.ഒരു 4.17Km പണി യുവാൻ 365 ദിവസങ്ങൾ .അങ്ങനെ എങ്കിൽ സിൽവർ ലൈനിനായി 127 വർഷം എന്നു പറയാം.ഡൽഹി മെട്രാെയിൽ ഒരു വർഷത്തിൽ 14.3 Km കണ്ടു തീർത്തു. ആ വേഗതയിലാണെങ്കിൽ 37 വർഷമെടുക്കും കെ റെയിൽ ഉദ്ഘാടനം നടത്തുവാൻ .

Detailed Project Report അവസാനവാക്കല്ല .മാറ്റങ്ങൾ ഉണ്ടാകും.യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും അസത്യങ്ങൾ നിഴലിച്ചു നിൽക്കുന്നു(DPRൽ 
40000 യാത്രികർ vs 80000 യാത്രികർ).പുറത്തു നിന്നുള്ള ലോൺ 50%മാണ് . ബാക്കി തുകയെ പറ്റി വ്യക്തതയില്ല.

പരിസ്ഥിതി ആഘാതം സൂക്ഷമ തലം മുതൽ(ഭൂമി,പ്രകമ്പനം (ഇരുവശവുമായി ഒരു Km),etc)കാര്യക്ഷമമാകണം.പ്രാദേശികമായും സംസ്ഥാന തലത്തിലും നടക്കുന്ന  ഖനനം,നിർമ്മാണം,വെള്ളപ്പൊക്കം മുതലായ വിഷയങ്ങളെ പരിഗണിക്കുവാൻ കഴിയണം . ഹരിത പാതുക കണക്കെടുപ്പ് പ്രധാനമാണ്.

KT Ravindra, Urban Planner, Interview to The Hindu, Jan 6,2022 പറയുന്നു പുതിയ മറ്റൊരു തെക്കു വടക്ക് പാതാ നിർമ്മാണം കേരളത്തിന്റെ പ്രകൃതിക്ക് താങ്ങാവുന്ന തല്ല.292 Km നീളത്തിലെ എംബാർക്കുമെന്റ് വെള്ളപ്പൊക്കത്തിൽ പ്രശ്നങ്ങൾ രൂക്ഷമാക്കും.

നിർമ്മാണത്തിനു വേണ്ട സ്റ്റീൽ 42.2 ലക്ഷം ടൺ .
സിമന്റ് 39 ലക്ഷം ടൺ.പിന്നെ ബാലസ്റ്റുകൾക്കായി പാറ(1.65 കോടി ക്യു മീറ്റർ) . 92 ലക്ഷം ക്യു.മീറ്റർ മണ്ണ് , തുരക്കൽ , മൂടൽ അങ്ങനെ പോകുന്ന 530 Km നീളത്തിലെ നിർമ്മാണം ഉണാക്കാവുന്ന ആഘാതങ്ങൾ . 

സിൽവർ ലൈൻ ഉണ്ടാക്കുന്ന തൊഴിൽ സാധ്യതകൾ ഏറെ കുറവാണ്. അത് സാധാരണ ഉള്ളതിന്റെ 32.5 ൽ ഒരംശം മാത്രമായിരിക്കും K rail പദ്ധതിയുടെ മുതൽ മുടക്കിലൂടെ ഉണ്ടാകുന്നതെന്ന് Dr.K.P. കണ്ണൻ എന്ന ഇടതുപക്ഷ സാമ്പത്തിക വിധക്തൻ വ്യക്തമാക്കുകയായിരുന്നു CDS സംഘടിപ്പിച്ച പരിപാടിയിൽ .

കേരളം നേരിടുന്ന വിവിധ തരം പ്രതിസന്ധികളിൽ തൊഴിലില്ലായ്മ ഗൗരവതരമാണ്. ഗൾഫിൽ നിന്നുള്ള വരുമാനം കുറഞ്ഞ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വിവര ണാതീതമാണ്. Dr. തോമസ് ഐസക്ക് നേരത്തെ സൂചിപ്പിച്ചിരുന്നതു പോലെ ഒരു ലക്ഷം കോടി രൂപയുടെ വ്യാപാര കമ്മി നേരിടുന്ന കേരളത്തിന്റെ കാർഷിക രംഗം മുതൽ ടൂറിസം മേഖലയിൽ വരെ നിരവധി സാമ്പത്തിക -സാങ്കേതിക മുതൽ മുടക്കുകൾ ഉണ്ടാകാതെ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാകില്ല.ശക്തമാകുന്ന സമാന്തര സാമ്പത്തിക മേഖലയും അതിന്റെ തണലിൽ വളരുന്ന മത/ ജാതി രാഷ്ട്രീയവും കേരളത്തെ അഴിമതിയിൽ മുക്കുന്നു.ഈ സാഹചര്യങ്ങളെ മറന്ന് അർത്ഥ അതിവേഗ പാതയിലൂടെ കേരളത്തിന് കുതിക്കാം എന്ന സ്വപ്നം കേവല വ്യാമോഹമാണ് എന്ന് ഇടതുപക്ഷ സാമ്പത്തിക പ്രമുഖർ തന്നെ പറയുകയാണ്. Ribbon Development എന്ന മുതലാളിത്ത വികസന മാർഗ്ഗങ്ങളിലെക്ക് കേരളത്തി ലെ ഇടതുപക്ഷ സർക്കാർ എത്തിച്ചേരുകയാണ് സിൽവർ ലൈൻ പദ്ധതിയുടെ നടത്തിപ്പിലൂടെ എന്ന് ഇടതുപക്ഷ കേരളം തിരിച്ചറിയുവാൻ വൈകി പോകരുത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment